Tuesday, March 30, 2010

ആധുനിക കാലത്തെ പ്രണയം..

"ഇത് ഇന്നത്തെ കാലത്തെ പ്രണയത്തിന്റെ കഥ ആണ്... ഈ കഥയിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ആരും മായും യാതൊരു ബന്ധവും ഇല്ല... എന്തെങ്കിലും സാദ്രശ്യം തോന്നുന്നു വെങ്ങില്‍ അത് തികച്ചും യാധൃശിച്കം മാത്രം ആയിരിക്കും.."


ആധുനിക കാലത്തെ പ്രണയം...
************************


"മാധവം മാഞ്ഞു പോയ്‌ മാം പൂ കൊഴിഞ്ഞു പോയ്‌
പാവം പൂ കുയില്‍ മാത്രമായി....
പണ്ട് എങ്ങോ പാടിയ പഴയൊര പാട്ടിന്റെ ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി....."

കുറെ നേരമായി ഈ ദു:ഖ ഗാനവും കേട്ട് അവന്‍ ഇരിക്കുന്നൂ... പക്ഷെ ആ പഴയ കാമുകന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര് പോലും വന്നില്ല.... ഇനി "മാനസ മയ്യ്നെ വരൂ.... " കേള്‍ക്കണോ? അവന്‍ ആലോചിച്ചു... നാല് വര്‍ഷത്തെ അഗാധമായ പ്രണയം ഒറ്റയടിക്ക് തകര്‍ന്നു തരിപ്പണമായ ഒരു പാവം കാമുകന്‍ കരയാന്‍ ശ്രമിക്കാതെ പിന്നെ..... അവന്‍ മദ്യപിക്കാന്‍ തിരുമാനിച്ചു....... അല്ലെങ്കില്‍ വേണ്ട... മദ്യപിച്ചാല്‍ പിന്നെ കൂട്ടുകാരുടെ വീട്ടില്‍ കിടക്കേണ്ടി വരും.... വീട്ടില്‍ കേറാന്‍ പറ്റില്ല... ആരോട് ഞാന്‍ എന്റെ സങ്കടും പറയും... എന്റെ വേദന ഞാന്‍ ആരോട് പങ്കു വെക്കും... വെള്ളമടിക്കാന്‍ മാത്രം ഒത്തു ചേരുന്ന കൂട്ടുകാരോട് പറഞ്ഞാല്‍ അവര്‍ ആശ്വസിപ്പിക്കുന്ന രീതി അവന്‍ അറിയാം... "അവള്‍ പോണേല്‍ പോട്ടെ അളിയാ... അവള്‍ പോയാല്‍ അവളുടെ Mummy...." .. നാറ്റം ഇല്ലാത്ത മദ്ധ്യം നുണഞ്ഞു നടുകടലില്‍ ചെറിയ വള്ളം തുഴയുന്ന പോലെ കുഴഞ്ഞാടിയ നാക്ക്‌ കൊണ്ട് അവര്‍ ആശ്വസിപ്പിക്കും... ഞാനും ഒത്തിരി തവണ പലരെയും ഇതേ രീതിയില്‍ ആസ്വസിപ്പിച്ചിട്ടുണ്ട്.. ആ ഒരു മറുപടി അവന്‍ ആഗ്രഹിക്കുന്നില്ല.....
കുറെ പുക ഊതി ഊതി വിടാം... ആ പുക ചുരുലുകള്‍ക്കിടയില്‍ അവളുടെ രൂപം തെളിയുമോ എന്ന് നോക്കാം....
ഞാന്‍ വല്ലാതെ പൈങ്കിളി ആകുന്നുണ്ടോ??
അവന്‍ ആ cigartte കൈയില്‍ എടുത്തു... വിറയ്ക്കുന്ന കൈകളോടെ അത് കത്തിച്ചു... അത് ആഞ്ഞു ആഞ്ഞു വലിച്ചു... മൂക്കിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ആ പുക ചുരുളിലേക്ക് അവന്‍ തുറിച്ചു നോക്കി.... അവളുടെ രൂപം എന്താ വാരത്തെ.......??? അവന്‍ പിന്നെയും ആഞ്ഞു ആഞ്ഞു വലിച്ചു... ഒന്ന് അല്ല രണ്ടു അല്ല ഏഴു എണ്ണം.... പക്ഷെ അവള്‍ വന്നില്ല......

