Friday, September 17, 2010

തുരുത്ത് , കടല്‍ പിന്നെ ഒരു മനുഷ്യന്‍........

തുരുത്തിലെ ആ പൊത്തില്‍ കിടന്നു ആ മനുഷ്യന്‍ പുറത്തെ തിരമാലകളിലേക്ക് നോക്കി.... ആ തിരമാലകളുടെ ഭാഗമാവാന്‍ കഴിഞ്ഞെങ്കില്‍..... ആ പൊത്തിലെ മനുഷ്യരെല്ലാം വികാരങ്ങള്‍ ഒതുക്കി വെച്ചവര്‍ ആയിരുന്നൂ... സ്നേഹം, വേദന , സന്തോഷം എല്ലാം അവര്‍ പറയാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.... ആരും മനസ്സിലാക്കണമെന്നവര്‍ നിര്‍ബദ്ധം പിടിച്ചില്ല... ആ മനുഷ്യനെയും ജീവിതം അത് തന്നെ പഠിപ്പിച്ചു... എങ്കിലും അവന്‍ ആ പൊത്തിന്റെ അരികില്‍ വന്നു തിരമാലകളെ തലോടാന്‍ വെമ്പി നില്‍ക്കുമായിരുന്നു... ആ കടലിലെ മനുഷ്യര്‍ അവനെ നോക്കി ഹൃദ്യമായി ചിരിക്കും... കൈ കാട്ടി വിളിക്കും... അവരുടെ ചിരികളും സന്തോഷങ്ങളും ബഹളങ്ങളും എല്ലാം അവര്‍ പങ്കു വെക്കുന്നത് അവനു ആ തുരുത്തില്‍ ഇരുന്നെ കാണാമായിരുന്നു....
എന്നോ പെയ്ത ഒരു ഇടവപാതിയില്‍ കടലില്‍ തിരകള്‍ പൊങ്ങി ഉയര്‍ന്നപ്പോള്‍ അവന്‍ ആ കടലിന്റെ ഭാഗമായി.. ഒരു തിരമാലയുടെ മുകളില്‍ ഏറി അവനും ആ കടലിന്റെ ഭാഗമായി... ആ തിരമാലകളില്‍ ആ മനുഷ്യരെ പോലെ അവനും തുള്ളി ചാടി... അവന്റെ സന്തോഷഘോഷങ്ങള്‍ ആ തുരുത്തില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാക്കി... അവന്റെ സന്തോഷത്തില്‍ തുരുത്തിലെ പൊത്തില്‍ ഇരുന്നു അവിടുത്തെ മനുഷ്യര്‍ നിശബ്ദ സ്വരത്തില്‍ പങ്കു കൊണ്ട്... അവരെ കാണാന്‍ അവന്‍ പലപ്പോളും ആ തുരുത്തിനരികിലേക്ക് പതഞ്ഞു നുരഞ തിരമാലകില്‍ നിര്‍ത്തം ചെയ്തു പോകുമായിരുന്നു.... അവരുടെ ആ പഴഞ്ജന്‍ വികാരങ്ങളോട് അവനു അപ്പോള്‍ പുച്ഛം തോന്നുമായിരുന്നു..... (?)
പുതുമയുടെ നിറം മങ്ങി തുടങ്ങിയപ്പോള്‍ കൊടുംകാറ്റും പേമാരിയും ആഞ്ഞു വീശിയപ്പോള്‍ ആ കുത്തി മറയുന്ന തിരമാലകളില്‍ അവന്റെ കാല്‍ ഉറക്കാതെ ആയി... വികാര പ്രകടങ്ങള്‍ അന്യമായ അവന്റെ ഭൂതകാലം അവനെ ഭയാനകമായ രീതിയില്‍ ഭീതിയുടെ ചുഴികളില്‍ എത്തിച്ചു... പൊത്തില്‍ ജീവിച്ച അവന്‍ എങ്ങനെ വെള്ളത്തില്‍ കാല്‍ ഉറക്കും അല്ലെ.....??
കടലിന്റെ അഗാധതയിലേക്ക്‌ വരെ അവന്‍ ഊളിയിട്ടു.... ഒരു കാല്‍ എങ്കിലും ചവുട്ടി കുതിക്കാന്‍.... കടലിലെ മനുഷ്യന്‍ ആകാന്‍.... പക്ഷെ ആ അഗാധതയില്‍ ഒന്നും അവനു ഒരു താങ്ങ് കിട്ടിയില്ല.... തിരമാലകളില്‍ ഏറി ഒരു അത്ഭുതം സംഭവിച്ചെങ്കിലും തന്റെ തുരുത്തില്‍ എത്തിയിരുന്നെങ്കില്‍ ..... പക്ഷെ അവനു അതും അന്യമായിരുന്നു... അല്ലെങ്കില്‍ അവന്‍ അത് ആഗ്രഹിച്ചില്ല.... അവന്‍ കടലിലെ മനുഷ്യരെ സ്നേഹിച്ചു പോയിരുന്നു.... കടലിലെ മനുഷര്‍ക്ക്‌ തുരുത്തും അതിലെ വികാരങ്ങളും അന്യമായിരുന്നു..... തിരമാലകളുടെ രൌദ്രഭാവം കുറയുമ്പോള്‍ അവന്‍ നിര്തം ചവുട്ടി രസിപ്പിച്ചു.... ഇടയിലെപ്പോഴെക്കെയോ ആരും കാണാതെ കരഞ്ഞു....അവന്റെ ചില വികാരങ്ങള്‍ അപ്പോളും തുരുത്തിലെ മനുഷ്യന്റെ ആയിരുന്നു....... പിന്നെ ഒഴുക്കിനനുസരിച്ച് നീന്തി നീന്തി......
അടികുറിപ്പ് :- വികാര പ്രകടനങ്ങള്‍ അന്യമായ സാഹചര്യങ്ങളില്‍ ജീവിച്ച മനുഷ്യന്‍.... അതും അല്ലെങ്കില്‍ അത് വളരെ വേണ്ടപെട്ടവരോട് മാത്രം കാണിച്ചു ശീലിച്ചവര്‍..... അവര്‍ വികാരങ്ങള്‍ ഒരുപാടു കാണിക്കുന്ന മനുഷ്യരുടെ കൂടെ ഒരു കടലില്‍ അകപെട്ടാല്‍....??

