Sunday, April 11, 2010

ഓല പീപ്പിയും കണ്ണടയും....

എന്റെ കുട്ടിക്കാലം ഒരു മകരമാസത്തിലെ നനുത്ത മഞ്ഞിന്റെ തണുപ്പ് പോലെ സുന്ദരം ആണ്... ഏട്ടനും, ഞാനും, അനിയത്തിയും...... പാതി വിരിഞ്ഞ റോസാ പൂക്കളേക്കാള്‍ സൌന്ദര്യം ഉണ്ട് ഞങ്ങളുടെ കുട്ടികാല്ത്തിനു.....
ഇന്നത്തെ കാലത്തെ കുട്ടികളെ പോലെ ഒന്നും ആയിരുന്നില്ല... അല്ലെങ്കില്‍ UP സ്കൂളിന്റെ പടി കണ്ടപ്പോഴേ browse ചെയ്യാന്‍ തുടങ്ങിയ എന്റെ പ്രിയപ്പെട്ട koottukarude ബാല്യം പോലെയും അല്ല....

മഴക്കാലം ആകുമ്പോ paadam മുഴുവന്‍ വെള്ളം നിറയും.... നല്ല തെളിഞ്ഞ വെള്ളം ആയിരിക്കും മഴ പെയ്തു കുറെ ആകുമ്പോ... ആ വെള്ളത്തില്‍ തിമിര്‍ത്തു ആടിയ ബാല്യം ആയിരുന്നു ഞങ്ങളുടെ....റബര്‍ തൊടിയിലൂടെ ഒഴുകി വന്നു തോട് പോലെ ഞ്ഗളുടെ ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്ന ആ തെളി നീരില്‍ ചെറിയ മീനുകളെ നോക്കി ആസ്വദിച്ച കുട്ടിക്കാലം... സ്കൂള്‍ പൂട്ടി കഴിഞ്ഞാല്‍ വലിയ പാടങ്ങള്‍ Cricket Ground um, Foot ball ഗ്രൌണ്ട് ഉം ഒക്കെ ആകുമ്പോള്‍ ഏട്ടന്റെ കൂടെ ബോള്‍ പെറുക്കാന്‍ നടന്നിരുന്ന ഞാനും അനിയത്തിയും.... വഴുക്കല്‍ ഉള്ള muttathu വാശിക്ക് ഏട്ടന്റെ കൂടെ കൊരണ്ടി പാസ്‌ കളിച്ചിരുന്ന തല തെറിച്ച ഒരു സാധനം ആയിരുന്നു ഞാന്‍ ...

പണ്ടൊക്കെ സ്കൂളില്‍ പഠിക്കുന്ന സമയത്ത് സ്കൂളില്‍ ആരുടെ എങ്കിലും പിറന്നാള്‍ ഉണ്ടാകുമ്പോ മിട്ടായി കിട്ടും... അത് സ്കൂളില്‍ നിന്നും തിന്നാതെ ഞങള്‍ വീട്ടില്‍ കൊണ്ട് വരും... പിന്നെ വൈകുന്നേരം ഒരു വീതം വെക്കല്‍ ആണ് മൂന്നു പേരും കൂടെ..... ഏട്ടന്‍ സ്കൂളില്‍ നിന്നും വരുമ്പോ കൊണ്ട് വരാറുണ്ടായിരുന്ന ചികിട ഇപ്പോളും മനസ്സില്‍ ഉണ്ട്..... :)

പന ഇലനീറിനെ കുറിച്ച് നിങ്ങള്‍ എത്ര പേര്‍ കേട്ടിട്ടുണ്ട്.... അതി രാവിലെ എണീച്ചു പന ഇളനീര്‍ പെറുക്കാന്‍ പോകും ഞ്ഗല്‍... പലതും പല ജീവികളും കടിചിട്ടവ ആയിരിക്കും.... അതില്‍ അവ ചൂഴാത്ത ഇളനീര്‍ കണ്ണുകള്‍ വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ ഞങ്ങള്‍ ചൂഴ്ന്നു തിന്നും... ഹാ... ആ ഇത്തിരി ഉള്ള വെള്ളത്തിന്‌ എന്ത് സ്വാദു ആണെന്നോ......... അവ തിന്നു കഴിഞ്ഞാല്‍ പിന്നെ അത് ഉപയോഗിച്ച് ഞങ്ങള്‍ വണ്ടി ഉണ്ടാക്കും.....

