Friday, July 9, 2010

കാത്തിരിപ്പ്‌ എന്നും എപ്പോളും....

"അസുര താളം തിമിര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദ മൊരു നോവായി നിറയുന്നു..
നെഞ്ചിലഴ്ന്നമാരുന്നു മുനയുള്ള മൌനങ്ങള്‍
ആര്ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴതുള്ളി
ഒടുവില്‍ എത്തുന്നതും നോറ്റു പാഴ് സ്മ്ര്തികളില്‍
കാത്തിരിപ്പ്‌ ഒറ്റയ്ക്ക് കാതോര്‍ത്തു ഇരിക്കുന്നു
കാത്തിരിപ്പ്‌ ഒറ്റയ്ക്ക് കണ്‍ പാര്തിരിക്കുന്നൂ.."

മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന കവിത, ഇന്നിതാ വീണ്ടും എന്റെ ജീവിതത്തിന്റെ പൂപ്പല്‍ പിടിച്ച ഇടനാഴികളിലേക്കു എത്തി നോക്കുന്നു...വീഴുന്ന ഓരോ മഴത്തുള്ളികള്‍ കനല്‍ കട്ടപോലെയാനെന്നു അവള്‍ക്കു തോന്നി...( മഴയെ പ്രണയിക്കുന്ന ഒരാള്‍ക്ക് മഴയെ കനല്‍കട്ടയായി കരുതാനും കഴിയും എന്ന് എനിക്ക് തോന്നുന്നു...)..ബസ്സിന്റെ മുന്‍വശത്തെ സീറ്റില്‍ ഞെങ്ങി നിരങ്ങി ആണെങ്കിലും അവള്‍ ഇരുന്നു.. അവളെ എന്ത് പേരിട്ടു വിളിക്കാം?? ( അല്ലെങ്കിലും ഒരു പേരില്‍ എന്ത് ഇരിക്കുന്നു അല്ലെ?)
ബസിന്റെ മുന്‍ വശത്തെ ഗ്ലാസില്‍ മഴത്തുള്ളികള്‍ ചിതറി തെറിക്കുന്നതു ഇമ വെട്ടാതെ അവള്‍ നോക്കി ഇരുന്നു.. വിരഹാഗ്നിയില്‍ വെന്തു ഉരുകിയ ആ മനതാരിലെ വേദന മിഴികോണില്‍ രണ്ടു നീര്‍ത്തുള്ളികള്‍ ആയി തങ്ങി നിന്നു... പരിസര ബോധമില്ലാതെ ആ തുള്ളികള്‍ കവിളിലൂടെ വീണു ചിതരിയാലോ എന്നവള്‍ ഒരു നിമിഷം ഭയന്നു ... ആ ബോധാമാകാം അവളുടെ ശ്രദ്ധയെ പുറത്തെ കാഴ്ചകളിലേക്ക് നയിച്ചത്... കാല്‍ പന്ത് കളിയുടെ ആവേശം വിളിച്ചോതുന്ന വലിയ വലിയ ബോര്‍ഡുകള്‍ .... അവയിലെ എല്ലാ വെല്ലുവിളികള്‍ ഉണര്‍ത്തുന്ന വാചകങ്ങളും തുടര്‍ച്ചയായ യാത്ര കൊണ്ട് മന:പടമായിരിക്കുന്നൂ...
അവയില്‍ അവളുടെ കണ്ണുകള്‍ ഉടക്കാതെ ആയീ... ഒന്ന് നേരെ ഇരിക്കാന്‍ കഴിഞ്ഞിരുന്നെകില്‍.... അവള്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു... തന്നെക്കാള്‍ വല്യ പുസ്തക സഞ്ചിയുമായി ഒരുപാട് കുട്ടികള്‍.. അധ്യാപകരെ കുറിച്ചോ , പുസ്തകങ്ങളെ കുറിച്ചോ എന്തൊക്കെയോ കല പില പറയുന്നു... തോളില്‍ ഒതുങ്ങി കിടക്കുന്ന വാനിറ്റി ബാഗുമായി കുറെ സ്ത്രീകള്‍ തിക്കി തിരക്കി.. അവര്‍ ആരും ഈ ലോകത്തെ അല്ല എന്ന് തോന്നും... രാവിലെ യുള്ള അടുക്കള പാച്ചില്‍ കഴ്ഞ്ഞു ഓഫീസില്‍ എത്താന്‍ തിരക്കിട്ട് വേറെ ഏതോ ലോകത്ത്....കുറച്ചു കാലങ്ങള്‍ ആയി വിടാതെ കടിച്ചു തൂങ്ങിയിരിക്കുന്ന എന്റെ നടുവേദന എന്നെ അസ്വസ്ഥയക്കുന്നു... "നിന്റെ ഈ അസുഖങ്ങള്‍ മാനസികം കൂടി അല്ലെ?( നിന്റെ ഇണയുടെ വിരഹ ദു:ഖത്തില്‍ )" എന്ന് സഹോദര തുല്യനായ ഡോക്ടര്‍ സുഹൃത്ത്‌ രോഗലക്ഷണങ്ങള്‍ കേട്ടു പരിഭവം ചോദിക്കുന്നൂ...സത്യത്തില്‍ ആ വേദന എന്റെ ഇടനെഞ്ചില്‍ നിന്നു അല്ലെ.....

