Wednesday, February 26, 2014

Professionalism


ഇന്നലത്തെ ലോകവും ഇന്നത്തെ ലോകവും ഒരുപാട് അന്തരം ഉണ്ട്...
ഇന്ന് എല്ലാവരും Professionals ആണ് .... ആരാണു  Professional??? ഒരു എത്തി നോട്ടം...

             പുലര്ച്ചയുടെ യാമങ്ങലിലെപ്പൊളോ കോഴി കൂവി.. ആരും തെറ്റി ധരിക്കല്ലേ... new Generation  കോഴിയാ  കൂക്കിയതു.... അതും മൊബൈലിൽ ...
എപ്പോളെ ഉദിച്ചു പൊങ്ങിയ സൂര്യനെ പ്രാകി കൊണ്ട് തന്നു അന്നത്തെ ദിവസം സ്റ്റാർട്ട്‌ ചെയ്തു ..... Whats Up ഇൽ  എല്ലാര്ക്കും ഒരു സുപ്രഭാതം ....ഭാര്യക്കും കിടക്കട്ടെ ഒരു എണ്ണം .... ഞാനും അവളും പ്രൊഫഷണൽ അല്ലേ ......!!! 

         പല്ല് തേപ്പും കുളിയും , ഷേവിങ്ങും  ,ഫുഡും എന്തിനു പറയുന്നൂ പ്രഭാത കൃത്യങ്ങൾ  വരെ പ്രൊഫഷണൽ സ്റ്റൈലിൽ .... സ്നേഹം കൊതിക്കുന്ന , അത് നല്കാൻ വെമ്പുന്ന പുരാവസ്തുക്കൾ ആയ അച്ഛനെയും അമ്മയെയും കണ്ണ് തുറിച്ചു നോക്കി അവൻ പറഞ്ഞു...." നിങ്ങൾ എന്തിനാ എന്റെ  പിറകേ  നടക്കുന്നെ .... U know one thing , I m a professional ma..." . മകനു വിദ്യാഭ്യാസം കൊടുത്ത ആ ദുർബല നിമിഷത്തെ അവർ പ്രാകി....


Professional Education , Professional Marriage (??) , Professional wife/ Husband,Professional Friends , എന്തിനു പറയുന്നു മക്കൾ വരെ പ്രൊഫഷണൽ....



വിദ്യാഭ്യാസം  എന്നാ Professionalisathil  പണം കൊണ്ട് മാത്രം educated ആകുന്ന കുറച്ചു മണ്ടന്മാർ .. Engineeringinte അവസാന വർഷത്തിൽ പോലും മലയാളം കൂട്ടി എഴുതാൻ അറിയാത്തവർ... പറയാനുള്ള ന്യായമോ.... " ഞങ്ങൾക്കു മലയാളം ആവശ്യം ഇല്ല....We are Professionals.."

വിവാഹം എന്നത്  രണ്ടു കുടുംബ ങ്ങളുടെ ഒത്തു ചേരൽ ആകുന്നു എന്ന് പറയാറുണ്ട്‌ പണ്ടുള്ളവർ..... ഇന്നോ അത് രണ്ടു വ്യക്തികൾ മാത്രവും... അതിലും Professionalism ഉണ്ട്.... നിനക്ക് നിന്റെ വഴി, എനിക്ക് എന്റെതും... സ്വകാര്യതകൾക്കു പോലും അതിർവരമ്പുകൾ...." Dont enter into my Privacy"... 
പിന്നെ അറിഞ്ഞോ അറിയാതെയോ , വേണ്ടിയോ വേണ്ടാഞ്ഞോ ഉണ്ടായ മക്കൾ എങ്ങനെ  പ്രൊഫഷണൽ ആവാതിരിക്കും ... പവിത്രത തുളും മ്പി യിരുന്ന  അമ്മിഞ്ഞപാൽ  പോലും പ്രൊഫഷണൽ ആയി പോയില്ലേ.....

I m a professional... എന്ന് അഭിമാനത്തോടെ പറയുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും.... അടിപൊളി വേഷ വിധാനങ്ങളും ചുണ്ടിലൊരു artificial  പുഞ്ചിരിയും ആയിട്ടുള്ളവരെ.... ഇന്ന് ആര്ക്ക് പണി കൊടുക്കാം .. എന്ന് മാത്രമേ അവർ ചിന്തിക്കുന്നുള്ളൂ ...എന്താണ് പ്രൊഫഷണൽ ജോബ്‌????

കൂടെ ജോലി ചെയ്യുന്നവനു എന്ത് സംഭവിച്ചാലും ഒരു പുഞ്ചിരിയോട്‌ കൂടി പണി  കൊടുത്തു സ്വന്തം സാലറി increment  കൂട്ടുന്നവൻ ... ആരെയും എന്തിനു സ്വന്തം നിഴലിനെ പോലും പ്രൊഫഷണൽ Job ൽ  വിശ്വസിച്ചു കൂടാ... മാനുഷിക മൂല്യങ്ങൾ  ഉള്ള വല്ല വനു  ഉണ്ടെങ്കിൽ അവന്റെ കാര്യം കട്ടപൊക .......  (സ്വന്തം അനുഭവത്തിൽ നിന്നും പാഠം  പഠി ചാൽ നന്നു... ജീവിതം ഗുരു)


ആദ്യം പറഞ്ഞ വ്യക്തിയെ വിട്ടു....!!!!