Battery ഉപയോഗിച്ചുള്ള വല്യ വലിയ വാഹനങ്ങള്‍ ഓടിച്ചു വളര്‍ന്ന എന്റെ സുഹൃത്തുക്കളെ.,.... Havai ചെരുപ്പും, ഉജാല കുപ്പിയും ഉണ്ടെങ്കില്‍ സുന്ദരമായ വണ്ടി ഉണ്ടാക്കി അത് ഓടിച്ചു കളിച്ചു വളരന്നവര്‍ ആണ് ഞങ്ങള്‍.... ആ വണ്ടിക്കു മാല ഒക്കെ ഇട്ടു രാവിലെ ആകുമ്പോ ഞങള്‍ ഇറക്കും.... ഇന്ന് A/C കാറില്‍ ഇരുന്നു എന്നെ ഫോണ്‍ ചെയ്യുന്ന കൂട്ടുകാരെ .... ആ വണ്ടി നിങ്ങള്‍ ഓടിച്ചു നോക്കണം... നിങ്ങളുടെ നഗര ജീവിതം വിട്ടു നിങള്‍ ഓടി വരും ഞങളുടെ ഗ്രാമത്തിലേക്ക്.....(ഇത് എന്നെങ്ങിലും ആ സുഹുര്തുക്കള്‍ വായിക്കുക ആണെങ്ങില്‍ എന്നോട് ദേഷ്യം തോന്നരുതു... ഞാന്‍ ഒരു സത്യം പറഞ്ഞു എന്നെ ഉള്ളൂ... :))
സ്കൂള്‍ അവധി കാലത്ത് ഞങ്ങള്‍ നല്ല സുന്ദരമായ വീട് ഉണ്ടാക്കും.... തെങ്ങിന്‍ ഓലയും, കൌങ്ങും ഒക്കെ ഉപയോഗിച്ച്.... ആ ചെറിയ വീട്ടില്‍ എന്ത് തന്നുപ്പന്നെന്നോ?

ഞങ്ങളുടെ വീട്ടില്‍ (തറവാട്ടില്‍) ഒരു മൂച്ചി ഉണ്ട്.... സുന്ദരി മൂച്ചി.... :)
അതിന്റെ മങ്ങ കാണാന്‍ നല്ല ഭംഗി ആണ്.... അവധി സമയത്ത് വലിയ വല്യ കവര്‍ ഒക്കെ എടുത്തു ഞങള്‍ അതിന്റെ ചോടെ പോയി ഇരിക്കും.... ഓരോ കാടു വീശുമ്പോഴും വീഴുന്ന മാങ്ങാ പെറുക്കാന്‍ മത്സരം ആണ്... അടുത്ത വീട്ടിലെ കുട്ടികള്‍ ഒക്കെ ഉണ്ടാകും.... എന്റെ ഏട്ടന്‍ മരത്തില്‍ കയറുമ്പോ എനിക്ക് ഇരിക്ക പൊരുതി undaavilla... ഏട്ടനെ പോലെ ഞാനും വലിഞ്ഞു കേറും....(ശെരിക്കും ഒരു മരം കേറി തന്നെ ആയിരുന്നൂ....) ... അങ്ങനെ ഉള്ള ഒരു ദിവസം വേലി ചാടിയപ്പോ (മാങ്ങാ പെറുക്കാന്‍ വേണ്ടി ആണ് കേട്ടോ....) വലിയ ഒടവിലേക്ക് വഴുതി വീണതും, ബോധം പോയതും , തല മുറിഞ്ഞതും .... പാവം ഏട്ടനും അനിയത്തിയും, അടുത്ത വീട്ടിലെ കുട്ടികളും ഒക്കെ കൂടെ എന്നെ എടുത്തു വീട്ടില്‍ എത്തിച്ചതും...... ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ..... :)

ഓല പീപിയും, കണ്ണടയും , വാച്ച് ഉം , പാമ്പും ഒക്കെ ഉണ്ടാക്കി കളിചിരുന്നൂ..... കൊട്ടിയും, പുള്ളിയും കളിച്ചു നടന്നിരുന്നു ഞങള്‍ ഒക്കെ...ഇന്നത്തെ എത്ര കുട്ടികള്‍ക്ക് ആ കളി ഒക്കെ അറിയാം??

