Saturday, April 19, 2014

ഒരു 3rd Rate Love Story

ഒരു 3rd Rate Love Story
...............................................

ഞാൻ കണ്ട ജീവിതത്തിലെ ഒരു കാഴ്ച 
                                                                                     



സ്ഥലം ചെന്നൈ മരീന ബീച്ച്...ആർത്തലച്ചു  വരുന്ന തിരമാലകൾ അവന്റെ  കാൽ വെള്ളയെ നനയിച്ചു  കൊണ്ടിരുന്നു...മണൽ തരികൾ അവന്റെ വിരലുകളെ  മുറി വേൽപ്പിക്കും  എന്ന് തോന്നി.... 
കാലിനിപ്പോളും നല്ല വേദന....മഴയുടെ മിഴിവെട്ടം കണ്ടാകണം ബീച്ച് ഏകദേശം കാലി ആയി തുടങ്ങി... അവിടെ ഇവിടെ ആയി ഓരോ ആളുകള്...
ജീവിതത്തിന്റെ പല പല മുഖങ്ങൾ .... പലരുടെ മുഖത്തും നെടുവീർപ്പുകൾ ആണ്...എന്തിനെന്നറിയാത്ത ജീവിതത്തിന്റെ പതര്ച്ചകൾ...

കടലിനെ നനയിച്ചു  കരയിലേക്ക് മഴ നൂലുകൾ പെയ്തിറങ്ങാൻ തുടങ്ങി...
മഴക്കിപ്പോൾ നഷ്ടത്തിന്റെ ഭാവം ആണ്... അവന്റെ മുഖത്ത് ആഞ്ഞടിച്ച മഴത്തുള്ളികളിൽ അവൻ അവന്റെ കണ്ണുനീര് മറച്ചു പിടിച്ചിരുന്നു... മണൽ താളിൽ അവൻ വരച്ച പ്രണയം എന്നെ കടലെടുത്തിരുന്നു ....അവളുടെ കയ്യും പിടിച്ചീ നഗരം ചുറ്റി ചുറ്റി ഒടുവിൽ ഈ ബീച്ചിൽ കാൽ കഴച്ചവൻ ഇരിക്കുമ്പോൾ ആ കാൽ വെള്ള താഴുകിയിരുന്ന കൈവിരലുകൾ....ആ കണ്ണുകളിലെ പ്രണയം വറ്റി വരണ്ടുനങ്ങാൻ തുടങ്ങിയ വേനല്കാലം അവന്റെ മനസ്സില് ഇല്ല .... ചുംബനമഴ  ചൊരിഞ്ഞ ചുണ്ടുകളിലെ നനവ്‌ എന്നെ ഉണങ്ങിയിരുന്നു...അലയാൻ തുടങ്ങി നാൾ ഏറെ ആയിരിക്കുന്നു.... 
വഴിത്തിരിവ് തേടിയുള്ള അലച്ചിൽ... അവന്റെ വെള്ളിനിറം പൂശിയ കണ്ണുകൾ ആരെയോ തേടി നടക്കുക ആയിരുന്നു...
ബീച്ച് ഏറെകുറെ  ശാന്തമായി.....മഴയിൽ മുങ്ങി കുളിച്ചു അവനും അവന്റെ നഷ്ടപ്രണയവും  മാത്രം....
ഈ നഗ്നമായ ലോകത്തെ ആരെ ഞാൻ വിശ്വസിക്കും... ആരോട് ഞാൻ എന്റെ സങ്കടം പറയും.... പണ്ടെന്നോ അവരുടെ പ്രണയത്തിന്റെ താളമായിരുന്ന  ആ കവിത യിലെ വരികളോട് അവനു പുച്ഛം തോന്നി....


" ഓർമയിലേക്ക് ചുരുങ്ങി ഞാൻ നഗ്നനായ് 
ച്ചുടലയിലെക്ക് ചരിക്കുന്ന ജീവന്റെ ചക്രമൊടിഞ്ഞു കിതക്കും ശകടമായ് 
ഇന്ധനം വാര്ന്നു കിടക്കുമ്പോൾ 
തന്നന്ഗുലം  കൊണ്ടെൻ നിർലഞ്ജ പൌരുഷം തഴുകി തളര്ന്നവൾ  ഉപ്പളം പോലെന്റെ അരികിൽ  കിടന്നു ദാഹിക്കുന്നു വേഴാമ്പലായ് ........"

ആരോ തന്നെ തിരിഞ്ഞു നോക്കി പോകുന്നതവൻ  കണ്ടു... നരവീണ മുടിയും ഇടുങ്ങിയ കണ്ണുകളും.. കുറെ മുന്നിലേക്ക്‌ പോയി അയാൾ അതാ തിരിച്ചു വരുന്നു....എന്റെ ചുമലിൽ കൈ വെച്ചൊരു ചോദ്യം "kya huva betta.....???"

