Monday, May 24, 2010

ചെറായ നരസിംഹ മൂര്‍ത്തി ക്ഷേത്രം

എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ .......

ഇത് വായിക്കുന്നതിനു മുന്‍പ് രണ്ടു വാക്ക്....
കമ്പ്യൂട്ടര്‍ യുഗത്തിലെ വിന്‍ഡോസ്‌ അടച്ചു വെച്ച് നിങ്ങള്‍ എത്ര പേര്‍ നിങളുടെ മനസ്സിന്റെ വിന്‍ഡോസ്‌ തുറന്നു പുറം ലോകം കാണുന്നുണ്ട്...Chat സിറെസ്‌ മാത്രം തുറന്നു വെച്ച് നിങ്ങള്‍ എത്ര പേര്‍ ജനിച്ച നാടിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ട്... അവിടുത്തെ വിശ്വാസങ്ങളെ കുറിച്ച്...... അമേരിക്കയും, ഗള്‍ഫ്‌ , ജര്‍മ്മനി തുടങ്ങി ഉലകം ചുറ്റുമ്പോള്‍ ,ഒരുപാട് പൈസ വാരി കൂട്ടി ഒടുവില്‍ ക്ഷീണത്തോടെ കിടന്നുറങ്ങുമ്പോള്‍ ഇവിടെ നാട്ടില്‍ നിഗള്‍ക്ക് ജന്മം നല്‍കിയ അമ്മയും അച്ഛനും പേര് അറിയാത്ത ദൈവങ്ങളെ വിളിച്ചു അവരുടെ മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക ആയിരിക്കും.... ദൈവങ്ങളെ ഇന്നത്തെ കാലത്തെ നമ്മള്‍ ഓര്‍ക്കുക പരീക്ഷകള്‍ വരുമ്പോള്‍, പ്രന്യബധം തകര്‍ന്നു അടിയുമ്പോള്‍, അതുമല്ലെങ്ങില്‍ നിനച്ചിരിക്കാത്ത എന്തെങ്കിലും അപകടം മുന്നില്‍ കണ്ണ് തുറിച്ചു നില്‍ക്കുമ്പോള്‍ മാത്രം അല്ലെ..... ഞാന്‍ ആരെയും കുറ്റ പെടുത്തിയത് അല്ല.... ഒരു പൊതുവായ കാര്യം പറഞ്ഞു എന്ന് മാത്രം...
ഇത് ഒരു പച്ചയായ നാട്ടിന്‍ പുറത്തു കാരുടെ ശാസ നിശ്വാസങ്ങള്‍ അടങ്ങിയ ഒരു വിശ്വാസത്തിന്റെ പിന്തുടര്‍ച്ചയാണ്.... നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ പറ്റുമെങ്ങില്‍ ചെയ്യുക.. എനിക്ക് പറ്റുന്നത് ഞാന്‍ചെയ്യുന്നു.....