TV,Video Games, serials, wwf, cricket, ഇത് ഒന്നും അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്കുള്ള tution ഇതൊക്കെ അല്ലെ ഇപ്പോളത്തെ കുട്ടികളുടെ അവധി കാലം... അതും അല്ലെങ്കില്‍ Reality Show കളിലെ SUPER STAR ആക്കാന്‍ വേണ്ടി സ-റീ-ഗ -മ പോലും കൂട്ടി വായിക്കാന്‍ പോലും അറിയാത്ത കുരുന്നുകളെ ബാലിയാടക്കുന്ന വീടുകാര്‍.... Chat roomil ഏകാന്തതക്ക് അവസാനം തേടുന്ന IT ലോകം... പാട്ടുകളും, ലൈബ്രറി യും ഒക്കെ അന്ന്യമാക്കി കൊണ്ട് Mobile phone um , Internet um ee ലോകം കീഴടക്കുമ്പോള്‍ എന്തോ ആ കുട്ടിക്കാലം ഞ്ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു... നിര്‍മലമായ ആ മനസ് കൊണ്ട് നനുത്ത മേഘ പളികല്‍ക്കിടയിലൂടെ പറന്നു നടക്കാന്‍ ഇന്ന് എനിക്ക് ഒത്തിരി കൊതി ആവുന്നു... ആ നനുത്ത ഓര്‍മകളും കാലം ഇനിയൊരിക്കലും ഉണ്ടാവില്ലെന്നരിഞ്ഞിട്ടും.....

Wednesday, April 7, 2010

"തിരണ്ടി" നക്കിയ ഒരു സന്ധ്യ

ഇന്നലെ വൈകുന്നേരം ഓഫീസ് കഴിഞ്ഞു ബസ്‌ ഇറങ്ങി ഞാനും എന്റെ സഹപ്രവര്‍ത്തകയും കൂടെ Marketil എത്തി.. അവള്‍ ഒറ്റക്കാണ് താമസം ... അവള്‍ക്കു വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി നടക്കുമ്പോള്‍ ആണ് നല്ല മീന്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ടത്.. ആ കൂട്ടത്തില്‍ എനിക്ക് പരിചയം ഉള്ളവ വളരെ കുരവയിരുന്നൂ.... ഒന്നോ രണ്ടോ മാത്രം ജീവന്‍ ഇല്ലെങ്കിലും എന്നെ നോക്കി പുഞ്ചിരിച്ചു.. അവയ്ക്ക് മാത്രമേ എന്നെയും പരിചയം ഉള്ളൂ...
അവള്‍ക്കു മീന്‍ മേടിക്കാന്‍ കൊതി ആയി.. ഓക്കേ .. ഞാനും സമ്മതിച്ചു... ആ സ്ഥലത്ത് എത്തിയപ്പോ തന്നെ എനിക്ക് ഒരു അസ്വസ്ഥത തോന്നി... ഓ.. എന്തൊരു നാറ്റം... അവള്‍ക്കു പിടിച്ചത് "തെരണ്ടി" ആയിരുന്നൂ.. ജീവിതത്തില്‍ ആദ്യമായി ആണ് ആ ജീവി യെ ഞാന്‍ കാണുന്നത്.. "നല്ല സാധനം ആണ് ... " മീന്‍ കാരന്‍ പറഞ്ഞു... ഒരു വലിയ കഷ്ണം ബാക്കി ഉണ്ട്.... അവള്‍ ഒരു കിലോ എടുക്കാന്‍ പറഞ്ഞു.. പകുതി എനിക്ക്...(എനിക്ക് എന്ന് വെച്ചാല്‍ എന്റെ എട്ടന്... ഈ മീന്‍ വര്‍ഗ്ഗവും ഞാനും തമ്മില്‍ ശെരി ആകില്ല...)... പകുതിയുടെ വലിപ്പം കണ്ടു ഞാന്‍ പറഞ്ഞു "അയ്യോ എനിക്ക് ചെറിയ ഒരു കഷ്ണം മതി...."
"ഇത് fry ചെയ്താല്‍ ഇത്തിരിയെ ഉണ്ടാകൂ..." അവളുടെ comment.. Experince ഉള്ളവര്‍ അല്ലെ പറയുന്നേ സത്യം ആയിരിക്കും...

കറുത്ത കവറിനുള്ളില്‍ ആ നാറ്റം സഹിച്ചു കൊണ്ട് ഞാന്‍ Auto യില്‍ കേറി... ദേഹത്ത് തട്ടാതെ ഒരു മീറ്റര്‍ അകലത്തില്‍ ഞാന്‍ ആ കവര്‍ പിടിച്ചു... എന്തോ എന്റെ മനസ്സിനുള്ളില്‍ ഒരു പേടി.. ഇത് മീന്‍ തന്നെ ആകുമോ??