കാത്തിരിപ്പ്‌ ....
അത് അല്ലെ ഈ ലോകത്ത് സ്ഥായി ആയ ഒരേ ഒരു ജീവിതത്തിന്റെ ഏട്.. പിച്ചി ചീന്തി കളയാന്‍ പോലും കഴിയാത്തത്....
നമ്മള്‍ ജനിക്കുന്നതിനു മുന്‍പ് ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു വരാന്‍ ഉള്ള കാത്തിരിപ്പ്... പിന്നെ വലുതാകുന്ന ഓരോ നിമിഷവും കാത്തിരിപ്പ്‌ മാത്രം.. പിഞ്ചു കുഞ്ഞായി ഇരിക്കുമ്പോ കമിഴാന്‍, ഇഴയാന്‍ , ആദ്യമായി ഒന്ന് പിച്ച വെക്കാന്‍, ആദ്യത്തെ കുഞ്ഞി പല്ല് കട്ടി ചിരിക്കാന്‍..... അങ്ങനെ അങ്ങനെ തുടങ്ങി സ്കൂളില്‍ പോകാന്‍ തുടങ്ങി അങ്ങ് ജീവിതാവസാനം വരെ കാത്തിരിപ്പ്‌ മാത്രം... പഠിത്തം കഴിഞ്ഞാല്‍ ജോലിക്കായുള്ള കാത്തിരിപ്പ്, ജീവിത പങ്കാളിയെ കിട്ടാന്‍, കൂടെ താമസിക്കാന്‍, കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ , അവര്‍ വലുതാവാന്‍ ഒടുവില്‍ വാര്ധ്യക്യത്തില്‍ പല്ല് കൊഴിഞ്ഞു പിച്ച വെച്ച് നടന്നു വര്ധ്യക്യമെന്ന ആരും താങ്ങ് ഇല്ലാത്ത ഒരു അനാഥ ബാല്യത്തിന്റെ തിരിച്ചു പോക്കില്‍ കാലിടറി വീഴുമ്പോ ഒരു കൈ താങ്ങിനായുള്ള കാത്തിരിപ്പ്‌....അല്ലെങ്കില്‍ അവസാനശ്വാസം എത്താന്‍ പ്രാര്‍ഥിച്ചു കൊണ്ടുള്ള കാത്തിരിപ്പ്‌....ജീവിതാവസാനം വരെ ചാക്രിക മായി ചുഴറ്റുന്ന കാത്തിരിപ്പ്.. ഒന്നിന് അല്ലെങ്കില്‍ വേറെ ഒന്നിന് വേണ്ടി.... ഇന്ന് ഞാന്‍ , നാളെ നീ എന്നാ തത്വം ഓര്‍മിപ്പിക്കുന്ന കാത്തിരിപ്പ്‌....

ചിന്തകള്‍ കാട് കയറുന്നു... ആഴ്ചകളുടെ അന്ത്യയമാങ്ങള്‍ക്ക് വേണ്ടിയാണു എന്റെ കാത്തിരിപ്പ്‌... ആ കാത്തിരിപ്പിന്റെ അവസാനം മണിക്കൂറുകള്‍ മാത്രം എന്നെ ഞാന്‍ ആക്കി എന്റെ ജീവിത സഹയാത്രികന്‍ വീണ്ടും ഒരു കാത്തിരിപ്പിനു തുടക്കം ഇട്ടു യാത്രയാകും..... രാത്രിയുടെ ഭയാനകമായ രൌദ്ര ഭാവത്തില്‍ തലയിണയില്‍ എന്റെ മിഴിനീര്‍ വീണു ഉടയുമ്പോ , വിരഹത്തിന്റെ പേടിപെടുത്തുന്ന രൂപങ്ങള്‍ എന്റെ മുന്നില്‍ പേക്കോലം കെട്ടി ആടും...ഒടുവില്‍ തളര്‍ന്നു എപ്പോളോ രാവിന്‍റെ അന്ത്യ യാമങ്ങളില്‍ അല്പ നിമിഷ നേരത്തേക്കുള്ള ഉറക്കം..... ജീവിതത്തിന്റെ ഏടുകള്‍ മറയുമ്പോ അവിടെ എന്ത് പഠിക്കണം എന്ന് അറിയാതെ പകച്ചു നില്‍ക്കുന്നു ഇന്ന് ഞാന്‍... ജീവിതാക്ഷരങ്ങള്‍ എന്റെ മനസ് എന്നാ പുസ്തകത്തില്‍ നിന്നു എന്നെ തുറിച്ചു നോക്കുനൂ...

"തെന്നല്‍ തലോടി തുറന്ന പടി വാതിലില്‍
തെക്ക് നിന്നു എത്തുന്ന തീവണ്ടി മൂളലില്‍
ഞെട്ടി ഉണര്‍ന്നു എത്തി നോക്കുന്നു പിന്നെയും
ഒച്ച്‌ പോല്‍ ഉള്‍വലിന്ജീടുവാന്‍ എങ്കിലും.....
വേദനാ...
വേദന വാരി പുതച്ചു വീണ്ടും എന്റെ കാത്തിരിപ്പ്‌
ഒറ്റയ്ക്ക് കണ്‍ പാര്തിരിക്കുന്നൂ... "

എന്റെ കാത്തിരിപ്പ്‌ അതിലെ ആ നോവിലെ സുഖം അറിയുന്നു ഞാന്‍ പിന്നെയും...





അനാമിക......


പിന്‍ കുറിപ്പ്:" കാത്തിരിപ്പ്‌" എന്ന മുരുകന്‍ കാട്ടാകട യുടെ ഹൃദയ സ്പര്‍ശിയായ കവിതയിലെ വരികള്‍ ആണ് ഇവ..