അയാൾ ഒരു പ്രൊഫഷണൽ ആണ്....ഭാര്യയും മക്കളും അച്ഛനും അമ്മയും ഒക്കെ ഉള്ള പ്രൊഫഷണൽ......

" ആരുടെയൊക്കെയോ സ്വാർത്ഥത ക്ക് വേണ്ടി നിര്മ്മിക്കപെട്ട അച്ചടക്കമുള്ള കുതികാൽ വെട്ടുകാരാൻ ......"









Friday, February 21, 2014

കണ്ണേ മടങ്ങുക



കണ്ണേ മടങ്ങുക



ഇത് വായിക്കുന്ന മാന്യ വായനക്കാരോട് രണ്ടു വാക്ക് :... ഇത്‌ ഞാന്‍ കണ്ട ജീവിതം ആണ്....


ദൂരെ ചുമ്മന്ന സൂര്യനെ നോക്കി നാസിയ വാതില്‍ പടിമേല്‍ ഇരുന്നു... സൂര്യനെ മറക്കാന്‍ വരുന്ന കാര്‍മേഘത്തെ അവള്‍ ഒരല്‍പം ദേഷ്യത്തോടെ നോക്കി.. റബ്ബര്‍ മരങ്ങള്‍ക്കപ്പുറം ടാറിട്ട റോഡിലേക്ക് അവള്‍ ഏന്തി വലിഞ്ഞു നോക്കി.... ഉപ്പ വരുന്നുണ്ടോ??? കണ്ണില്‍ ഒരു ഭീതിയുടെ നിഴല്‍ മിന്നി മറഞ്ഞു പോയി.... അവളെ തഴുകികൊണ്ട്‌ വന്ന കാറ്റു രണ്ടു മൂന്ന് മഴ തുള്ളികളാല്‍ അവള്‍ക്കു മുത്തമെകി കൊണ്ട് കടന്നു പോയി... " നാസിയ ..... ഇജ്ജു ഇബാടക്ക് പോരെ.. കുത്തിയിരുന്ന് ബല്ലതും പഠിക്കാന്‍ നോക്കുനുണ്ടോ... എട്ടാം ക്ലാസ്സില ഇപ്പ പഠിക്കണേ എന്നാ വല്ല വിചാരോം ഉണ്ടോ പെണ്ണെ ... പത്താം ക്ലാസ്സ്‌ ജയിക്കാത്ത പെണ്ണിനെ കെട്ടാന്‍ ഒരു രാജകുമാരനും വരില്ല ... "
ഉമ്മ ചീത്തയുടെ പൂരം തുടങ്ങിയപ്പോളെക്കും തന്നെ നാസിയ പുസ്തകം തുറന്നിരുന്നു.... കണക്കു പുസ്തകത്തിലെ സമവക്യങ്ങളിലെക്ക് അവള് തുറിച്ചു നോക്കി.... മനസ്സില്‍ ഉപ്പയുടെ മുഖം.... ചുവന്നു തുടുത്ത കണ്ണുമായി വേച്ചു വേച്ചു വരുന്ന തു അവള്‍ക്കെന്നും പേടി സ്വപ്നം ആയിരുന്നു... അതിനു ശേഷം തന്റെ മുന്നില്‍ നിന്ന് തന്നെ ഉമ്മയെ വഴക്കില്‍ തുടങ്ങി അവസാനം അടിച്ചു അടിച്ചു ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്ന ഉപ്പ.... അവസാനം ചോറിനോടൊപ്പം അല്‍പ്പം കണ്ണീരുംവിളമ്പി ഉമ്മ തന്നെ ഉറക്കും..... രാത്രിയുടെ ഒരു ഉറക്കത്തിനു വിരാമം ഇട്ടു കൊണ്ട് ഞെട്ടി ഉണരുമ്പോഴും ഉമ്മയുടെ ഏങ്ങലടി കൊണ്ട് നാല് ചുമരുകള്‍ തന്നെ തുറിച്ചു നോക്കുന്നതായി അവള്‍ക്കു തോന്നാറുണ്ട് ... ചുമരില്‍ എവിടെയൊക്കെയോ ചുവന്ന കണ്ണുകള്‍ ഉണ്ടായേക്കാം എന്നാ ഭയത്താല്‍ കണ്ണ് ഇറുക്കി അടക്കും..... ഇല്ല .. ഉപ്പ ഇനി ഇന്ന് വരില്ല... ഇനി ജാനുവിന്റെ വീട്ടില്‍ ആകും ഉറക്കം..... ഇത് അവള്‍ അവളുടെ കൂട്ടുകാരി ഫാത്തിമ ക്ലാസ്സിലരോടോ സ്വകാര്യം പറയുന്നത് കേട്ടതാണ്... " ങ്ങള്‍ക്ക് അറിയോ...ഞമ്മടെ നാസിയടെ ഉപ്പ ജാനുന്റെ വീട്ടിലത്രേ പൊറുതി  .... "....