എന്റെ മുഖം കണ്ടപ്പോള്‍ അവള്‍ മന്ത്രിച്ചു... "നീ പേടിക്കണ്ട... ഇത് നല്ല സ്വാദു ഉള്ളതാ... നല്ല മുളകും ഇത്തിരി കടുകും അരച്ച് വര്ത്താല്‍ മതി"... അപ്പോള്‍ ആണ് ഈ ജന്തു വിനെ Clean ചെയ്യേണ്ട കാര്യം ഓര്‍ത്തത്‌.. "ആ തോല് വലിച്ചു പരച്ചാല്‍ മതി"... ഓ അപ്പൊ എളുപ്പോം ആണ് ല്ലോ.. "നീ National Geographic Channelil കണ്ടിട്ടില്ലേ... നല്ല വലിപ്പോം ഉള്ള പരന്ന മീന്‍... അതാ ഇത്....ആളുകളെ ഒക്കെ വാല്‍ കൊണ്ട് അടിച്ചു വീഴ്ത്തും" അവള്‍ പിന്നെയും എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞു... ഞാന്‍ ഓട്ടോ ഇറങ്ങി നടന്നു... മനസ്സില്‍ അവള്‍ പറഞ്ഞ വാചകങ്ങള്‍ ആയിരുന്നൂ... "അപ്പൊ ഈ തെരണ്ടി ഒരു സംഭവം ആണ്... ആളുകളെ ഒക്കെ അടിച്ചു വീഴ്ത്ത്തുന്നവന്‍ അല്ലെ.." ഇന്ന് രാത്രി ചോറും തെരണ്ടി വറുത്തതും കൊടുത്തു ഏട്ടനെ ഞെട്ടിക്കാന്‍ ഞാന്‍ plan ചെയ്തു.. ആ വറുത്ത തെരണ്ടി പ്ലേറ്റില്‍ ഇരിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു... ഇന്ന് ഏട്ടന്‍ ഞെട്ടും...ആ നാറ്റം സഹിച്ചു ഞാന്‍ വീട്ടില്‍ എത്തി... ബാഗ്‌ സോഫയില്‍ ഇട്ടു... ഷാള്‍ dining tableilekku വലിച് എറിഞ്ഞു... മൊബൈലില്‍ FM on ചെയ്തു.. ഒരു മൂളി പാട്ടുമായി നല്ല ആവേശത്തോടെ അടുക്കളയിലേക്കു കേറി... ഈ വക വൃത്തികെട്ട ജന്തുക്കള്‍ക്ക് മാത്രമായി ഞാന്‍ ഉപയോഗിക്കുന്ന കത്തി ഒരു അറപ്പോടെ കയ്യില്‍ എടുത്തു..."Glouse" ഇടണോ?? വേണ്ടാ... അവസാനം കൈ നന്നായി കഴുകാം .. ഇനി അതൊക്കെ വലിച്ചു ഇടുമ്പോഴേക്കും ഏട്ടന്‍ വരും.. ഏട്ടന്‍ വരുമ്പോളേക്കും എല്ലാം വറുത്തു വെക്കാം... മുഴുവനും ഇന്ന് തന്നെ വ൪ത്തു വെക്കാം.. നാളെ എട്ടന് Officeilekkum കൊടുത്തു അയക്കാം.. പാവം .. അവിടുത്തെ "പട്ടിണി പാവങ്ങള്‍ " എന്റെ മീന്‍ വര്ത്ത്തത് കൂട്ടി നാളെ Lunch അടിച്ചോട്ടെ...

ആ കറുത്ത കവര്‍ ഞാന്‍ എന്റെ സുന്ദരമായ കൈകള്‍ കൊണ്ട് തുറന്നു... ആ തെരണ്ടി കഷ്ണങ്ങള്‍ പത്രത്തിലേക്ക് നിക്ഷേപിച്ചു... എന്റെ നഗ്ന്നമായ ആ കൈകള്‍ കൊണ്ട് അതിലെ ഏറ്റവും ചെറിയ കഷ്ണം ഒന്ന് ഞാന്‍ തൊട്ടു നോക്കി... ആകെ രണ്ടു കഷ്ണമേ ഉള്ളു... രണ്ടാമത്തെ കഷണം എന്നെ നോക്കി പല്ലിളിച്ചു... :(...
ഞാന്‍ ആ വലിയ കഷണം തിരിച്ചിട്ടു.... അയ്യോഓഓഓഓഓഒ........... അതിനു അതാ പല്ലും കണ്ണും ഒക്കെ ഉണ്ട്... അത് ആ തെരണ്ടിയുടെ തല കഷണം ആയിരുന്നൂ... പിന്നെയും എന്തൊക്കെ യോ ഉണ്ട്... അതിനോട് യുദ്ധം ചെയ്യാന്‍ എനിക്ക് ആരോഗ്യം ഇല്ല എന്ന് മനസിലാക്കി ഞാന്‍ മറ്റേ ചെറിയ കഷണതിലേക്ക് തിരിച്ചു പോന്നു... അതിന്റെ തോല് എന്ന് പറയുന്ന സാധാനും പതുക്കെ വിരലുകള്‍ കൊണ്ട് വലിച്ചു.... ഹ്മം.. ഹ്മ്മ്മ്മം.... പോന്നില്ല... ഞാന്‍ അതി ശക്തമായി വലിച്ചു.. ഒരു അനക്കവും ഇല്ല... ഞാന്‍ കത്തി എടുത്തു അതിന്റെ തോല് ഇളക്കാന്‍ ശ്രമിച്ചു... ജപ്പാന്‍ നിര്‍മ്മിത കത്തി പോലും പരാജയം സമ്മതിച്ചു.. ഞാന്‍ എന്റെ പരിശ്രം തുടര്‍ന്ന് കൊണ്ടേ ഇരുന്നു.. അവസാനം നടുവിരല്‍ മുറിഞ്ഞു ചോര വന്നപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി...."എന്നെ ക്കാള്‍ തൊലിക്കട്ടി തെരണ്ടിക്ക് തന്നെ"....


