Thursday, June 24, 2010

പാതി വഴിയില്‍ ...

അനുരാഗ മലരുകള്‍ വിരിയുമീ
രാവില്‍ അറിയുന്നു ഞാന്‍
നിന്‍ നെഞ്ചകം എന്നെ
കൊതിക്കുന്നതായ്...
രാഗാര്‍ദ്ര മായെന്‍ മനവും
തുടിക്കുന്നുവോമാലെ നിന്‍
മൃദുലമാം കരങ്ങളെ തഴുകുവാന്‍ ...
നിന്‍ നീല മിഴികളും മധുരമാം
കൊഞ്ചലും ലോലമാം ഭാവവും
അഗ്നിയായ് എന്നില്‍ പടരുന്നതറിയുന്നുവോ നീ...


നീര്‍ അറ്റ ഭൂമിയായ്‌ മാറിയോ
ഇന്ന് ഞാന്‍ ...
ഒരു കുഞ്ഞു കവിതയായ്
നിന്നില്‍ പിറന്ന ഞാന്‍ ...
ആരോരുമറിയാതെ തേങ്ങി കരയുന്നു...
ജീവിത പാതിയിലെവിടെയോ
കാല്‍ തെന്നി വീഴുന്നു നിന്‍ വിരഹത്തിന്‍ ചുടു കണ്ണ് നീരില്‍
അക്ഷര തെറ്റുകള്‍ കൂടുന്നു എന്നില്‍
വരികള്‍ ഓടി ഒളിക്കുന്നു എവിടെയോ...
ഈണങ്ങള്‍ മറന്നു പോകുന്ന്നു ഞാന്‍
രാഗങ്ങള്‍ എങ്ങോ മയങ്ങി വീഴുന്നു....
നിന്‍ സാമീപ്യം ഇല്ലാതെ
ഇല്ല....
ഇനിയില്ല ഒരു കവിതയുമെന്നില്‍




---------നിരഞ്ജന്‍

Thursday, June 3, 2010

ആര് നീ ലോകമേ....

ഒരുപാട് കാലത്തിനു ശേഷം അക്ഷരങ്ങളിലെക്കും കവിതയിലേക്കും ഉള്ള ഒരു തിരിച്ചു വരവാണ്.... തെറ്റുകള്‍ ഉണ്ടാകാം... പലതും അപൂര്‍ണമാകാം.. എങ്കിലും അവ ഞാന്‍ കുത്തി കുറിച്ചിടുന്നു ..... വീണ്ടും ആ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ഒരു തിരിച്ചു പോക്കിന് വേണ്ടി...





ആര് നീ ലോകമേ....
-------------------------
ഹൃദയ ചാപല്യത്തിനോര്മകള്‍
വറ്റി തെളിഞ്ഞുവോ
ഇന്നെന്‍ ബാല്യ സ്മരണകളില്‍...
ആര്ദ്രമാകുന്നോരാ കണ്‍ കൊണിലെന്നോ
ഒളിച്ചു വെച്ചോരാ രൌദ്രഭാവത്തിനും
മനം കുരുക്കുന്നോര പുഞ്ചിരിക്കുള്ളിലെ
വഞ്ചന ആദ്യമായ് അറിഞ്ഞൊരു നാളിനും
സ്വപ്നമെല്ലാം പാതി ദു:ഖമാണെന്ന -
തറിവ്വിന്‍ കയ്പ്പുനീര്‍ ശീലമായ്
തീര്‍ന്ന നിമിഷത്തിനും
സാക്ഷി ആയി മാറുന്ന തേതു കാമനകള്‍
ഇണനാഗമിഴയും ചുവന്ന തെരുവിന്റെ
അലിവറ്റ രീതിയുടെ അകമറിയുമ്പോഴും
അണയാന്‍ മടിച്ചു കരിന്തിരി ആയതും
കാരണമില്ലാത്ത കണ്ണുനീര്‍ ചാലിന്റെ
കാരണം തേടി അലഞ്ഞു നടന്നതും
ആര് നീ .. ആര് നീ ....
അറയില്ല ലോകമേ നിന്നെയെനിക്കി-
ന്നുമറിയാന്‍ കഴിഞ്ഞില്ല....
മുറിവുകള്‍ നക്കി ചുടു ചോര തെടുന്നോ-
രഭിനവ മുനിവര്യന്മാരെയും അറിയില്ല ഞാന്‍
പാഴ് മരുഭൂമിയില്‍ പടുമുള പൊട്ടിയ
ഞാനീ ജഗത്തിനു പരിചിതനെങ്കിലും
പാപനാശിനികളില്‍ പിഴുതെരിയുന്നോരെന്‍
ജന്മന്തരത്തിന്റെ ഹൃദയ ഭാരങ്ങള്‍