പുരാതന കാലത്തിന്റെ പഴക്കം വിളിച്ചോതുന്ന മതില്‍ കെട്ടുകള്‍ക്കു ഉള്ളിലായി ഒരു ഗ്രാമം മുഴുവന്‍ കാക്കുന്ന തേവര്‍ ... അതാണ്‌ ഈ ക്ഷേത്രം.... ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഓരോ ചുറ്റുമതിലിലെ കല്ലുകള്‍ക്കും ഓരോ കഥ പറയാനുണ്ടാകും....
എത്ര വര്ക്ഷം പഴക്കം ഉണ്ട് എന്നും ആരാണ് ഇത് പണി കഴിപ്പിച്ചത് എന്നും ആര്‍ക്കും അറയില്ല...
എല്ലാം തലമുറകള്‍ കൈമാറി വന്ന അറിവുകള്‍ മാത്രം.... ഏതാണ്ട് ഒരു മുന്നൂറു വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ട് ഇതിനു എന്നാണ് കരുതുന്നത്...
വിഷ്ണു ഭക്തന്‍ ആയിരുന്ന പുരാതന നായര്‍ തറവാടായ പള്ളിയില്‍ വീട്ടില്‍ കുഞ്ചു നായര്‍ എന്നാ കുഞ്ചു അമ്മാവന്‍ ആണ് ഇത് പണി കഴിപ്പിച്ചത് എന്നും വിശ്വസിക്കപെടുന്നു... ഒരിക്കല്‍ നായാട്ടിനു പോയ കുഞ്ചു നായര്‍ പന്നി ആണ് എന്ന് കരുതി വെടി വെക്കുകയും ആയതു ഒരു പശുവിന്റെ മരണത്തിനു കാരണം ആകുകയും ചെയ്തു.. ഗോ ഹത്യയെക്കാള്‍ വലിയ ഒരു പാപം ഇല്ല എന്ന് തിരിച്ചറിവില്‍ മനം നൊന്തു പാപ പരിഹാരത്തിന് ആയി അദ്ദേഹം പ്രതിഷ്ട്ടിച്ചത് ആണ് അത്രേ ഈ നര സിംഹ മൂര്‍ത്തി വിഗ്രഹം.... നരസിംഹ മൂര്‍ത്തിയുടെ കോപം ഏല്‍ക്കാതെ ഇറക്കാന്‍ ആണ് ത്രെ ആ ക്ഷേത്രത്തിനു മുന്നില്‍ ഏതാണ്ട് ഒരു ഏക്കറയോളം പറന്നു കിടക്കുന്ന കുളം ഉണ്ടാക്കിയത്.....
പിന്നീടു ആ നായര്‍ തറവാട് ക്ഷയിക്കുകയും അവരുടെ സ്വത്തു എല്ലാം അന്യധീനപെടുകയും ചെയ്തു... അതിന്റെ ഫലംമായി ആ ക്ഷേത്രവും ....ഭഗവാന്‍ കുടിയിരിക്കുന്ന ശ്രീകോവില്‍ ഒഴികെ ബാക്കി എല്ലാം നശിച്ചു നാമാവശേഷമായി...

പിന്നീട് കുറെ കാലങ്ങള്‍ക്ക് ശേഷം പള്ളിയില്‍ ഗോവിന്ദന്‍ നായര്‍ ആ ക്ഷേത്രം ഏറ്റുഎടുക്കുകയും പടിഞ്ഞാറ് ഭാഗം വലിയമ്പലം തീര്‍ത്തു ശുദ്ധി കലശം ചെയ്തു ഭഗവാന് പൂജാദി കര്‍മങ്ങള്‍ തുടങ്ങി...അദ്ധേഹത്തിന്റെ കാലശേഷം വീണ്ടും ക്ഷേത്രം നാശത്തിലേക്ക് വീണു... ഒപ്പം ഭഗവാന്റെ കോപം നിമിത്തം അപ മൃത്യു , സമാധാനം ഇല്ലായ്മ, പരസ്പര വിരോധം തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ ആ നാട്ടില്‍ താണ്ഡവനിര്തം ആടി....

അങ്ങനെ 2006 July മാസം ആ ക്ഷ്ത്രം ഒരു കമ്മിറ്റി ഏറ്റു എടുക്കയും ചെറിയ രീതിയില്‍ പരിഹാര കര്‍മ്മങ്ങള്‍ ഒക്കെ നടത്തി ആ ക്ഷേത്രത്തിന്റെ ചുമതല ഏറ്റു എടുത്തു.... ചുറ്റ അമ്പലവും ശ്രീകോവിലും പൊളിച്ചു പണിതു പുതിയ ശന്തിക്കാരനെ വെക്കുകയും ചെയ്തു.....