കൈ ഒക്കെ detol ഒഴിച്ച് കഴുകി ഞാന്‍ ഫോണ്‍ എടുത്തു ... തെരണ്ടി യുടെ ഗുണഗണങ്ങള്‍ വാ തോരാതെ വിശേഷിപ്പിച്ച എന്റെ സഹ പ്രവര്‍ത്തകയെ മനസ്സില്‍ ഒരു നൂറു തവണ പ്രാകി കൊണ്ട് അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.... "പണ്ടാരം ... ഫോണ്‍ എടുക്കുന്നില്ല"... ഏട്ടനെ വിളിച്ചു കാര്യം പറയാം .. ഞാന്‍ ഏട്ടനെ വിളിച്ചു വളരെ ദയനീയമായി തന്നെ "കാര്യങ്ങള്‍ " അവതരിപ്പിച്ചു... ഏട്ടന്റെ സഹപ്രവര്‍ത്തകരോട് (അവര്‍ക്കെന്നെ നല്ല പരിചയം ആണ്) തെരണ്ടി തൊലി കളയുന്ന കാര്യം ചോദിയ്ക്കാന്‍ പറഞ്ഞു.... ഏട്ടന്‍ അവിടെ അത് ചോദിക്കുന്നത് ഫോണില്‍ ഇരുന്നു വലിയ പ്രത്യാശയോടെ ഞാന്‍ കേട്ട്... "SKIN SPECIALIST" ഇനെ കാന്നിച്ചാല്‍ മതി എന്ന ഉത്തരം ഞാന്‍ ഇവിടെ ഇരുന്നു കേട്ട്.... അപ്പൊ നോ രക്ഷ....

എന്റെ സഹപ്രവര്‍ത്തക എന്നെ വിളിച്ചു പറഞ്ഞു അതിനെ ചൂട് വെള്ളത്തില്‍ ഇടണം... പിന്നെ കല്ലില്‍ ഉറച്ചു അതിന്റെ തോല് കളയണം.... ഓക്കേ.. ഇനി അത് കൂടെ ട്രൈ ചെയ്യാം.... ഞാന്‍ വെള്ളം തിളപ്പിച്ച്‌.... ആ ചെറിയ കഷണതിലേക്ക് ഒഴിച്ച്....അതിന്റെ തോല് പതുക്കെ തൊട്ടു നോക്കി.....


പണ്ട് കുട്ടികാലത്ത് അടുത്ത വീട്ടിലെ പശു കുട്ടിയുടെ നാക്കിലേക്ക് പുല്ലു കൊടുക്കുമ്പോള്‍ അത് കയ്യില്‍ നക്കിയ പോലെ പരുപരുത്ത ഒരു തൊലി.... അയ്യേ.... ഇനി ഇത് എങ്ങനെ നേരെ ആക്കും??