Wednesday, September 15, 2010

ഒറ്റ കണ്ണന്‍

ഒരു കണ്ണുകൊണ്ട് ലോകത്തെ മുഴുവന്‍ തുറിച്ചു നോക്കി കൊണ്ടവന്‍ നെടുവീര്‍പ്പിട്ടു .... രണ്ടു കണ്ണും അടച്ചു തഴുതിട്ടു മാനുഷിക മൂല്യങ്ങളെ പടി അടച്ചു പിണ്ഡം വെച്ച ഈ ലോകത്തേക്ക് അവന്‍ ഒറ്റ കണ്ണു കൊണ്ട് പലകുറി അമ്പരപ്പിക്കാന്‍ ആഗ്രഹിച്ചു..... അപ്പോളൊക്കെ അടച്ചു കിടന്ന മറു കണ്ണു അവനെ വിലക്കി..... ബാല്യകാലത്തെ ചുക്കി ചുളിഞ്ഞ ഏതോ മഞ്ഞു കാലത്ത് , "മാതൃഭൂമി" ദിനപത്രത്തില്‍ "കണ്ണേ മടങ്ങുക " എന്ന തലകെട്ടോടെ വന്ന മെഡിക്കല്‍ കോളേജിലെ ഒന്‍പതാം wardile ആ വൃദ്ധ വയോധികന്റെ ആത്മാവ് മാത്രം ശേഷിക്കുന്ന ആ പടം കുറെ നാള്‍ അവന്റെ ഉറക്കം കെടുത്തിയപ്പോള്‍ അവനു രണ്ടു കണ്ണും ഉണ്ടായിരുന്നു... പിന്നെയെന്നോ ജീവിതമെന്ന യാഥാര്‍ത്ഥ്യം അവനെ ചിലന്തി വലകളാല്‍ മുറുക്കിയപ്പോ സ്വന്തമായ് ഇഴ ചേര്‍ത്ത് ഞെരിഞ്ഞെടുത്ത നൂലില്‍ അള്ളിപിടിച്ച് അവന്‍ ലോകത്തോട്‌ ആര്‍ത്തു അട്ടഹസിച്ചു....." ഇനി ഞാനും ഉണ്ട് ഈ ലോകത്തേക്ക് ......!!!!!"