........... നിരഞ്ജന്‍



ഒരിക്കലും പൂര്‍ണമെന്നു ഞാന്‍ പോലും കരുതാത്ത വരികള്‍.... കൂട്ടി വായിക്കുമ്പോ എവിടയോ എന്തോ നഷ്ടപെടല്‍.... പക്ഷെ ഓരോ വരിയും അര്‍ഥ പൂര്‍ണവും......

ഞാനും രാജകുമാരനും പിന്നെ എ.കെ-47 നും .....

രാത്രി ഏറെ ആയിരിക്കുന്നൂ..... കോളേജ് ജീവിതവും, ജോലിയും പിന്നെ എല്ലാറ്റിനും ഉപരി ഞങളുടെ പ്രണയവും സമ്മാനിച്ച എന്റെ ഒരുപാട് വൈകിയുള്ള ഉറക്കം ഇപ്പോളും അതെ പോലെ തന്നെ... പാതിരകൊഴി കൂവിയാലും ഉറക്കം വരില്ല(കൊച്ചി യില്‍ പാതിരാ കോഴി ഇല്ല കേട്ടോ...)... പകരം രാവിലെ പോത്ത് പോലെ ഉറങ്ങുകയും വേണം...... :)


പഠിക്കുന്ന സമയത്ത് ഉറക്കം വരാതെ കിടക്കുമ്പോള്‍ ഏറ്റവും വെറുപ്പിക്കുന്ന അധ്യാപകരുടെ വിഷയങ്ങള്‍ ആലോചിക്കും....അവരുടെ മുഷിപ്പിക്കുന്ന ക്ലാസുകള്‍ .... അല്ലെങ്ങില്‍ പുതുമണം പോകാത്ത ആ ടെക്സ്റ്റ്‌ ബുക്ക്‌ ഒന്ന് കയ്യില്‍ എടുക്കും....പിന്നെ ഒരു പത്തു മിനിറ്റ് മതി.... ഉറങ്ങാന്‍.....:)Networkingum, DataBase ഉം ഒക്കെ MCA പഠിക്കുമ്പോള്‍ ഉറങ്ങാന്‍ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്......

ഇപ്പൊ പുതിയ ഒരു ഉപായം ആണ് കണ്ടെതിയിരിക്കുന്നെ... കഥ കേള്‍ക്കണം.... അതിലും എനിക്ക് പ്രിയപ്പെട്ട വിഷയങ്ങള്‍ ഉണ്ട്..... ആനയും ഉറുമ്പും..., സരധാര്‍ജി , ടിന്റു മോന്‍ jokes, പിന്നെ രാജകുമാരനും ,രാജകുമാരിയും.....(ഇപ്പൊ നിങ്ങള്ക്ക് ഉറപ്പായില്ലേ എന്റെ വട്ടുകള്‍... :))

ഏട്ടന്‍ ഒരു നിമിഷ കഥ,കവിത കാരന്‍ ആയതു ഭാഗ്യം.... ഒരല്പ്പ സമയം മുന്‍പ് ഉറക്കത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട്‌ ആ നിമിഷ കഥ പിറന്നു വീണു....

"പണ്ട് പണ്ട് (ഞങളുടെ എല്ലാ കഥയും ഇങ്ങനെയേ തുടങ്ങു..) ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു ... അവന്‍ എല്ലാ യുദ്ധ തന്ത്രങ്ങളും അറിയുന്നവന്‍ ആയിരുന്നൂ... അവന്‍ specialize ചെയ്തിരിക്കുന്നത് A.K 47 നില്‍ ആണ്...."

"A.k 47 ഓ?? രാജകുമാരനോ??"

"കഥയില്‍ ചോദ്യം ഇല്ല... എന്റെ കഥയിലെ രാജകുമാരന്‍ അങ്ങിനെയേ.. നിനക്ക് കഥ കേള്‍ക്കണോ അതോ ഞാന്‍ നിര്താണോ...??"