"ഉപ്പാക്ക് പ്രാന്താണോ ഉമ്മ ??" അവള്‍ പലപ്പോളും ചോദിക്കുമായിരുന്നു..... ഒരു തേങ്ങി കരച്ചില്‍ ,അല്ലെങ്കില്‍ ഒരു മൌനം അതുമല്ലെങ്കില്‍ "ഇജ്ജ് പണി നോക്ക് മോളെ.." എന്നാ പല്ലവി മാത്രമായിരുന്നു മറുപടി....


അകലെ നിന്നും മുറിഞ്ഞു കൊണ്ടുള്ള ശബ്ദം ഇടിവെട്ടോടെ വരുന്നു.... അത് കേട്ട മാതിരി ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ഉണ്ടായി.... "ഡീ പാത്തുമ്മാ.... ഇജ്ജു ഇബടെ വാടീ.... ഇനക്ക് പൈസ തരാന്‍ പറ്റോ ഇല്ലയോ...?"

ഉമ്മ അകത്തു നിന്നും അത് കേട്ടതായി പോലും ഭാവിച്ചില്ല.... " നസിയ , തോരക്കടി വാതില്..."
വാതിലില്‍ കനത്തില്‍ അടി തുടങ്ങി.... ഉമ്മ വന്നു വാതില്‍ തുറന്നു.... ഭയന്ന് വിറച്ചു നാസിയ മറവില്‍ നിന്ന്......

പൈസക്ക് വേണ്ടിയുള്ള അടിപിടി ആണ്.... ഉമ്മ പറയുന്നത് കേട്ട്..."ഞമ്മക്ക് പ്രായായ ഒരു പെണണു ള്ളതാ ... പൈസ ഞാന്‍ തരില്ല... ഇത് അവളുടെ നിഖാഹിനു ഉള്ളതാ.... രണ്ടു വര്ഷം ആകുമ്പോളേക്കും അവളെ  നല്ല ഒരു മാപ്പിളയുടെ കൂടെ വിടാന്‍ ഉള്ളതാ.... ഞമ്മടെ ഗതികേട് അവക് വാരരുതെന്ന ഒരു പ്രാര്‍ത്ഥന മാത്രേ ഇക്കുല്ല്"... ഉമ്മ പൈസ കൊടുക്കാന മട്ടില്ല.... ഉപ്പ ഒരു ആക്രോശത്തോടെ തന്റെ അടുത്തേക്ക് ഓടി വരുന്നത് പേടിച്ചരണ്ട മിഴികളോടെ അവള്‍ നോക്കി....

"ഇവക്കു മാപ്പിളയോ ... ഇബടെ വടി"........... തന്നെ പിടിച്ചു കൊണ്ട് പോയി ഉപ്പ വാതിലടച്ചതു അവള്‍ക്കു ഓര്മ യുണ്ട്.... പുറത്തു ഉമ്മയുടെ നിലവിളിയും വാതിലില്‍ തുറക്കാന്‍ കരഞ്ഞു പറയണതും അവള്‍ കേട്ടു ...



ബോധം വന്നപ്പോ പിച്ചി ചീന്തിയ വസ്ത്രങ്ങളുമായി മെഡിക്കല്‍ കോളേജില്‍..... വേദന.... ഉമ്മ ആരോടോ പറയുന്നത് അവള്‍ കേട്ടു ... " എന്റെ പടച്ചോനെ ...ജമ്മല്‍ എന്ത് പെഴച്ചു... ഉപ്പ തന്നെ സ്വന്തം മകളെ ഇങ്ങനെ ചെയ്യാന്നു ബച്ചാ... എത്ര ഞാനു നെലോളിച്ചിട്ടും വാതില് തോരന്നില്ല.... കുറച്ചു കഴിഞ്ഞു വാതില് തൊറന്നു കണ്ടപ്പോ ചോരയില്   കുളിചെന്റെ മോളു .. ബോധമില്ലാതെ.... " 

രാജകുമാരനെ സ്വപ്നം കണ്ടു പിതാവിനാല്‍ ബലാത്സംഗം ചെയ്യപെട്ട നസിയ ചുറ്റും നടക്കുന്നത് എന്തെന്ന് പോലും നേരം വണ്ണം അറിയാതെ മിഴികളടച്ചു..... അപ്പോളും അവളുടെ കുഞ്ഞു ചുണ്ടുകള്‍ മന്ത്രിക്കുക യായിരുന്നു "ഉപ്പാക്ക് പ്രാന്താണോ ഉമ്മ......??"





അടികുറിപ്പ് :- നസിയ ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ആണ്...സ്വന്തം പിതാവിനല  ജീവതം തകര്ന്ന ഒരു മകള .... അത് സ്വന്തം കണ്ണാൽ കാണേണ്ടി വന്ന അമ്മ ......