ആ ചോദ്യം ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കാൻ തുടങ്ങി ആഴ്ചകൾ പിന്നിട്ടിരിക്കുന്നു.... ഒരു കാലടി ഒച്ച പോലും കേള്പ്പിക്കാതെ ദൈവ ദൂതനെ പോലെ ഒരാൾ....... ഒരൊറ്റ ശ്വാസത്തിൽ മിഴിനീരിലൊപ്പി  എന്റെ കദന കഥ  (  ?  :)   ) മുഴുവനും പറഞ്ഞു..... അവന്റെ വ്യസനത്തിന്റെ ചൂടറി ഞ്ഞാകണം  അവന്റെ നെഞ്ചു തഴുകി ശിരസ്സ്‌ തഴുകി അയാള് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.... മഴത്തുള്ളികളിൽ പൊതിഞ്ഞ അവനെ അയാള് ഒരു വൃക്ഷച്ചുവട്ടിലേക്ക് നയിച്ചു... അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലേ അവന്റെ വേദന പുലംബി കൊണ്ടാവൻ  നടന്നു....ഉറവ വറ്റാത്ത തന്റെ സ്നേഹത്തെ തട്ടി മറിച്ചവൾ വേറെ ഒരാളുടെതായത് മുതൽ എല്ലാം അവൻ നെഞ്ചിടിപ്പോടെ പറഞ്ഞു... ആ വയസന്റെ ആശ്വസിപ്പിക്കലിനു ഒരു കുളിർ കാറ്റിന്റെ ലാഘവം ഉണ്ടായിരുന്നു... ചെറുതായി വന്നു വേദനകൾ ഈടു വാങ്ങുന്ന ഇളം തെന്നൽ...
ദൈവത്തിന്റെ പ്രതിരൂപമായി അവനായളെ കണ്ടു....
അയാളുടെ ചുമലിൽ തല വെച്ചവൻ കിടന്നു തേങ്ങി.....( എന്റെ നായകൻ Emotional  ആണ്... ക്ഷമിക്കുക..)


തലോടലുകളുടെ ഭാവ പകർച്ച അവനു തിരിച്ചറിയാനായത് അയാളുടെ ചോദ്യത്തിലൂടെ ആയിരുന്നു.... "Are You Social???"....... അവൻ മറുപടി പറഞ്ഞു...."Yes I m "....... 
അയാൾ ചോദിച്ചു " Can we have some FUN together????" ... അയാളുടെ വിരലുകളുടെ ചലനം സർപ്പത്തിന്റെ പുളയലുകളാ യവനു തോന്നി...ഒരു ഞെട്ടലോടെ ആ കൈ അവൻ തട്ടി മാറ്റി......"Please Leave me alone....".. വളരെ ലളിതമായ ചിരിയോടെ അയാള് പറഞ്ഞു " Things will come and go... but life has to go on....."

ഒരു ഭാവ പകർചയും കൂടാതെ നടന്നു നീങ്ങിയ അയാൾക്കും അവന്റെ പ്രണയിനിക്കും ഒരേ താളമായിരുന്നു..... ഒരേ വികാരവും.....

"Urekka...... Urekkaa " എന്നു വിളിച്ചു വേണമെങ്കിൽ എന്റെ നായകനു ആ മണൽ പരപ്പിലൂടെ ഓടാമായിരുന്നു...... പക്ഷെ അവന്റെ കണ്ണിൽ ജീവിതത്തിന്റെ ഒരു വേറിട്ട താൾ മറഞ്ഞു കഴിഞ്ഞിരുന്നു.... ശാന്തമായ തിരമാലകൾ പോലെ.......



ഒരുപാടു നാളുകൾക്കു ശേഷം അവൻ അവളെ കണ്ടു മുട്ടി....അവനു വേണ്ടി കാത്തു നില്ക്കുക ആയിരുന്നു അവൾ...... " Sorry.. I want to be back ... Hope U can understand U.."

അവൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.... " എനിക്ക് ഇനിയും നിന്നെ അറിയണമെന്നില്ല... ഇനിയും ഞാൻ നിന്നെ മനസ്സിലാക്കിയാൽ എന്നിലെ പ്രണയം  മരിച്ചു പോകും...."




കടപാട് : ഈ കഥയിലെ നായകനോട്.... എന്റെ നല്ല സുഹൃത്തിനോട്....