("ഇതൊക്കെ വായിച്ചപ്പോള്‍ നിങ്ങള്ക്ക് തോന്നാം എന്റെ കഥയിലെ നായകന്‍ ഒരു പൊട്ടന്‍ ആണ് എന്ന് .... എന്നാല്‍ നിങ്ങള്ക്ക് തെറ്റി... അവന്‍ ഒരു കരുത്തുറ്റ , മോഹന്‍ലാലിനെ പോലെ തടിയും ഗാംഭീര്യവും ഉള്ള ഒരു നായകന്‍ ആണ്.. അതോ സുരേഷ് ഗോപിയെ പോലെ യോ?? ആര്‍ക്കാണ് ഗാംഭീര്യം കൂടുതല്‍....?? ഹാ എനിക്കും അരയില്ല അവന്‍ ആരെ പോലെ ആണ് എന്ന്.... അവനെ ഒരു പാവം ആക്ക്കാന്‍ എന്തായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല... തുടര്‍ന്ന് വായിക്കുക")

നാല് വര്ഷം കൊണ്ട് അവന്‍ മൂന്ന് തവണ job change ചെയ്തു..."suppli" കൊണ്ട് കൊട്ടാരം കെട്ടി ആണെങ്കിലും അവനും ഒരു MCA ക്കാരന്‍ ആയി... എല്ലാം ആര്‍ക്കു വേണ്ടി?? ഫോണ്‍ recharge ചെയ്തു ചെയ്തു അവന്‍ കിട്ടിയ സമ്പളം മുഴുവനും തീര്‍ത്തു... Birthday, valentines day, new year എല്ലാം Gift
കൊണ്ട് അവളെ മൂടി... അവള്‍ PG യും കഴിഞ്ഞു ഇപ്പൊ M.Phil എടുക്കാന്‍ ഓടുന്നൂ... ഈ പെണ്ണിന് വേറെ ഒരു പണിയും ഇല്ലേ?? ഇവിടെ ഞാന്‍ കെട്ടാന്‍ മുട്ടി നില്‍ക്കുമ്പോ അവള്‍ പഠിക്കാന്‍ ഓടി നടക്കുന്നൂ....

എത്ര ഉമ്മകള്‍ അവള്‍ ഫോണിലൂടെ വാരി വലിച്ചു എറിഞ്ഞു തന്നിട്ടുണ്ട്... അകലെ ആണെങ്കിലും ആ ഉമ്മകള്‍ ഞ്ഞാന്‍ കണ്ണ് അടച്ചു അല്ലെ വാങ്ങിയിരുന്നത്... അവള്‍ക്കു നാണം ഒന്നും വന്നിരുന്നിലെങ്ങിലും പലപ്പോളും ഞാന്‍ നാണം വന്നു ഇരുന്നിരുന്നോ??(ഇല്ലേ ഇല്ല... കാരണം എന്റെ നായകന്‍ കരുത്തന്‍ ആണ്)...


കൈകള്‍ കോര്‍ത്ത്‌ നടക്കുമ്പോള്‍ ഒക്കെ ആദ്യമായി അവളെ കാണുന്ന പോലെ ഞാന്‍ ഇമ ചിമ്മാതെ നോക്കി ഇരിക്കുംയിരുന്നൂ... "ദര്‍ശനം പുണ്യം സ്പര്‍ശനം പാപം" എന്ന് ആണല്ലോ.....?? "നീ എന്റെ കൂടെ ഇല്ലെങ്ങില്‍ പിന്നെ ഞാന്‍ ഇല്ല " എന്ന് എന്റെ കണ്ണില്‍ നോക്കി അവള്‍ എത്ര തവണ പറഞ്ഞിട്ടുണ്ട്...