ആ യാത്ര അവനെ ഒറ്റകണ്ണന്‍ ആക്കി.... ബന്ധങ്ങളുടെ അടിത്തറ ഇളകുമ്പോള്‍ അവന്‍ ആ ഒറ്റ കണ്ണു കൂടി അടച്ചു.... സഹോദരിയെ പലകുറി വ്യഭിചാര ശാലയ്ക്ക് മുന്നില്‍ കണ്ടപ്പോളും അവനു കണ്ണു ഇല്ലായിരുന്നു.... റോഡരികില്‍ വാഹനം ഇടിച്ചു തെറിപ്പിച്ച ശുനകനെ കണ്ണീരോടെ നോക്കിയിരുന്ന അവന്റെ ആ കുട്ടി കണ്ണുകള്‍ ഇപ്പോള്‍ ചതഞ്ഞു അരഞ്ഞ മനുഷ്യ ജീവനെ കാണാതെ " കണ്ണേ മടങ്ങുക " എന്ന വാക്കില്‍ അലിഞ്ഞു ചേര്‍ന്നു ....അമ്മയുടെ വാര്‍ദ്ധക്യവും , അച്ഛന്റെ വിയര്‍പ്പും അവന്‍ ചൂഷണം ചെയ്തുകൊണ്ടേ ഇരുന്നു.... പണം എന്നതിലപ്പുറം ഒന്നും ഇല്ല എന്ന തത്വം അവന്റെ യൌവ്വനത്തെ പുളകം കൊള്ളിച്ചു.... അന്നും അവന്‍ അന്ധന്‍ ആയിരുന്നു.....

കൊഴിയാറായ ഒരു ഇതള്‍ മാത്രം ഉള്ള പനിനീരിനെ അനുസ്മരിപ്പിച്ചു കൊണ്ട് അവന്‍ വൃദ്ധ സാധനത്തിന്റെ പടി വാതിലിലൂടെ പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി ... യാത്രയുടെ അവസാന യാമങ്ങളില്‍ ജീവിത ചക്രം തിരിഞ്ഞു മറിഞ്ഞു വന്നപ്പോള്‍ അവന്‍ ഒറ്റ കണ്ണന്‍ ആയിരുന്നു ..... രണ്ടു കണ്ണും തുറക്കാന്‍ അവന്‍ ഭയപെട്ടു.... രണ്ടു കണ്ണും തുറന്നു പോയാല്‍ തന്റെ ഭൂതകാല ചെയ്തികള്‍ തന്നെ ഭ്രാന്തന്‍ ആക്കുമെന്നവന്‍ ഉറച്ചു വിശ്വസിച്ചു.... അവനില്‍ നിന്നും പൊഴിഞ്ഞു വീണ പുതിയ തലമുറ ജനിച്ചതെ അന്ധന്‍മാര്‍ ആയി ആയിരുന്നു......അവരുടെ ബാല്യം മുതല്‍ അവരുടെ കണ്ണില്‍ അന്ധകാരം തളം കെട്ടി ..... അത് ഈ ലോകത്തെ മുഴുവനായും മറച്ചു വെച്ചു....


ഒരു നെടുവീര്‍പ്പോടെ ഒറ്റ കണ്ണന്‍ ചുവരിലേക്ക് നോക്കി....... ഒറ്റ കണ്ണുമായി നില്‍ക്കുന്ന മയില്‍ പീലിക്കു അപ്പുറം പുഞ്ചിരിയോടെ സാക്ഷാല്‍ ഭഗവാന്‍ കണ്ണന്‍ അവനെ സ്വാഗതം ചെയ്തു ..... ഇന്നത്തെ ലോകത്തെ യാതനകള്‍ക്ക് നേരെ ഇതേ പുഞ്ചിരിയോടെ കാണുന്ന അട്ത്യേഹതോട് ഒറ്റ കണ്ണന്‍ ഒരു ചോദ്യം എറിഞ്ഞു.... "എന്നെ ഒറ്റ കണ്ണന്‍ ആക്കിയ , ഇന്നത്തെ ലോകത്തെ മുഴു അന്ധന്‍മാര്‍ ആക്കിയ അങ്ങു ഒറ്റക്കണ്ണന്‍ ആണോ ?? "

Friday, September 3, 2010

ഒരു ദിവസവും ഒരുപാട് മനുഷ്യരും .....