"ശെരി പറയൂ..."

എന്റെ മനസിലൂടെ ഒബാമയും, ബുഷും, ബിന്‍ ലാദനും, എന്തിനു പറയുണൂ നമ്മുടെ സാക്ഷാല്‍ വീരപ്പന്‍ വരെ കടന്നു പോയി... ഏട്ടന്റെ ഭാവന അങ്ങിനെ ആണ്.... എവിടെയാ ചെന്ന് നില്‍ക്കുക എന്ന് പറയാന്‍ പറ്റില്ല... ശെരിക്കും ഒരു ആധുനിക സാഹിത്യകാരന്‍... (പക്ഷെ കലയെ ,മലയാളത്തെ നശിപ്പിക്കാറില്ല കേട്ടോ...)..... എല്ലാ ദിവസവും കഥയുടെ ആദ്യം മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ.... അവസാനം ഉണ്ടാകരുണ്ടോ എന്ന് പോലും എനിക്ക് അറയില്ല....

കഥ തുടരുകയാണ്.....

"ഒരു ദിവസം രാജകുമാരന്റെ കഴിവ് തീര്‍ച്ചയാക്കാന്‍ ഗുരു തിരുമാനിച്ചു....ആരും കാണാതെ രാജകുമാരന്‍ വരുന്ന വഴിയില്‍ ഗുരു വാളുമായി കാത്തു നിന്ന്...........................................................


...................................
.................................
.......................................
"



"ട്ടെ ട്ട്ട്ടെ ട്ടെ..........................."

ഇന്ന് ഞാന്‍ അവസാനം കേട്ട് ഞെട്ടി എണീച്ചു.... രാജകുമാരന്‍ ഗംഭീര വെടിവെയ്പ്പ്......."അങ്ങനെ പത്തു കല്ലിങ്കും, പത്തു മതിലും, പത്തു നിലവറയും, പത്തു വാതിലും തള്ളി തുറന്നു , ഭടന്മാരെ ഒക്കെ തോക്ക് കൊണ്ട് വെടി വെച്ച് വീഴ്ത്തി രാജകുമാരിയും കൊണ്ട് പുറത്തു കടന്നു..... അത് കണ്ട രാജാവിന്റെ കണ്ണ് നിറഞ്ഞു... രാജകുമാരിയെ രാജകുമാരനു കല്യാണം കഴിച്ചു കൊടുക്കാന്‍ രാജാവ് തിരുമാനിച്ചു.. അങനെ അവര്‍ സുഖം ആയി ജീവിച്ചു...... അപ്പൊ ഗുഡ് നൈറ്റ്‌.... കഥ തീര്‍ന്നു"

ഏട്ടന്‍ പറഞ്ഞു നിര്‍ത്തി...

എന്റെ മനസ്സില്‍ ആ വെടി ഒച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അത് A.K-47 നില്‍ നിന്നും ആണ്...
പക്ഷെ ഈ പത്തിന്റെ കണക്കു എന്താ?? രാജാവ് കഥയില്‍ എപ്പോ വന്നു?? രാജകുമാരിയെ രാജകുമാരന്‍ എപ്പോ ആദ്യമായി കണ്ടു ?? ആര് രാജകുമാരിയെ തടവിലാക്കി?? ഒബാമ? ബുഷ്‌?? അതോ ഇനി വേറെ ആരെങ്കിലുമോ??
കുറെ ചോദ്യങ്ങള്‍ മാത്രം അവശേഷിച്ചു..... ഇപ്പൊ ഏട്ടനോട് ചോദ്യം ചോദിച്ചാല്‍ പിന്നെ ഇനി ഒരിക്കലും കഥ കേള്‍ക്കേണ്ടി വരില്ല.... കുറച്ചു നേരം ആലോചിച്ചു കിടന്നു.. അപ്പൊ തോന്നി ഇത് ഒന്ന് കുത്തി കുറിക്കാന്‍......


അപ്പൊ ഗുഡ് നൈറ്റ്‌... കഥ തീര്‍ന്നു.... :)


അനാമിക....

ഒരു കവിതയും .. എന്റെ പ്രണയ ചിന്തകളും...