ഹ്മ്മം... ഹാ ഇപ്പൊ അവള്‍ മണിയറ സ്വപ്നം കാണുക ആയിരിക്കും... പക്ഷെ ആ സ്വപ്നത്തില്‍ ഞാന്‍ ഉണ്ടാവില്ല... അവന്‍ പിന്നെയും cigratte തപ്പി നോക്കി... ഹോ എല്ലാം തീര്‍ന്നിരിക്കുന്നൂ....


Bulgan താടി വെച്ച് , വെളുത്തു സുന്ദരന്‍ ആയ ആ 6 feet 1 inch കാരനെ കണ്ടപ്പോള്‍ അവള്‍ മൂക്കും കുത്തി അല്ലെ വീണത്‌.... അവന്‍ എന്നെ പോലെ നാട്ടിന്‍ പുറത്തു കാരന്‍ അല്ല ല്ലോ ലെ? പഠിച്ചതും വളര്‍ന്നതും USA യില്‍ ..... ഞാനും പഠിച്ചു... ഞാനും വളര്‍ന്നു...USA യില്‍ തന്നെ....!!!
(United state of America അല്ല United state of Aattinkara ... അതെ വായനക്കാരെ എന്റെ കരുത്തുറ്റ നായകന്‍ Aattinkara ക്കാരന്‍ ആണ്...).. അവന്റെ മാസ സമ്പളം ഞാന്‍ ഒരു വര്ഷം കൊണ്ട് വാങ്ങുന്നില്ലേ??
പിന്നെ എനിക്ക് എന്താണ് ഒരു കുറവ്...
അവന്‍ പതുക്കെ എണീച്ചു.. കണ്ണാടി യുടെ മുന്നില്‍ ചെന്ന് ചെറുതായി വളര്‍ന്നു നില്‍ക്കുന്ന താടി ഉഴിഞ്ഞു... ഞാന്‍ എന്താ സുന്ദരന്‍ അല്ലെ?? അവന്‍ ഒന്ന് ചെരിഞ്ഞു നിന്ന് താടി ഉഴിഞ്ഞു .... അവന്‍ ഒന്ന് ഞെട്ടി... അവള്‍ എന്നും ചിരിച്ചു കളിയാക്കാറുള്ള പോലെ "പൊന്‍മുട്ട ഇടുന്ന താറാവ്" ഇലെ ശ്രീനിവാസനെ പോലെ ആണോ ഞാന്‍ ശെരിക്കും ഇരിക്കുന്നെ.... "കുണുക്കിട്ട കോഴി കുളക്കോഴി .........." അയ്യോഓ... അവന്‍ പിന്നെയും ഞെട്ടി..... അവന്റെ മനസില്‍ ആ പാട്ട് ആരോ ഇരുന്നു പാടുന്നൂ...
അവന്‍ വേഗം കസേരയില്‍ തന്നെ വന്നു ഇരുന്നു.. അവന്‍ മനസില്‍ പറഞ്ഞു "എല്ലാം മറക്കാന്‍ പെണ്ണിനെ പറ്റൂ..... അതാണ് പെണ്ണ്"...

ഇല്ല ...... ഞ്ഞാന്‍ തോല്‍ക്കില്ല ... (അവന്റെ ഉള്ളിലെ കരുത്തുറ്റ നായകന്‍ പെട്ടെന്ന് ചാടി എണീച്ചു.....)...

അവന്‍ കോണി പടികള്‍ ചാടി ഇറങ്ങി.... താഴെ അമ്മ ചെടികല്ല് വെള്ളം നനക്കുന്നു.. അച്ഛന്‍ വാഴയ്ക്ക് തടം എടുക്കുന്നൂ.... മുത്തശി കാവിലെക്കുള്ള മാല കേട്ടുന്നൂ... "അമ്മെ എനിക്ക് കല്യാണം കഴിക്കാനും... എത്രയും പെട്ടെന്ന്.....".....