ദേ... പുറത്തു വണ്ടിയുടെ ശബ്ദം...ഏട്ടന്‍ എത്തി.... കയ്യില്‍ ആണേല്‍ ആ മുറിയില്‍ നിന്ന് ചോര വരുന്നൂപത്രം കഴുകിയിട്ടില്ല.. രാത്രിക്ക് ഒരു ഭക്ഷണവും ഉണ്ടാക്കിയിട്ടില്ല... ചായക്കുള്ള പാല്‍ പോലും തിളപ്പിച്ചിട്ടില്ല..... തീര്‍ന്നൂ.... ഇന്ന് എന്റെ കാര്യം പോക്കാണ്.....
ഞാന്‍ ഒരു വലിഞ്ഞ ചിരിയോടെ വാതില്‍ തുറന്നു.. ഹോ .. ഭാഗ്യം ഏട്ടന്റെ മുഖം ദേഷ്യത്തില്‍ ഒന്നും അല്ല...
"എവിടെ നിന്റെ തിരണ്ടി" ഹി ഹി
ഞാന്‍ ചിരിച്ചു... ഏട്ടന്‍ വേഗം അടുക്കളയിലേക്കു വന്നു.. ഞാന്‍ ആ വല്യ തിരണ്ടി തല കാണിച്ചിട്ട് പറഞ്ഞു "ഇത് അതിന്റെ കണ്ണ്, ഇത് മൂക്ക്, ഇത് ചെവി, ഇത് പല്ലിന്റെ ബാക്കി ആണ് എന്ന് തോന്നുന്നു... നമ്മള്‍ National Geographic Channalil കാണുന്ന ആളുകളെ വാല് കൊണ്ട് അടിച്ചു കൊള്ളുന്ന മീന്‍ ആണ് ത്രെ ഇത്......."
"ഇനി മേലാല്‍ ഈ സാധനങ്ങള്‍ ഒന്നും നീ വാങ്ങരുത്... എടുത്തു വലിച്ചെറിയു അത്...." ഒഹ്ഹ്ഹ... വലിയ സങ്കടത്തോടെ ആണെങ്കിലും ആ തിരണ്ടി തല ഞാന്‍ പുറത്തേക്കു ആഞ്ഞു എറിഞ്ഞു... പൂച്ച എങ്കിലും തിന്നോട്ടെ..... അവര്‍ക്ക് അത് ഫ്രൈ ചെയ്യേണ്ട ല്ലോ.....

പിന്നെ എന്താ ഇന്നലെ രാത്രി പുറത്തു പോയി നല്ല ഫുഡ്‌ കഴിച്ചു... അതും എന്റെ വക.... ഇന്നലെ മൊത്തം നഷ്ടം ആയിരുന്നൂ...
പാവം ഞാന്‍........
ആ വൃത്തിക്കെട്ട തിരണ്ടി കാരനും.... അതിനു National Geographic Channalil irinna pore......

Monday, April 5, 2010

കൂകി പായുന്ന ട്രെയിനില്‍ നിന്നും ഞാന്‍ പുറത്തേക്കു നോക്കി... നല്ല മഴക്കുള്ള കോള്‍ കാണുന്നുണ്ട് ... നന്നായി മഴ പെയ്താല്‍ മതി ആയിരുന്നൂ... കൊതി ആവുന്നു.. നല്ല ഒരു മഴ കാണാന്‍... ജീവിതത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപെട്ടത് മൂന്ന് സ്ഥലത്ത് ഞാന്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള മഴയാണ്... എനിക്ക് എന്നും ഏറ്റവും ഇഷടം എന്റെ വീട്ടിലെ എന്റെ റൂമില്‍ ജനല്‍ അരികില്‍ ആ കസേര ഇട്ടു ദൂരെ പടിഞ്ഞാറന്‍ കുന്നിലൂടെ പെയ്തു ഇറങ്ങുന്ന മഴ നൂലുകള്‍ കാണാന്‍ ആണ്... ജനലിലൂടെ വീശി അടിക്കാറുള്ള ഉത്താല്‍.. ഹോ... അത് എന്തൊരു നല്ല ഓര്മ ആണ്... അത് ഓര്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര്‍മ.....

പിന്നെ ഞാന്‍ ഡിഗ്രി ചെയ്ത കോളേജില്‍ നിന്നും ഉള്ള മഴ സീന്‍ .... ഹോ.. കുന്നിന്‍ മുകളിലേക്ക് എന്തോ വാശി പോലെ വീശി അടിക്കുവായിരുന്ന മഴ.... പിന്നെ ഞാന്‍ പഠിച്ച Amrita കോളേജില്‍ പെയ്തിരുന്ന മഴ... രാത്രി മഴ പെയ്യുമ്പോ അത് ഇതു സമയതാനെങ്ങിലും ഞാന്‍ വാതില്‍ തുറന്നു വരാന്ത യില്‍ ഇറങ്ങി ഉത്താല്‍ നനയുംയിരുന്നൂ.. രാത്രി മഴ പെയ്യുമ്പോള്‍ night Canteenil നിന്നും ഐസ് ക്രീം വാങ്ങി ഞാനും എന്റെ ലക്ഷ്മി യും കൂടി മഴ നനയാന്‍ ആ ക്യാമ്പസ്‌ മുഴുവനും നടക്കുംയിരുന്നൂ... അതിന്റെ ഒരു സുഖം.. ഹോഒ... ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.... college environment മുഴുവനും ആസ്വദിക്കാന്‍ കഴിയുക ആ മഴ കൊണ്ട് നടക്കുമ്പോള്‍ ആണ്... മഴയത്ത് ഐസ്ക്രീം തിന്നുന്നത് question ചെയ്യുന്ന കൂട്ടുകാരോട് ഞാന്‍ പറയും.. "മഴയത്ത് കഫെ കുടിക്കാന്‍ ആര്‍ക്കും പറ്റും... അതില്‍ എന്താ ഒരു രസം...?? മഴയത്ത് ഐസ് ക്രീം തിന്നാന്‍ ഉള്ള രസം അത് വേറെ ഒന്നിനും ഇല്ല" എന്ന്...വട്ടു കേസ് എന്ന് അവര്‍ ഒക്കെ ഒത്തിരി തവണ മനസ്സില്‍ പറഞ്ഞു കാണും..... :)
എന്ത്കൊണ്ടാണെന്ന് എനിക്ക് അറയില്ല.. മഴ എനിക്ക് എന്നും പ്രിയപെട്ടതാണ്.....