പിന്നെ കവിതയിലെ വരികൾ കടം എടുത്തതിനു... ശ്രീ  അനിൽ പനചൂരന്റെ "ഒരൂ മഴ പെയ്തെങ്കിൽ"






Monday, April 14, 2014

ഹൃദയരേഖകള്‍



ജയിലഴികല്‍ക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങി കണ്ണില്‍ കുത്തി നോവിക്കുമ്പോഴും ദേവാനന്ദ് എന്തൊക്കെയോ പുലബുകയായിരുന്നു.. പുലംബലുകള്‍ ചില സമയങ്ങളില്‍ താളവത്താകുന്നു.. ഇടയില്‍ പണ്ടു എങ്ങോ ചൊല്ലി പതിഞ്ഞ കവിതകളുടെ മൂളലുകള്‍... "പ്രിയ സഖീ , നമ്മളിന്നെത്രയോ ദൂരെയാണ്... ദൂരെയാണു ദൂരെയാണു...........
അലയുമെന്‍ ചിത്തതിനോപ്പം നീ ഒരുനാളും ഒരുനാളും എത്തില്ലെന്നറിഞ്ഞു ഞാനും..."

ഇടയ്ക്കു ഇടയ്ക്കു ശബ്ദം മുറിയുന്നു... ഇടയ്ക്കു അത് അതിന്റെ അത്യുന്നതിയില്‍ എത്തുന്നു... ഒരു നോക്കെ ഞാന്‍ നോക്കിയുള്ളൂ... തിരിച്ചുള്ള തുറിച്ചു നോട്ടത്തിനു ഒരു കോടാനുകോടി വികാരങ്ങളുടെ ശക്തിയുണ്ടായിരുന്നു.. വെറുങ്ങലിച്ച മുഖത്ത് ഭാവങ്ങളുടെ ഒരു കുത്തിയോലിപ്പു പ്രകടമായിരുന്നു...
അതിരാവിലെ തന്നെ ഒരു അതിഥിയെ കണ്ടത് കൊണ്ടാണോ അതോ എന്റെ മുഖം കഴുവേറ്റപെട്ട ഒരു ഭൂതകാലത്തെ ഓര്‍മിപ്പിച്ചത് കൊണ്ടാണോ എന്ന് അറിയില്ല ... ജയിലഴികളുടെ അരികില്‍ വന്നു എന്നെ ഒന്ന് നോക്കി.. കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞോ? ഒന്നും മിണ്ടാതെ തിരിഞ്ഞൊരു നടത്തം ,ഒന്ന് പിന്‍തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍......പക്ഷെ ഒന്നും ഉണ്ടായില്ല....
"സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും ......." വീണ്ടും മുഴങ്ങുന്ന കവിതാശകലങ്ങള്‍ മാത്രം.... "അച്ഛാ.. " എന്ന് വിളിക്കാന്‍ ആണോ വന്നതു? അതോ അമ്മയുടെ കൊലപാതകിയെ കാണാനോ??ഒരുപാടുകാലം വെറുക്കാന്‍ ശ്രമിച്ചിട്ടും ദേവികക്ക് സമയത്ത് എന്താണ് തോന്നിയത് എന്ന് അറയില്ലയിരുന്നു.... മനസ്സില്‍ മുത്തശ്ശി പറഞ്ഞു തന്ന രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
അമ്പല കുളവും , സര്‍പ്പക്കാവും , മഞ്ചാടി മരങ്ങളും ഒക്കെ പലപ്പോളും അച്ഛന്റെയും അമ്മയുടെയും കഥ പറയാന്‍ വെമ്പി നില്‍ക്കുന്നത് അറഞ്ഞിട്ടും അവള്‍ പിടികൊടുക്കാതെ വഴുതി നടന്നു... നിമിഷ കവിആയിരുന്നു ത്രെ അച്ഛന്‍..വായിക്കാത്ത പുസ്തകങ്ങള്‍ ഇല്ല.. നല്ല ഗംബീര്യമായ സ്വരം.. എന്നാലും സ്വന്തം കവിതകള്‍ അമ്മയുടെ ചുണ്ട് കൊണ്ട് മൂളി കേള്‍ക്കാന്‍ മഞ്ചാടി മരങ്ങള്‍ക്കിടയില്‍ കാത്തു നില്‍ക്കാരുണ്ടായിരുന്ന അച്ഛന്‍... അച്ഛന്റെ കവിതകള്‍ മാസികകളില്‍ അച്ചടിച്ച്‌ വരുമ്പോള്‍ സന്തോഷം കൊണ്ട് തുള്ളി ചാടരുണ്ടായിരുന്ന അമ്മ....

