മകള്‍ക്ക്
ഇവളെന്റെ മകള്‍
നാമമില്ലാത്തവള്‍ നാവുമില്ലാത്തവള്
പാടി പഴകിയ പഴഞ്ചൊല്ലു പോലിവൾ
പാടി പഴകിയ പഴഞ്ചൊല്ലു പോലിവൾ
ശാരിയും സൌമ്യയും മലാല യും
പിന്നെ പേരറിയാത്തൊരു
ജ്യോതിയും ഇവൾ തന്നെ!!
പെണ്ണെന്ന വാക്കിന്നാർത്തി
പൂണ്ടലയുന്ന രാക്ഷസകോലത്തിൻ
ഭ്രാന്തിൻ ദാഹമകറ്റുന്ന
പാനപാ ത്രങ്ങൾ.
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
അമ്മയായ് പെങ്ങളായ് മകളായ്
കാണേണ്ട നിന്നെയീ
ആഗോളകംബോളം വില്പ്പനക്കായ്
നിറം പൂശി നിർത്തുന്നു
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
നിനക്കു തുണയേകുവാൻ
ഇല്ലിവിടെയിന്നൊരു സ്യന്യവും
നിയമവും ഭരണകൂടങ്ങളും
ഇല്ല നിനക്കിവിടെ സോദരങ്ങൾ
പിന്നെ ആത്മാർതഥമായോരാ സൌഹൃദങ്ങൾ
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
നാട്ടു ചെന്നായ്ക്കൾ പതിയിരിക്കുന്നൊരീ
ബസ്സിലും ട്രെയിനിലും പിന്നെയീ
വിജനമാം തെരുവിലും
മിഴിമുനകൾ ആഴ്ന്നിറങ്ങുന്നുവോ
നിന്റെ ആത്മാ വിലുയരുന്നോ-
രാർത്തനാദങ്ങളിൽ
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
കോടികളരമണി കെട്ടി കിലുങ്ങുന്നൊര-
ന്തപുരത്തിൽ അന്ധകാരത്തിന്റെ
തീൻ മേശയിൽ നീ
പാതി വെന്തുരുകും വെറുമൊരു
മാംസപിണ്ഡം
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
കണ്ണു പൊത്തീടുവാൻ
ഓടിയോളിക്കുവ്വാൻ
കൊതിയേറെയെങ്കിലും
ഒളി യിട മില്ലെന്നറിയുന്നു ഞാൻ
കാരണം ഞാനും
വെറുമൊരു മാംസപിണ്ഡം !!!
***************************
മകളേ അറിയുക നീ
ദുർഗ്ഗയും ശക്തിയും കാളി യും നീയേ
തന്റെ കോപാഗ്നിയിൽ പെരും
നഗരംച്ചുട്ടെരിച്ചോരു
കണ്ണകി പുത്രി നീ !!
അരുതിനിയുമീ സഹനവും നോവും
നിന്നെ തൊടുന്നവൻ ചാരമായ്
തീരുന്നോരഗ്നി പ്രവാഹമായ് തീരുക
ഇനിയീ മണ്ണിൽ നിനക്ക് തുണയായ്
നീ തന്നെ മാറുക !!
വാളെടുത്തീടണം പടച്ചട്ടയെന്തണം
നിനക്കു നേർക്കാരവം കൂട്ടിയെത്തുന്നോരാ
നാട്ടുച്ചെന്നായ്ക്കൾ തൻ നെഞ്ചു പിളർക്കണം
പ്രതികരമാല്ലിതു പ്രധിരോദ്ധമെന്നറിയണം
ന്നെയൊരു പ്രഹരമായ് മാറുമ്പോൾ
മുഖപടമണിയുന്നോരെന്റെ ആണ്മക്കൾ
മുഖപടമണിയുന്നോരെന്റെ ആണ്മക്കൾ.
പിന്നെ പേരറിയാത്തൊരു
ജ്യോതിയും ഇവൾ തന്നെ!!
പെണ്ണെന്ന വാക്കിന്നാർത്തി
പൂണ്ടലയുന്ന രാക്ഷസകോലത്തിൻ
ഭ്രാന്തിൻ ദാഹമകറ്റുന്ന
പാനപാ ത്രങ്ങൾ.
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
അമ്മയായ് പെങ്ങളായ് മകളായ്
കാണേണ്ട നിന്നെയീ
ആഗോളകംബോളം വില്പ്പനക്കായ്
നിറം പൂശി നിർത്തുന്നു
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
നിനക്കു തുണയേകുവാൻ
ഇല്ലിവിടെയിന്നൊരു സ്യന്യവും
നിയമവും ഭരണകൂടങ്ങളും
ഇല്ല നിനക്കിവിടെ സോദരങ്ങൾ
പിന്നെ ആത്മാർതഥമായോരാ സൌഹൃദങ്ങൾ
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
നാട്ടു ചെന്നായ്ക്കൾ പതിയിരിക്കുന്നൊരീ
ബസ്സിലും ട്രെയിനിലും പിന്നെയീ
വിജനമാം തെരുവിലും
മിഴിമുനകൾ ആഴ്ന്നിറങ്ങുന്നുവോ
നിന്റെ ആത്മാ വിലുയരുന്നോ-
രാർത്തനാദങ്ങളിൽ
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
കോടികളരമണി കെട്ടി കിലുങ്ങുന്നൊര-
ന്തപുരത്തിൽ അന്ധകാരത്തിന്റെ
തീൻ മേശയിൽ നീ
പാതി വെന്തുരുകും വെറുമൊരു
മാംസപിണ്ഡം
അറിയുക മകളേ
നീ വെറുമൊരു മാംസപിണ്ഡം
കണ്ണു പൊത്തീടുവാൻ
ഓടിയോളിക്കുവ്വാൻ
കൊതിയേറെയെങ്കിലും
ഒളി യിട മില്ലെന്നറിയുന്നു ഞാൻ
കാരണം ഞാനും
വെറുമൊരു മാംസപിണ്ഡം !!!
***************************
മകളേ അറിയുക നീ
ദുർഗ്ഗയും ശക്തിയും കാളി യും നീയേ
തന്റെ കോപാഗ്നിയിൽ പെരും
നഗരംച്ചുട്ടെരിച്ചോരു
കണ്ണകി പുത്രി നീ !!
അരുതിനിയുമീ സഹനവും നോവും
നിന്നെ തൊടുന്നവൻ ചാരമായ്
തീരുന്നോരഗ്നി പ്രവാഹമായ് തീരുക
ഇനിയീ മണ്ണിൽ നിനക്ക് തുണയായ്
നീ തന്നെ മാറുക !!
വാളെടുത്തീടണം പടച്ചട്ടയെന്തണം
നിനക്കു നേർക്കാരവം കൂട്ടിയെത്തുന്നോരാ
നാട്ടുച്ചെന്നായ്ക്കൾ തൻ നെഞ്ചു പിളർക്കണം
പ്രതികരമാല്ലിതു പ്രധിരോദ്ധമെന്നറിയണം
ന്നെയൊരു പ്രഹരമായ് മാറുമ്പോൾ
മുഖപടമണിയുന്നോരെന്റെ ആണ്മക്കൾ
മുഖപടമണിയുന്നോരെന്റെ ആണ്മക്കൾ.