ഒരു അത്യാവശ്യ കാര്യവും ആയി നാട്ടിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍.. നാളെ തന്നെ മടങ്ങുകയും വേണം.. തൃശൂര്‍ കഴിഞ്ഞപ്പോ തന്നെ നല്ല പുതു മണ്ണിന്റെ ഗന്ധം..ഇതിന്റെ അത്രയും സുഖം ഉള്ള ഗന്ധം ഒരു പൂവിനും ഇല്ല... നല്ല ആര്‍ത്തിയോടെ ഞാന്‍ അത് ശ്വസിച്ചു... ഒരു മൂക്ക് കൂടി ഉണ്ടായിരുന്നെങ്ങില്‍..... ഹി ഹി ....

മഴ പെയ്യുമ്പോള്‍ എനിക്ക് നിശബ്ദധ ആണ് ഇഷ്ടം... കൂടെ ചെറിയ പാട്ടും... വേറെ ഒന്നും വേണ്ടാ.. ഏതു പാതിരാത്രി ആണെങ്കിലും മണിക്കുറുകള്‍ അങ്ങനെ ഇരിക്കാന്‍ എനിക്ക് മടി ഇല്ല... "അതിന്‍ പൊരുള്‍ നിനക്കെതും അറയില്ല ല്ലോ..".....

മഴ ഒരു നനുത്ത തലോടലിനെ പോലെ ആണ്... വിരിയാന്‍ വെമ്പി നില്‍ക്കുന്ന പനിനീര്‍ പൂവിനെ മഴതുള്ളികളാല്‍ ചുംബനം നല്‍കി അതിനെ ലജ്ജയില്‍ മൂടും.... ആ പനിനീര്‍ പൂവിനെ കാണാന്‍ എന്ത് ഒരു ഭംഗി ആണെന്നോ....

"പേക്രോം പേക്രോം " ഈണത്തില്‍ തവളകള്‍ "സിന്ധബാദ് " വിളിക്കുന്നത്‌ നിങള്‍ എത്ര പേര്‍ കേട്ടിട്ടുണ്ട്??
വലിയ വലിയ വക്കരങ്ങളില്‍ (height ഉള്ള സ്ഥലത്തെ പാട ത്തിലെ വരമ്പുകള്‍) നിന്നും ചാലിലൂടെ താഴത്തെ പാടതിലേക്ക് വെള്ളം വീഴുന്നതിന്റെ ശബ്ദം എനിക്ക് വെള്ളച്ചാട്ടം പോലെ ആയിരുന്നൂ... ആ താളത്തില്‍ ആയിരുന്നൂ ഒരു കാലത്തെ ഉറക്കം... മഴയത് സ്കൂളില്‍ പോകാന്‍ നല്ല രസം ആണ്... അവിടെ ശിവന്റെ അമ്പലത്തിനരികിലൂടെ ഉള്ള തോടിലൂടെ അമ്പല കുളം നിറഞ്ഞു ഒഴുകുന്ന നല്ല തെളിഞ്ഞ വെള്ളം ഒഴുകി വരും..
അതിലൂടെ ചെറിയ പരല്‍ മീനുകള്‍ തുള്ളി കളിച്ചു വരും..... ആ വെള്ളത്തിന്‌ എന്ത് തണുപ്പാണ് എന്നോ ..... സ്കൂളില്‍ പോകുമ്പോ എന്നും ആ തോടില്‍ ഇറങ്ങി കുറെ നേരം നില്‍ക്കും.... :) .....