രാത്രിയുടെ അവസാന യാമങ്ങളിലെപ്പോഴോ Internal examinte ചോദ്യ paper ഉണ്ടാക്കി ക്ഷീണിച്ചുള്ള ഉറക്കത്തിനു വിരാമമിട്ടു കൊണ്ട് ഫോണിലെ അലാറം അടിച്ചു തുടങ്ങി.... ലാപ്‌ ടോപിലെ keyboardile mouse padine സുഖ നിദ്രയില്‍ നിന്നും ഉണര്‍ത്തി കൊണ്ട് എന്റെ ആ വിലപിടിപ്പുള്ള സാധനം (എന്റെ തല !!!!) വളരെ വിഷമത്തോടെ ഞാന ഉയര്‍ത്തി നോക്കി...... "ഭഗവാനെ ഇന്നും എന്റെ തലയിണ laptop ആയിരുന്നോ?? ഇന്നലെയും അത് ഓഫ്‌ ആക്കാതെ ആണോ ഉറങ്ങിപോയത്??" ചാടി എണീച്ചു അപ്പോളും സുപ്രഭാതം മൂളിയിരുന്ന ഫോണിനെ തപ്പി കണ്ടു പിടിച്ചു അലാറം ഓഫ്‌ ചെയ്തു.... പിന്നെ പാതി മയക്കതിലൊരു shutdown... :)... ഇന്നും കോളേജില്‍ പോകണോ?? മടി ആകുണൂ.... വേഗം പുറപെട്ടു റെഡി ആയി 7.30 ആയപ്പോഴേക്കും ബസ്‌ കിട്ടാന്‍ ഒരു ഓട്ടം... സ്ഥിരം ബസ്‌ ആണ്... " Arumukhan Sons " .... ഓടി കയറി സ്ഥിരം സീറ്റ്‌ തന്നെ പിടിച്ചു.... "ഒരു Cherpullassery "... ഇന്ന് ഏതോ പുതിയ കണ്ടക്ടര്‍ ആണ്... സ്ഥലം പറഞ്ഞെ പറ്റൂ.... സ്കൂള്‍ കുട്ടികളുടെ ഒരു കെട്ടു ബാഗ്‌ എന്റെ മടിയിലെത്തി..... "ഇതിനെക്കാള്‍ ബേധം നില്ക്കുന്നതാ " ഞാന്‍ മനസ്സില്‍ പറഞ്ഞു... കുറച്ചു കഴിഞ്ഞപോളെക്കും ബസ് സ്കൂള്‍ കുട്ടികളെ കൊണ്ട് നിറഞ്ഞു... ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കൊണ്ട് ഒരു മുത്തച്ചനതാ ബസിനു കൈ കാണിച്ചു...... ഡ്രൈവര്‍ കണ്ട ഭാവം ഇല്ല... :( എനിക്ക് അവനോടു അരിസ്സം തോന്നി..... പിന്നെയും കുറെ ദൂരം കൂടി തിക്കും തിരക്കും ആയി പോയി... എത്താറയോ ? ഇല്ല .. ഇനിയും പോകണം.... കാലം തെറ്റി പകച്ചു പൂത്തു നില്‍ക്കുന്ന കണികൊന്നകളും കഴിഞ്ഞു പിന്നേയും .. "ഡ്രൂ ഡ്രൂ ....... ഡും " ദേ .... Driverinte sudden break... എന്ത് പറ്റി ?? ആരേലും കുറുകെ ചാടിയോ? ഹോ..ഹോ ...... ദേ കണ്ണട ധരിച്ചു ഒരു സുന്ദരി കുട്ടി എതിര്‍ വശത്ത് നിന്നും കൈ കാണിക്കുന്നൂ.... :) അവനിലെ ഡ്രൈവര്‍ ഇപ്പോളാണ് ബ്രേക്ക്‌ കണ്ടത്.....