കവിതകള്‍ക്ക് കൂട്ടായി അമ്മയേക്കാള്‍ കൂടുതല്‍ ആയി എന്നോ അച്ഛന്‍ ലഹരിയെ പ്രണയിക്കാന്‍ തുടങ്ങിയ സത്യം ഒരു തേങ്ങലോടെ ആണ് ത്രെ അമ്മ ഏറ്റു വാങ്ങിയത്... മഞ്ചാടി മരങ്ങള്‍ മൌനഗാനങ്ങള്‍ മൂളി... അമ്പല കുളവും സര്‍പ്പക്കാവും പുനര്‍ജനി തേടി... ഇരുളില്‍ അമ്മയുടെ തേങ്ങല്‍ ചിതറി തെറിച്ചു കൊണ്ടിരുന്നു...
"കുട്ടികളുടെ വിവാഹം ഇനിയും നീട്ടണോ ...? കര്‍ക്കിടകം കഴിഞ്ഞാല്‍ അങ്ങ് നടത്താം അല്ലെ... എന്തിനാ അതിപ്പോ വെറുതെ നീട്ടി വെച്ചിട്ട്... എന്നായാലും വേണ്ടത് അല്ലെ..." പുറത്തെ കോലായില്‍ അമ്മയുടെ അച്ഛന്‍ പറഞ്ഞ വാചകം ഇന്നും മുത്തശ്ശി പറയും...

എല്ലാം നേരെ ആകും എന്നാ പ്രതീക്ഷയോടെ മഞ്ചാടി മരങ്ങളെ താലോലിക്കാന്‍ എത്തിയ അമ്മയെ കാത്തു പകുതി ബോധാതിലനെങ്കിലും അച്ഛന്‍ പാടിയാ വരികള്‍ അമ്മയുടെ ഡയറി താളുകളില്‍ ചിതലരിക്കാതെ എന്നും മൂളികൊണ്ടിരുന്നു... യാഥാര്‍ത്യങ്ങള്‍ ഒന്നും അറിയാതെ...
" പൂ നിലാവേറ്റു നീ എന്‍ കയ്യില്‍ ചാഞ്ഞതും
നിന്‍ ചെവിയില്‍ എന്‍ ശ്വാസം പതിച്ചതും
നീയാം വികാരമെന്‍ എന്‍ ജീവമായ് മാറിയതിനു
ആരുണ്ട്‌ സാക്ഷിയായ്....."

ദിവസങ്ങള്‍ ഉതിര്‍ന്നു വീണു കൊണ്ടിരിന്നു.... "അറിഞ്ഞോ , മഠംത്തിലെ അമ്മെ ദേവന്‍കുട്ടി അമ്പലപറമ്പിലെ ആല്‍ ചോട്ടിലാനുത്രേ ഇപ്പൊ കിടത്തം.. കഞ്ചാവും മയക്കുമരുന്നും ഒക്കെ ഉണ്ട് എന്നാ ആളുകള്‍ പറയുന്നത്...." അടുക്കള കോണില്‍ നിന്ന് ജാനകി മുത്തശ്ശിയോട് പറയുന്നത് കണ്‍കോണില്‍ ഒരു ഞെട്ടലോടെ അമ്മയും കേട്ടു.....

"ഇങനെ ഒക്കെ ആണെങ്ങില്‍ ബന്ധം അങ്ങോട്ട്‌ വേണ്ട എന്ന് വെക്കാം .. അവളുടെ ഭാവി കൂടി നോക്കണ്ടേ... കഴിഞ്ഞത് ഒക്കെ ഒരു കഥ പോലെ അങ്ങട് മറക്കാ... ദേവന്റെ അച്ഛനോട് ഞാന്‍ പറയാന്‍ പോവാന്..അവളെ പറഞ്ഞു മനസ്സിലാക്ക്..." അച്ഛന്റെ ഉഗ്ര ശബ്ദം വലിയ ഇടനാഴികുള്ളില്‍ ഇരുന്ന അമ്മയും കേട്ടു... മനസ് അപ്പോളേക്കും ഒരു മാതൃ ഹൃദയത്തിന്റെ തയ്യാറെടുപ്പിലായിരുന്നു.... പൊക്കിള്‍ കോടി അറുത്തുമാറ്റി ഒരു പുതു ജീവന്‍ ഒരു പ്രണയ സക്ഷത്കര്തിന്റെ അവകാശി ആയി വരാന്‍ തയ്യാറെടുക്കുന്നു...ഒരു ഞെട്ടലോടെ ആണെങ്കിലും മുത്തശ്ശി അത് സ്വീകരിച്ചു ... അച്ഛനെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു...





"അവിടേക്ക് പായുവാന്‍ ചിറകില്ല നിന്‍ ചിന്ത അലയുന്ന നിന്‍ നൊമ്പരത്തില്‍ , പിന്നിട്ടു പോന്നതാം വീഥിയില്‍ നിന്‍ ഓര്‍മ പിന്നെയും പിന്നെയും പിന്‍ വിളിക്കെ ....ചിന്തകള്‍