അമ്മ ഒന്ന് ഞെട്ടിയോ?? അച്ഛന്‍ തൂമ്പ താഴെ ഇട്ടുവോ?? മുത്തശി മാല കേട്ട് നിര്‍ത്തിയോ?? അവനു ഒന്നും ഓര്‍മയില്ല.... ഈ മാസം ഏപ്രില്‍25 nu അവന്റെ കല്യാണം ആണ്... അമ്മയുടെ അകന്ന ബന്ധത്തിലെ വാസു മാമയുടെ മോള്‍...കാണാനും സുന്ദരി....പടിപ്പു ഡിഗ്രി യെ ഉള്ളൂ.... അതും failed... ഇനി M.Phil ചെയ്യാനും എന്ന് പറയില്ല ല്ലോ....

ഏപ്രില്‍ 25

********

അവന്‍ അണിഞ്ഞു ഒരുങ്ങി...Video ക്കാര്‍ക്ക് വേണ്ടി പല രീതിയില്‍ pause ചെയ്തു .... അപ്പോള്‍ അവനു ശെരിക്കും മോഹന്‍ലാല്‍ look ആയിരുന്നൂ..... അടുത്തുള്ള കാവില്‍ വെച്ച് അവന്‍ അവളെ താലി കെട്ടി....

May 25
*******

ഇന്നാണ് അവന്റെ പഴയ കാമുകിയുടെ കല്യാണം... തന്നെക്കാള്‍ glamour ഉള്ള ആ അമേരിക്ക ക്കാരന്‍നേരില്‍ കാണാന്‍ വേണ്ടി നമ്മുടെ നായകന്‍ ഭാര്യ സമേതം കല്യാണത്തിന് ചെന്ന്.. കല്യാണവും കൂടി സദ്യയും കഴിച്ചു ചെക്കനേയും പെണ്ണിനേയും ആശംസകള്‍ അറിയിച്ചു അവന്‍ തിരിച്ചു പോന്നു... അവളെ ആശംസകള്‍ അറിയിച്ചപ്പോള്‍ അവള്‍ avalude america ക്കാരന്‍ ആയ ഭര്‍ത്താവിനോട് ഇപ്രകാരം ഇംഗ്ലീഷ് ഭാഷയില്‍ ഉരിയാടി... "നമ്മുടെ വീട്ടിലെ പഴയ കാര്യസ്ഥന്റെ കൊച്ചു മോന്‍ ആണ് ...."......... അത് ആണോ നമ്മള്‍ തമ്മില്‍ ഉള്ള relation എന്ന് അവന്‍ മലയാളം ഭാഷയില്‍ ചോദിച്ചു.....?? കാരണം അവനു അവളെ പോലെ English അരയില്ല ല്ലോ :).....(സോറി വായനക്കാരെ ... ആ കാര്യത്തില്‍ നമ്മുടെ നായകന്‍ കുറച്ചു (?) പിന്നില്‍ ആണ്).....
Auditorium ത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ അവന്‍ തിരിഞ്ഞു നോക്കി... ഏതോ രണ്ടു തൊലി വെളുത് അല്‍പ വസ്ത്ര ധാരികള്‍ ആയ പെണ്ണുങ്ങള്‍ അമേരിക്ക ക്കാരനെ കെട്ടി പിടിച്ചു ആശംസ അറിയിക്കുന്നൂ.... അവന്‍ മനസ്സില്‍ പറഞ്ഞു "നീ ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു മോളെ.........."...... അവന്‍ അവന്റെ സുന്ദരി ആയ ഭാര്യയുടെ തോളില്‍ കൈ ഇട്ടു ഒരു ചിരിയോടെ നടന്നു നീങ്ങി.........



:):):):) ഹി ഹി ഹി ഹി ഹി ഹി ഹി .........

Anamika

*********

Thursday, March 25, 2010

ഉറക്കം.....