കോളേജിലെ പടികള്‍ ഓടി കേറിമ്പോള്‍ കപ്പട മീശ വെച്ച principal Sir പതിവ് സ്ഥലത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.... പക്ഷെ സ്റ്റാഫ്‌ റൂമിലെ ബഹളത്തില്‍ അറിഞ്ഞു ഇന്ന് Principal leave
ആണ് എന്ന്.... പകരക്കാരന്‍ ആയ സഹപ്രവര്‍ത്തകന് രണ്ടു കൊട്ട് കൊടുത്തുകൊണ്ട് ഓഫീസ് റൂമിലേക്ക്‌..... ചോദ്യകടലാസ്സ്‌ പ്രിന്റ്‌ എടുക്കെണ്ടേ ..... ?? ഇടയ്ക്കും തലക്കും ചില ചിരപരിചിതങ്ങളായ കുട്ടികള്‍ കാകധൃഷ്ടി യോടെ എത്തി നോക്കി പോയി... "പണ്ടാരം ഇതിനു ലീവ് എടുതുകൂടെ ഒരു ദിവസമെങ്കിലും " എന്നഅവരുടെ പ്രാക്ക് ഏറ്റത് പോലെ ഞാന്‍ ഒന്ന് തുമ്മി...... പിന്നെ തിരക്കുകളിലേക്ക്.... ഇടക്കെപ്പോളെക്കെയോ സ്നേഹം തുളുമ്പുന്ന നര്‍മരസം ഊറുന്ന സുഹൃത്തുക്കളുടെ സന്ദേശം ഹൃദയപൂര്‍വ്വം ഏറ്റു വാങ്ങി എന്റെ ഫോണെന്നെ ശ്രദ്ധ തിരിപ്പിക്കുനൂ...
" ചന്ദ്രാ പോയി വരുമ്പോള്‍ രണ്ടു choclate വാങ്ങണേ... Munch മതി.... പൈസ പിന്നെ തരാം... " പുറത്തേക്കു പോകാന്‍ ഇറങ്ങിയ സഹപ്രവര്തകനോട് എന്റെ അഭ്യരഥന ... സ്വധസിദ്ധമായ " പുചച്ച
ഭാവത്തോടെ " അവന്‍ എന്നെ ഒന്ന് നോക്കി .... "പൈസ തരാം എന്ന് പറഞ്ഞില്ലേ ... ഇപ്പൊ എനിക്ക് ക്ലാസ്സ്‌ ഉണ്ട് .. വന്നിട്ട് തരാം .." അവന്റെ മുഖഭാവം മനസ്സിലാക്കി കൊണ്ട് ഞാന്‍ പറഞ്ഞു.... പിന്നെ ക്ലാസ്സിലേക്ക്...... സെമിനാര്‍ ആണ് ആദ്യം... seminar topic മുഴുവനായും ഗ്രഹിച്ചു വനങ്വരെ പോലും ചോദ്യം ചോദിച്ചു കുഴപ്പിക്കുക എന്റെ ഒരു കലയാണ്... അതിനിടയിലെപ്പോഴോ എന്റെ ക്ഷമ നശിപ്പിച്ച അവസാന ബെഞ്ചിലെ " പ്രശ്നക്കാരെ" പൊക്കല്‍..... ചിലസമയത്തെ അവരുടെ പെരുമാറ്റം എന്നെ ക്ഷുഭിത ആക്കി... അതിന്റെ ശിക്ഷ നടപടികള്‍ ആയി .... തിരുമാനങ്ങളും... :) ... പിന്നെ ഇത്തിരി പരീക്ഷക്ക്‌ മുന്‍പുള്ള സംശയ നിവാരണ പരിപാടി.......

" ഇഡലി വേണ്ടവര്‍ ഉണ്ടോ ??" സ്റ്റാഫ്‌ റൂമിലെ ഭക്ഷണ സമയത്തെ എന്റെ ചോദ്യം ശിരസ്സാ വഹിച്ചു റെഡി ആയി വന്ന ആള്‍ക്ക് ഇഡലി യുടെ പങ്കു ദാനം ചെയ്തു ഞാന്‍ എന്റെ അന്ന ധാന കര്‍മ്മ പരിപാടി വളരെ ഭംഗി ആയി നിര്‍വഹിച്ചു..... ഇനി രണ്ടു മണിക്കൂര്‍ ബ്രേക്ക്‌ ആണ്... ഇന്ന് വെള്ളിയാഴ്ച ആണ് ല്ലോ..... കുറച്ചു പരദൂഷണം, പിന്നെ സഹപ്രവര്‍ത്തകനും അപാര പണ്ഡിതനും ആയ വ്യക്തിയുടെ കഴിവുകളെ ചൂഷണം ചെയ്തു കൊണ്ടൊരു കവിത ചൊല്ലിക്കല്‍ രേണുകയും, ജെസ്സി യും , പാഥേയവും , എല്ലാം അവിടെ പുനര്‍ജനിക്കുന്നു........വര്‍ഷ ചേച്ചിയുടെ ആഗ്യ വിക്ഷേപങ്ങള്‍........ "നിന്റെ മഞ്ച് നിനക്ക് വേണ്ടേ ..." എന്ന ചോദ്യവും ആയി ചന്ദ്രന്‍ എത്തി.... "ആദ്യം പൈസ താ....." ആ പൈസ കൊടുത്തു മഞ്ച് എല്ലാര്ക്കും ആയി ഷെയര്‍ ചെയ്തു കഴിക്കുമ്പോള്‍ ചന്ദ്രന്റെ വക കമന്റ്‌ "നിന്റെ കയ്യില്‍ നിന്നും ഒരു ചായ വാങ്ങി കുടിച്ചിട്ട് മരിച്ചാമതി.. . ഈ പിശുക്ക് .... "