ഇപ്പോള്‍ ക്ഷേത്രം പൊളിച്ചു പണിയുക ആണ്.... ഒരുപാട് പേരുടെ വിശ്വാസങ്ങള്‍ ..... അതിനു വേണ്ടി ഒരുപാടു പൈസ ചിലവുണ്ട്..... നിങ്ങള്‍ ഫോണ്‍ ചെയ്തു ,ചാറ്റ് ചെയ്തു കളയുന്ന പൈസയുടെ ഒരു ഭാഗം മാത്രമേ ഞാന്‍ ചൂണ്ടി കാണിക്കുക ഉള്ളൂ... ആ നാട്ടിലെ ഒട്ടു മിക്ക ആളുകളും നിങള്‍ ഒരു മാസം വാങ്ങുന്ന സാലറി ഒരു വര്ഷം പോലും ഉണ്ടാക്കാത്തവര്‍ ആണ്.... അവര്‍ക്ക് എത്ര നല്‍ക്കാന്‍ ആവും....?? നമുക്ക് എല്ലാര്ക്കും ഒത്തു ഒരുമിച്ചു പ്രവര്‍ത്തിച്ചു കൂടെ???

ഞാന്‍ ചെയ്യുന്നത്, എഴുതിയത് എല്ലാം നിഗള്‍ക്കും ശെരി ആയി തോന്നിയാല്‍ ഈ blogil കമന്റ്‌ ചെയ്യാം... ഈ ക്ഷേത്രത്തിന്റെ ഫോട്ടോകള്‍ എല്ലാം ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാം.....
ഈ ക്ഷേത്രത്തിന്റെ ഒരു വെബ്സൈറ്റ് ഞാന്‍ ഉണ്ടാകുന്നുണ്ട്... അത് ഫിനിഷ് ആകുമ്പോള്‍ അതിന്റെ ലിങ്ക് ഞാന്‍ പോസ്റ്റ്‌ ചെയ്യാം.....

ഈ ക്ഷേത്ര വും ആയി ബന്ധപെട്ട കാര്യത്തിനു നിങ്ങള്ക്ക് ഈ മെയില്‍ id yil contact cheyyam.... akhiljayachandran@gmail.com

please feel free to contact ....


Anamika

Saturday, May 22, 2010

വിതുമ്പലുകള്‍

തിമര്‍ത്തു പെയ്യുന്ന മഴയിലേക്ക്‌ അവള്‍ കണ്ണും നട്ട് ഇരുന്നു... മനസ്സിലെ തേങ്ങലുകള്‍ക്ക് മഴയെക്കാള്‍ ശക്തി ഉണ്ടായിരുന്നു...


ഇടവപാതിതന്‍ ഇരുള്‍ മയക്കത്തില്‍
എന്തിനെന്നറിയാതെ വിതുമ്പുന്നു അന്തരം...
ഇടതൂര്‍ന്നു ഉതിരുന്ന മഴനൂലുകള്‍
എന്‍ നീലമിഴികളില്‍ കണ്ണുനീര്‍ ധാരയോ...??

തിരികെ കാഴ്ച്ചതന്‍ അന്ധകാരത്തില്‍
തേങ്ങി കരയുന്നു എന്‍ പ്രിയ മാനസം..
ഉത്തരം കിട്ടാത്ത തോന്നലുകള്‍
എന്‍ ജീവിതത്തിന്റെ പേടി സ്വപ്നങ്ങളോ...??

വേര് അറ്റ് പോയൊരെന്‍ ബാല്യ സ്വപ്നങ്ങളില്‍
ഇടറി വീഴുന്നു എന്‍ പിച്ച വെക്കാന്‍ കൊതിക്കുന്ന കാലുകള്‍...
തിരികെ വരാത്ത ഭൂത കാലമേ
നിങ്ങളെ ഓര്‍ത്തു തേങ്ങുന്നോ ഇന്ന് ഞാന്‍...??

അകന്നിരിക്കുന്ന എന്‍ പ്രിയ ജന്മത്തിന്‍
ഓര്മ കലെന്നില്‍ തിരയടിക്കുന്നു......
എന്ന് വരും നീ എന്നോര്‍ത്ത് കൊണ്ട്
നെറുകയില്‍ നിന്‍ ചുടു ചുംബനം കൊതിക്കുന്നുവോ ഇന്ന് ഞാന്‍??


വീണ്ടും ഞാനും എന്‍ ചിന്തകളും മാത്രം.......



അനാമിക...