ഇന്നലെ രാത്രി കിടന്നപ്പോള്‍ തന്നെ ഒത്തിരി വൈകിയിരുന്നൂ... ക്ഷീണിച്ചു കിടന്നുറങ്ങുന്ന ഏട്ടനെ നോക്കി ഞാന്‍ കുറെ നേരം മിണ്ടാതെ കിടന്നു... രാത്രി കുറെ കാലങ്ങള്‍ ആയി ഉറക്കും കുറവാണ്... പണ്ടൊക്കെ വല്ലതും കുത്തി കുരിക്കുമായിരുന്നൂ.. പിന്നെ അതും നിന്ന്.. പിന്നെ കല്യാണത്തിന് മുന്‍പ് ഫോണില്‍ കത്തി വെച്ച് ഇരിക്കുംയിരുന്നൂ... കുറെ നേരം ഏട്ടനോട്... പിന്നെ പാവം ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു ഫോണ്‍ വെക്കും... പിന്നെയും ഉറക്കം വന്നില്ലെങ്കില്‍ എന്നെ പോലെ ഉറക്കും കുറവായ കൂട്ടുകാരെ missed call കൊടുത്തു എനീപ്പിക്കും .. പിന്നെ അവരോടു... അല്ലെങ്കില്‍ പാട്ട് കേട്ട് കുറെ നേരം ഇരിക്കും....

ഇന്നലെ ഇത് ഒന്നും നടന്നില്ല....അസഹ്യമായ ചൂട്, ചെവിയില്‍ കൊതുകിന്റെ മൂളല്‍... കുറെ നേരം കണ്ണും പൊളിച്ചു കടന്നു... അടുത്ത വീട്ടിലെ രാത്രി മാത്രം തുറന്നു വിടുന്ന പട്ടി സ്വാതന്ത്ര്യം കിട്ടിയ ആവേശത്തില്‍ ഓരോ ഇല അനക്കതിലും കുറച്ചു കൊണ്ടേ ഇരുന്നു... ആ കുറ കേള്‍ക്കുമ്പോള്‍ ഞാന്‍ തുറന്നിട്ട ജനലിലൂടെ പുറത്തേക്കു നോക്കി ജാഗരൂകയായി കിടക്കും.... മനസിനുള്ളില്‍ നല്ല പേടി ആണ്.. ഇത് എന്റെ നാട്ടിന്‍പുറം അല്ല എന്നെ തോന്നല്‍ മനസ്സില്‍ നന്നായി ഉണ്ട്... എനിക്ക് ആരോടെങ്ങിലും വര്തമാനും പറയാന്‍ തോന്നി... കല്യാണത്തിന് മുന്പയിരുന്നെങ്ങില്‍ എന്റെ കൂട്ടുകാരുടെ കഷ്ടകാലം ആയേനെ... ആ കൂട്ടുകാരെ ഒക്കെ മനസ്സാ നമിച്ചു കൊണ്ട് പിന്നെയും കിടന്നു.. ഇടയ്ക്കു ഏട്ടനെ എനീപ്പിക്കാന്‍ ഒരു ശ്രമം നടത്തി.... ആ കണ്ണിലെ ക്ഷീണം കണ്ടപ്പോള്‍ പാവം തോന്നി..."ഒന്നും ഇല്ല .. വെറുതെ വിളിച്ചതാ... ഉറങ്ങികോളൂ..."...

ക്ലോക്കില്‍ സമയം 12 കഴിഞ്ഞു... ദേ തൊട്ടടുത്ത വീട്ടിലെ ഒന്നാം നിലയില്‍ ഇട്ട വെളിച്ചം എന്നെ വീണ്ടും ശല്ല്യപെടുത്തി... ഇവര്‍ക്ക് വേറെ പണി ഒന്നും ഇല്ലേ... പണ്ട് രാത്രി ഉറങ്ങനമെങ്ങില്‍ എനിക്ക് വെളിച്ചം വേണമായിരുന്നൂ... കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങില്‍ പാവം ഏട്ടന്‍ ഒത്തിരി കഷ്ടപെട്ടിരുന്നൂ ഉറങ്ങാന്‍..
ഇപ്പൊ വെളിച്ചം എനിക്കും ഇഷ്ടമല്ല... "വെളിച്ചം ദു:ഖ മാന് ഉണ്ണി .. തമസ്സ് അല്ലോ സുഖപ്രദം" എന്ന് പണ്ട് power-cut സമയത്ത് പറയാറുള്ളത് ഓര്‍ത്തു പോകുന്നൂ :)

ദെ...Alaram അടിക്കുന്ന പോലത്തെ ഒരു ശബ്ദം... ഞാന്‍ ആകെ ഒന്ന് ഞെട്ടി എണീച്ചു.. ഫോണ്‍ എല്ലാം സൈലന്റ് ആണ്.. പിന്നെ ഇവിടുന്ന ഇത്??