'' ആര്‍ദ്രമീ ധനുമാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകും അല്ലെ സഖീ........"
മൂന്നു തവണ ഫോണ്‍ വിളിച്ചിട്ടും അവന്‍ ഫോണ്‍ എടുക്കഞ്ഞപ്പോഴാണ് ഞാന്‍ ആ ഹലോ tune ശ്രദ്ധിച്ചത് ...എന്തോ അതെന്നെ വല്ലാതെ ആകര്‍ഷിച്ചു, അപ്പോള്‍ തന്നെ ഭാര്യയെ വിളിച്ചു ആ പാട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. വയ്കുന്നേരം വന്നപ്പോള്‍ അവള്‍ ആ പാട്ടും കേട്ടിരിക്കുകയായിരുന്നു ഒരു ചായ പോലും വെക്കാതെ ദുഷ്ടാ...വന്നു കേറിയതം അവള്‍ എന്നെ വന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു കിട്ടി ഏട്ടാ ..... ആ പാട്ട് കിട്ടി....!!!!!!!!
( എനിക്ക് ചെവി കേള്‍ക്കില്ലല്ലോ ...... ഞാന്‍ കേറി വരുമ്പോഴേ റോഡില്‍ കേട്ടിരുന്നു ആ പാട്ട് എന്നിട്ടനവളുടെ ഒരു സര്‍പ്രൈസ് ... ) പിന്നെ നേരെ ലാപിന്റെ മുന്പിലോട്ടു ....അപ്പോളും ചായ വെക്കണ്ട ചിന്ത അവള്‍ക്കു ഇല്ല....ഇവള്‍ പണി വാങ്ങും എന്നാണ് തോന്നുന്നത്...ഞാന്‍ ആ പട്ടു കേട്ടുകൊണ്ടാവളോട് പറഞ്ഞു ( വളരെ സ്നേഹത്തോട് കൂടി :)) "എന്താ വായ പൊളിച്ചു നില്‍ക്കുന്നത് പോയി ചായ വെക്കടീ ".... മനുഷ്യനിവിടെ വിശന്നിട്ടു വയ്യ...അവള്‍ മുഖം ഒരു അഞ്ചു കിലോ വീര്‍പ്പിച്ചു പിറ് പിറുത്തു( "കഷ്ട്ടപെട്ടു ഞാന്‍ കണ്ടുപിടിച്ചു ഡൌണ്‍ലോഡ് ചെയ്തിട്ട്....")കൊണ്ട് അടുക്കളയിലേക്കു പോയി....ഞാന്‍ വീണ്ടും ആ പാട്ടിലേക്ക് വന്നു ...എന്തെ ആ പാടിനോടെനിക്ക് വല്ലാത്ത ഒരു അടുപ്പം....മനസിലെവിടെയോ ഇപ്പോഴും തങ്ങി നില്‍ക്കുന്ന പ്രണയത്തിന്റെ നനുത്ത സ്പന്ദനങ്ങള്‍ അറിയാതെ തലോടിയതാണോ ???? പ്രണയം എന്റെ ജീവിതത്തില്‍ ഞാന്‍ ഒരുപാട് ചിന്തിച്ചിരുന്ന ഒരു വിഷയം............