അവസാനം വൈകുന്നേരം ചായ offer ശിരസ്സാ വഹിച്ചെത്തിയ എല്ലാര്ക്കും എന്റെ വക ചായയും കടിയും.... :( .... "10 Puffs parcel പറഞ്ഞാലോ എന്ന് ആലോചിക്കുക ആണ് .. ഇപ്പൊ വയറു നിറഞ്ഞു ...... ബാക്കി വീട്ടില്‍ പോയിട്ടാകാം ല്ലോ " എന്റെ ഇല്ലാത്ത പിശുക്ക തരത്തെ വീണ്ടും വെല്ലുവിളിച്ചു കൊണ്ട് തമാശകള്‍...

പിന്നെ തിരിച്ചുള്ള യാത്ര....

ബസ് നിര്‍ത്താതെ പായുക ആണ്... നിര്‍ത്താതെ ഉള്ള hone അടി എന്നെ പ്രാന്ത് പിടിപ്പിച്ചു ... റോഡ്‌ എന്തോ ബ്ലോക്ക്‌ ആണ്... ഓ.. റോഡ്‌ അരികില്‍ water pipeline കുഴിക്കുക ആണ്... ആഴമുള്ള കുഴിയില്‍ നിന്നും ഒരു ചെറിയ തൂമ്പ ഏന്തി വലിഞ്ഞു മുകളിലേക്ക് ഇത്തിരി മണ്ണ് തൂവി കുടഞ്ഞു താഴേക്കു പോകുന്നു.... ഒരു ചെറിയ കൈ ആ തൂമ്പയുടെ കൂടെ പൊങ്ങിയത് ഞാന്‍ കണ്ടു.... ഏറിയാല്‍ ഒരു ആറു വയസ്സ് പ്രായം വരുന്ന ഒരു പയ്യന്‍...... വാഹനങ്ങളുടെ ബഹളം കേട്ടാകണം അവന്‍ ഒന്ന് ഏന്തി വലിഞ്ഞു നൊക്കീ... എന്റെ ബസ്സിനു മുന്നിലുള്ള സ്കൂള്‍ ബസ്സിലേക്ക് ആണ് അവന്റെ നോട്ടം മുഴുവനും..... ആ കുട്ടികളുടെ ബഹളത്തിലേക്ക് നോക്കി അവന്‍ നെടുവീര്‍പ്പിട്ടു... അക്ഷരലോകം അന്യമാക്കപെട്ട അവനോടു എനിക്കെന്തോ സഹതാപം തോന്നി.... :( ... അവന്‍ മാത്രം അല്ല... ബാല്യത്തിന്റെ മധുരം നുകരാതെ ആ പെടാപാട് പെടുന്ന ആ വര്‍ഗ്ഗത്തോട്‌ മുഴുവനും..... ബാല വേല നിരോധിച്ചിട്ടും ഈ ഒരു രംഗം വീണ്ടും വീണ്ടും .... ഒരു ചെറിയ മരകൊമ്പില്‍ ഒരു തുണി കഷണ മെന്ന തൊട്ടിലില്‍ കിടന്നു ഒരു പുതിയ യുഗത്തിലെ ജീവന്‍ കരയുന്നു... ഒരു കറുത്ത പട്ടി ആ തൂക്കിലേക്ക നോക്കി പല്ലിളിച്ചു അതിശയത്തോടെ മണക്കുന്നു....അതിന്റെ അമ്മ അവിടെ മണ്ണ് കോരി മാറ്റുന്നു... ആ കരച്ചില്‍ ആരും ശ്രദ്ധിക്കുന്നില്ല.... ജനിക്കുന്നതിനു മുന്നേ തോട്ടില്‍ ഉണ്ടാക്കി ,Mobile phone മുതല്‍ Robort വരെ കളികോപ്പായി നിറഞ്ഞു നില്‍ക്കുന്ന ബാല്യത്തിനു സാക്ഷ്യം വഹിക്കുന്ന നമ്മുടെ കണ്ണുകള്‍ ഈ കാഴ്ച കാണുമ്പോ തിരിഞ്ഞു മടങ്ങുന്നു... കണ്ടിട്ടും കാണാത്ത പോലെ ... കണ്ടിട്ടും എന്ത് ചെയ്യാന്‍ അല്ലെ?? ബസ് മുരണ്ടു കൊണ്ട് നീങ്ങി....