വീണ്ടും ശ്രദ്ധിച്ചു .... ഓഹ്ഹ്ഹ.... മന്നട്ട.. ചീവീട്..
എന്തൊരു ശബ്ദം ആണ് അതിനു... Tunes മാറ്റി മാറ്റി അതെന്റെ ക്ഷമ പരീക്ഷിച്ചു...ഞ്ഞാന്‍ എന്റെ കഴിവിന്റെ പരമാവധി അതിനെ ശപിച്ചു... ആ ശബ്ദത്തിനു കൂട്ടായി ആ പട്ടി പിന്നെയും ബഹളം വെച്ച്...

രാവിലെ എനീച്ചപ്പോള്‍ ഏട്ടനോട് ഞാന്‍ പറഞ്ഞു ...." പോത്ത് പോലെ ഉറങ്ങിക്കോളും... പാവം ഞാന്‍ ഉറക്കമില്ലാത്ത ജീവി..... രാത്രി ആ ചീവിടിനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്ങില്‍......"...


" ചീവീടോ... രാത്രിയോ....??"


"ഓ... അപ്പൊ ഒന്നും അരഞ്ഞില്ല ല്ലേ... ഏട്ടന്‍ നല്ല ഉറക്കും ആയിരുന്നൂ ലോ? ഹ്മ്മ്മം...."

"ഡി എന്റെ മനസു നല്ലതാ.... അതാ ഞാന്‍ നന്നയി ഉറങ്ങുന്നെ...."

ഓ.. അപ്പൊ അതാണ്‌ കാര്യം... ഏട്ടനെ നോക്കി ഞ്ഞാന്‍ ഒന്ന് മന്ദഹസിച്ചു.... എനിക്ക് ചിരിക്കാനും, കരയാനും, ആലോചിക്കാനും പ്രതേകിച്ചു കാര്യം ഒന്നും വേണ്ട ല്ലോ....

വീണ്ടും രാവിലത്തെ പണി തിരക്കിലേക്ക്...........


:)

അനാമിക....

Monday, March 22, 2010

Innu

"तुमको भी हे हबर मुजको भी हे पता
हो रहा हे गुदा दोनों का रास्ता
दूर जाके भी मुझसे तुम मेरी याढोममें रहना कभी अलविदा न कहना......"

ചെവിയില്‍ മൂളുന്ന പാട്ടിന്റെ ഈണത്തില്‍ എന്ത് എഴുതണമെന്ന ചിന്തയില്‍ ഓഫീസിലെ എന്റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഞാന്‍ ഇരിക്കുന്നൂ..
രാവിലെ ആയതു കൊണ്ട് ഇത്തിരി വര്‍ക്ക്‌ കുറവായിരിക്കും..Websites ഉം .Net ഉം Java യും ഒക്കെ ആയി മല്ലിട്ട് പലപ്പോളും തളര്ന്നിരിക്കാറുണ്ട്... അപ്പോള്‍ ഒക്കെ ബ്ലോഗില്‍ എന്ത് എഴുതി തുടങ്ങും എന്ന് ചിന്തിക്കാറുണ്ട്.. ഏറ്റവും ഈസി ആയി എനിക്ക് എഴുതാന്‍ പാട്ടുക എന്റെ ചിന്തകളെ കുറിച്ചാണ്.. കടിഞ്ഞ്ജന്‍ ഇല്ലാതെ പായുന്ന കുതിരയെ പോലെ ആണ് എന്റെ മനസ്


എനിക്ക് പോലും ഉത്തരം ഇല്ലാത്ത തോന്നലുകളും ആയി 24 വറ്ഷം ഇന്നലെ കടന്നു പൊയീ..