എന്റെ അമ്മു വിന്റെ വീട് ആ അമ്പലത്തിനു അടുതായിരുന്നൂ... പരീക്ഷ സമയത്ത് ഒരു ദിവസം ആ അമ്പലത്തിനു മുന്നില്‍ ഉള്ള ആല്‍ മരത്തിനു താഴെ ഇരുന്നു പഠിക്കുമ്പോള്‍ ആണ് അതിന്റെ ഒരു പൊത്തില്‍ ഒരു ചെറിയ മരം കൊണ്ട് ഉണ്ടാക്കിയ പ്രതിമ ഒരു വലിയ കമ്പി യില്‍ കുത്തി വെച്ച് കാണുന്നത്... അറിയാതെ ഞങളുടെ കൈ തട്ടി അത് താഴെ വീണു.... അന്ന് ശ്വാസം പോലും കിട്ടാതെ ഞങള്‍ പേടിച്ചു കൊണ്ട് അത് തിരികെ വെച്ചത് ഇന്ന്ഒരു നെഞ്ചിടിപ്പോടെയെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ... ആരോ എന്തോ കുട്ടിചാത്തനെയോ മര്തയെയോ ആവാഹിച്ചു ആല്‍ മരത്തില്‍ തറച്ചത എന്ന് തൊന്നുന്നൂ.. പിന്നെ ഒരിക്കലും ഞങ്ങള്‍ ആ ആള്‍ മരത്തിന്റെ തറയില്‍ കേറിയിട്ടില്ല..... ആ കുട്ടിച്ചാത്തന്‍ ഞങളുടെ ദേഹത്ത് എങ്ങാനും കൂടിയാലോ?.......


അയ്യോ... അമ്മുനെ കുറിച്ച് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ വളരെ വിവാദപരമായ ഞങ്ങളുടെ പരധൂഷനത്തെ കുറിച്ച് പറയാന്‍ ഓര്‍ത്തത്‌...
ഞങള്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം... കാണാന്‍ കൊള്ളാവുന്ന ഒരു അദ്ധ്യാപിക ഞങ്ങളുടെ സ്കൂളില്‍ പഠിപ്പിക്കാന്‍ വന്നു... ആ അധ്യാപികയും ഞങ്ങളുടെ കണ്ണില്‍ കരടായ യുവ അധ്യാപകനും നല്ല കൂട്ടുകാര്‍ ആയി... "I LOVE YOU " എന്ന് കൂട്ടി പറയാന്‍ പോലും പഠിക്കാന്‍ തുടങ്ങാത്ത ആ പ്രായത്തില്‍ ഞങ്ങള്‍ക്ക് ( ഒരു വലിയ ബുദ്ധിശാലി സംഘം ) മനസിലായി... അവര്‍ തമ്മില്‍ "love" ആണ്... :)
പിന്നെ അത് കണ്ടു പിടിക്കുക ആയി ഞങ്ങളുടെ ലക്‌ഷ്യം... ഞാന്‍ ഒരു ലീഡര്‍ ആയിരുന്നില്ല എങ്കിലും ആ ടീമില്‍ ഞാനും ഉണ്ടായിരുന്നൂ... നല്ല active member ആയി തന്നെ..... എന്റേതായ contribution ഞാനും നല്‍കി... മഴയത് ഒരു kudayil അവര്‍ വന്നതും എല്ലാം ഞങള്‍ ഒരുപാട് ചര്‍ച്ച ചെയ്തു..... ഇത് ഒക്കെ PTA യില്‍ ഉണ്ടായിരുന്ന ഒരു കുട്ടിയുടെ അച്ഛനെ ആ കുട്ടി അറയിച്ചു... ആ അച്ഛന്‍ കൂട്ടുകാരന്‍ ആയ ആ സ്കൂളിലെ ഒരു അധ്യാപകനെ ഇത് തമാശ പോലെ അറയിച്ചു... :)
ഒരു ദിവസം ഞ്ഗളുടെ ടീം ഇലെ ഒരാളെ ആ വിവാദ അധ്യാപകന്‍ വിളിപ്പിച്ചു.... കുറെ മേരട്ടി.... :)
എന്നെ ആരും സംശയിക്കണ്ട.. എന്നെ അല്ല ആ അദ്ധ്യാപകന്‍ വിളിപ്പിച്ചത്........ അതോടെ ഞങ്ങള്‍ ആ പരിപാടി നിര്‍ത്തി...... :)

Sunday, April 4, 2010

ഒരു ചെറിയ നിശ്വാസം എന്നെ തഴുകിയ പോലെ.... ആ ഇളം കാറ്റില്‍ എന്റെ മുടിയിഴകള്‍ പാറി പറക്കുന്നുണ്ടയിരുന്നൂ... ആദ്യ ചുംബനം പോലെ കോരി തരിപ്പ് നല്‍കുന്നത് ആയിരുന്നു അതും.... ഏതു എന്ന് അല്ലെ നിങ്ങള്‍ ആലോചിക്കുന്നത്...? ഇന്നലെ ബസ്സില്‍ വരുമ്പോള്‍ എന്റെ മുഖത്തേക്ക് ഉതിര്‍ന്നു വീണ മഴ തുള്ളികളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്....