ക്യാമ്പസ്‌ ലൈഫില്‍ പ്രണയം എനിക്ക് ഊതി വീര്പിച്ച വെറുമൊരു ബലൂണ്‍ ആയിരുന്നു...വളരെ മനോഹരമായ പൊള്ളയായ ഒരു ബലൂണ്‍...ഞാന്‍ ഒരുപാടു Friends ഇനെ ഉപദേശിച്ചിട്ടുണ്ട് ....ആ ബലൂണ്‍ പൊട്ടന്‍ ചെറിയ ഒരു സൂചി മതിയെന്ന്...പക്ഷെ അവസാനം ആ ക്യാമ്പസ്‌ തന്നെ എന്റെ ജീവിതസഖിയെ എനിക്ക് സമ്മാനിച്ച്‌ അതും അഞ്ച് വര്ഷം നീണ്ട ( വളരെ സംഭവ ബഹുലമായ അഞ്ചു വര്ഷം....അത് ആലോചിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അടിമുടി വിറയുന്നു....എന്ടമ്മോഒ... ) പ്രണയത്തിനു ശേഷം......പക്ഷെ ഇപ്പോള്‍ പലപ്പോഴും ജീവിതത്തിന്റെ നിര്‍ത്താത്ത പ്രയാണത്തിനിടയില്‍ ആ പ്രണയം എവിടെയോ നഷ്ടപെടുന്നുവോ???.."ഇതാ ചായ .."അപ്പോഴേക്കും അവള്‍ ചായയുമായി വന്നു......ചായ വാങ്ങി ഞാന്‍ അവളെ ഒന്ന് നോക്കി.... ആ നോട്ടത്തില്‍ ഞാന്‍ എന്റെ പ്രണയം ഒളിച്ചു വച്ചിരുന്നു...പണ്ടും... ഇപ്പോഴും....ആ ധനുമാസ രാവ് പാടികൊണ്ടേ ഇരുന്നു ..........വീണ്ടും ഞാന്‍ പ്രണയത്തിന്റെ മധുരമായ ( പലരും മാറ്റി പറഞ്ഞു തുടങ്ങിയിട്ടുണ്ട്...കല്യാണത്തിന് ശേഷം...പക്ഷെ ഞങ്ങള്‍ ഇത് വരെ ഇല്ല...) വീഥികളിഏലക്‍് ... ......പ്രണയം ഒരു ലഹരിയാണെന്നു എന്റെ ഫ്രണ്ട് പണ്ട് ക്ലാസ്സ്‌ കട്ട്‌ ചെയ്തു കോളേജിന്റെ പിറകിലെ മാവിന്‍ ചുവട്ടിലിരുന്നു കഞ്ചാവ് അടിക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു പോയീ...അവന്റെത്‌ ഒരു നഷ്ടപ്രണയം അയിരുനൂ അവനാണ് ഞങ്ങളുടെ ഗാങ്ങില്ലേ കവി............ഇന്നവന്‍ ബോംബെയില്‍ ഒരു മള്‍ട്ടി national കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ അന്ന്... ...

ഇന്നത്തെ പ്രണയത്തിനു അതിരുകള്‍ ഉണ്ടോ??? DAILY 500 SMS FREE ,MAIL,FULL TIME MOBILE PHONE,EASY RECHARGE OPTIONS, NIGHT 8-6 FREE CALLS, പിന്നെ , chatting, dating ഒടുവില്‍ cheating .. :) ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു.... ഞാന്‍ പ്രണയിച്ചിരുന്ന കാലത്ത് STD RS 2.50 per Mnt ആയിരുന്നു.... :( ... അവള്‍ അവളുടെ പ്രണയത്തെ തെളിഞ്ഞ തൂലികയാല്‍ കടലാസുകളില്‍ കവിതയും, കഥയും ഒക്കെ ആയി അയക്കുമായിരുന്നു... ജീവിതത്തില്‍ ഇന്ന് വരെ അവള്‍ക്കു ഒരു പ്രേമലേഖനം ഞാന്‍ എഴുതിയിട്ടില്ല എന്നത് ഒരു നഗ്ന്നവും, അവള്‍ ചോദ്യം ചെയ്യുന്നതും ആയ സത്യം ആണ്.....പെണ്ണുങ്ങള്‍ക്ക്‌ അറിയുമോ ആണുങ്ങളുടെ അക്ഷര ദാരിദ്ര്യം... ഇവളുമാര്‍ക്ക് വേറെ ഒരു പണിയും ഇല്ല എന്ന് വെച്ച്....?? എന്റെ അക്ഷര ദാരിദ്ര്യം കാരണം "മിഥുനം" സിനിമ യിലെ ഉര്‍വശി ആയി പുനര്‍ജനിക്കാന്‍ പാവം അവള്‍ക്കു അവസരം കിട്ടിയില്ല.. അത് എങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ അവള്‍ അഭിനയിച്ചു തകര്‍ത്തേനെ...


"കാലമിനിയും ഉരുളും ... വര്ഷം വരും ...
വിഷു വരും... തിരുവോണം വരും.....
അപ്പോള്‍ നമ്മള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം..."



"അതെ.. ആര്‍ക്കും അറയന്ടല്ലോ.... രാത്രി എന്താ ഭക്ഷണം വേണ്ടത് എന്ന്..... "

അവള്‍ എന്നെ കവിതയില്‍ നിന്നുണര്‍ത്തി..... ഈ എഴുതുന്നതില്‍ നിന്നും.......


( തുടരും...)


ആര്‍ദ്രമീ ധനുമാസ രാവുകളില്‍.....