കാതിലെ HeadPhone മാറ്റാം... ഫീല്‍ ചെയ്തു എഴുതുമ്പോ പാട്ട് ശെരി ആവില്ല....


ഒരു നായര്‍ കുടുംബത്തിലെ 2-മത്തെ കുട്ടി ആയി ആണ് ഞാന്‍ ഒരു ഏപ്രില്‍ 14 നു ജനിച്ചു വീണത്‌...


എനിക്ക് എന്റെ കുടുംബം എന്നത് എന്റെ അച്ഛന്റെ ഫാമിലി തന്നെ ആയിരുന്നൂ..


ആ തറവാടും വളപ്പും കാവും എല്ലാം മനസ്സില്‍ ഇന്നും അതേയ് പോലെ... അച്ഛമ്മ യുടെ കൂടെ കളിച്ചു വളര്‍ന്ന കുട്ടിക്കാലം.. അന്നൊക്കെ ഏട്ടന്‍ അമ്മയുടെ വീട്ടില്‍ ആണ്.. കുട്ടി കാലത്ത് അമ്മ കുഴച്ചു തന്നെ ആ ചോറിന്റെ സ്വാദു ഇന്നും അതേയ് പോലെ നാവിലുണ്ട്... അടുക്കള പുറത്തെ കിണറ്റിന്‍കരയില്‍ ഇരുന്നു ആ വെണ്ണ നിറയെ ഉള്ള തൈരും ചോറും കഴിക്കുമ്പോ അതിന്റെ ബാക്കി കിട്ടാനായി പ്ലാവിന്റെ ചോട്ടിലെ കല്ലില്‍ വന്നിരിക്കാറുള്ള ആ മഞ്ഞയും ചാര നിറവും ഉള്ള ഒരു കാല്‍ നഷട്ടപെട്ട കുരുവിയും മനസ്സില്‍ അതെ പോലെ .... വറ്ഷം തോറും വന്നു പോകാറുള്ള അച്ഛന്റെ ഏട്ടനും അനിയനും മനസ്സില്‍ ഉണ്ട്.. വീര്‍പ്പു ലീവ് കഴിഞ്ഞു തിരിച്ചു പോകുമ്പോ കണ്ണില്‍ അച്ഛമ്മ വെള്ളം നിറയ്ക്കും... അത് കാണുമ്പോ എനിക്ക് ഒരു വീര്‍പ്പുമുട്ടല്‍ ആയിരുന്നൂ......

ആ തറവാട്ടിലെ ഒന്നാം നിലയില്‍ കിഴക്ക് വശതായിരുനൂ ഞങളുടെ റൂം.. കുറെ അഴികള്‍ ഉള്ള കട്ടിലില്‍ കര - കര ശബ്ദം ഉണ്ടാക്കി ഞാനും ഏട്ടനും കളിക്കുംയിരുന്നൂ. കണ്ണില്‍ ധന്നംവന്ന സമയത്ത് അമ്മ കണ്ണില്‍ പാല്‍ otti തരുംയിരുന്നൂ...

പിന്നെ ഞങ്ങള്‍ സ്വന്തും വീട് വെച്ച് തറവാടിനു അടുത്ത് തന്നെ .. അങ്ങോട്ട്‌ മാറി...

സ്കൂളില്‍ ഞആന്‍ ചേര്‍ന്ന സമയത്തും ഏട്ടന്‍ അമ്മ യുടെ വീടിനു അടുത്തുള്ള സ്കൂളില്‍ ആയിരുന്നൂ.. അന്ന് അനിയത്തിക്ക് രണ്ടു വയസന് പ്രായം... സ്കൂള്‍ ഒരു മുക്കാല്‍ മണിക്കൂര്‍ നടക്കാന്‍ ഉള്ള ദൂരത്തയിരുനൂ..