കുളിച്ചു കുട്ടപ്പന്മാര്‍ ആയി രണ്ടു സുന്ദരന്മാര്‍ റോഡ്‌ അരികിലൂടെ നടന്നു നീങ്ങുന്നു.... ഹോ കുളിച്ചാല്‍ ഇത്രയും കറുപ്പ് കൂടുമോ...... ബസ് അവരെ പാസ്‌ ചെയ്തപ്പോള്‍ ഇടം കണ്ണിട്ടു ഒരു എത്തി വലിച്ചുള്ള നോട്ടം.... ആരെയാണാവോ ??

" നട ആനേ " പിന്നില്‍ പാപ്പാന്മാരുടെ വടി കൊണ്ടുള്ള തലോടല്‍ ഏറ്റപ്പോള്‍ സ്ത്രീ സൌന്ദര്യം ആസ്വദിക്കാന്‍ കിട്ടിയ അവസരം നഷ്ട്ടപെട്ടത്തിന്റെ ഒരു വിമ്മിഷ്ട്ടതോടെ അവന്മാര്‍ നടന്നു നീങ്ങി... ആനകള്‍ ആണെങ്കിലും അവരും പുരുഷന്മാര്‍ അല്ലെ .... :)...


നിരനിരയ്യായി നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ ഈയിടെ കടപുഴകി വീണപ്പോള്‍ മുറിച്ചു മാറ്റിയ മാവ് നിന്നിരുന്ന സ്ഥലത്ത് ഒരു പുതിയ banner..... "മാവ് മുത്തശ്ശി ക്ക് പ്രണാമങ്ങള്‍ " എന്ന തലക്കെട്ടോടെ .. ഏതോ Club കാരുടെ വക ആണ്...... അതിനരികില്‍ ആയി ഒരു മാവും ആല്‍മരവും കെട്ടി പുണര്‍ന്നു നില്‍ക്കുന്നു...


നല്ല മഴക്കോള് ഉണ്ട്... ഒരു ഇരുളിമ പടര്‍ന്നു തുടങ്ങിയിരിക്കുന്നു....... ബസ്സിലെ പാട്ടുപെട്ടിയില്‍ "മാനത്തെ ശിങ്കാര തോപ്പില്‍ ഒരു ഞാലി പൂവന്‍ പഴ തോട്ടം.........." പാടി തുടങ്ങിയതും രണ്ടു ഇറ്റു മഴ തുള്ളികള്‍ എന്റെ മുഖത്തേക്ക് ചാറിചിതറി വീണു.... ബസിന്റെ കിളിവതിലടച്ചു ഞാന്‍ ആ പാട്ടു കേട്ടുകൊണ്ട് മുന്നിലെ ഗ്ലാസിലൂടെ റോഡിലേക്ക് നോക്കി....
കാഴ്ചകള്‍ക്ക് ഒരു മങ്ങല്‍... ചുറ്റും മഞ്ഞപിത്തം പിടിച്ചപോലത്തെ നിറം.... ബസ് ഇറങ്ങി കുട നിവര്‍ത്താന്‍ കഷ്ടപെടാതെ ആ മഴ നനയാന്‍ കഴിഞ്ഞെങ്കില്‍......


വീണ്ടും ഒരു ദിവസത്തിന്റെ അന്ത്യ യാമാങ്ങളിലേക്ക്.....