അച്ഛന്‍ ആണ് എന്നെ അവിടെ കൊണ്ടാക്കിയിരുന്നത്.. ആദ്യത്തെ കുറെ ദിവസം അച്ഛന്‍ വരുംയിരുന്നൂ എന്നെ കൊണ്ട് വരാനും... ആദ്യമായി ഞാന്‍ തനിയെ വരാന്‍ ശ്രമിച്ചത്‌ എന്റെ അടുത്തെ വീടിലെ കുട്ടിയുടെ കൂടെ ആയിരുന്നൂ... ആ മഴയുള്ള ദിവസം ഇന്നും ഓര്‍മയില്‍ ഉണ്ട്.. കുട ഒക്കെ പിടിച്ചു സ്കൂളിന്റെ മുന്നില്‍ ഉള്ള ഇടുങ്ങിയ ഇടവഴിയിലൂടെ ചളി വെള്ളത്തില്‍ കാല് നല്ലോം നനയിപ്പിച്ചു.... കുറച്ചു ദൂരം എത്തിയപ്പോഴേക്കും അച്ഛന്‍ വന്നൂ...അന്നൊക്കെ അമ്മ ക്ക് ഫീല്‍ഡ് വര്‍ക്ക്‌ ആണ്..നേരത്തെ പലപ്പോളും വീട്ടില്‍ എത്തും .... വൈകുന്നേരം സ്കൂള്‍ വിട്ടു ചെല്ലുമ്പോ നല്ല ദോശ ഉണ്ടാകും.. പിന്നെ കാപ്പി യും... ചായ കുടിച്ചാല്‍ രാത്രി ഉറങ്ങില്ല എന്നാ വിസ്വസക്കാര്‍ ആയിരുന്നൂ ഞങള്‍...

ഞാന്‍ പഠിച്ച സ്കൂള്‍ മുട്ടത്തു ഒരു തടിച്ച നെല്ലി മരം ഉണ്ടായിരുന്നൂ... അതില്‍ നിന്നും വീഴുന്ന നെല്ലിക്ക പെറുക്കാന്‍ interbell അടിച്ച സമയത്ത് ഓട്ടമാണ്... അത് പെറുക്കി കഴുകി Water ബോട്ട്ളില്‍ ഇട്ടു വെക്കും.. പിന്നെ സ്കൂള്‍ വിട്ടു വരുന്ന സമയത്ത് റോഡിലൂടെ നടന്നു തിന്നും.. വീട്ടില്‍ എത്തുമ്പോഴേക്കും അത് തീരും...

ആദ്യമായി സ്കൂളില്‍ uniform വന്നത് ഞാന്‍ ഓര്‍ക്കുന്നൂ..Dark Blue skirt and Sky blue shirt ആയിരുന്നൂ എന്റെ വേഷം... ആദ്യമായി Uniform tie ഒക്കെ കെട്ടിയ ഞ്ഞാന്‍ പോയത്.. അന്ന് രാവിലത്തെ സ്കൂള്‍ മീറ്റിംഗില്‍ കുറച്ചു ഗമയോടെ ആണ് ഞ്ഞാന്‍ നിന്നിരുന്നത്... :)

ഏട്ടനും അപ്പൊ ആ സ്കൂളില്‍ ചേര്‍ന്നൂ... ഏട്ടനെ "Ragging" ചെയ്ത കുട്ടികളുടെ കാര്യം ആന്നു ശശി സര്‍ ഇനോട് പറഞ്ഞതും ഞ്ഞാന്‍ തന്നെ ആയിരുന്നൂ... ഏട്ടന്‍ ഒത്തിരി പാവം ആയിരുന്നൂ.. പുതിയ സ്ചൂല്‍.. പുതിയ Teachers (ചിലപ്പോ ദേഷ്യം വന്നാല്‍ നല്ല തല്ലും കിട്ടും) എല്ലാം adjust ചെയ്യാന്‍ ഏട്ടന്‍ കുറച്ചു സമയും എടുത്തു..

അന്നൊക്കെ ഏട്ടന്റെ Local Gurdian ഞ്ഞാന്‍ ആയിരുന്നൂ.. അവിടുത്തെ അധ്യാപകരും ആയി ഞാന്‍ നല്ല Terms ആയിരുന്നൂ.. അന്ന് ഞ്ഞാന്‍ വലിയ padippist ഒക്കെ ആയിരുന്നൂ എന്ന് പറയാം..

:)

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുടിക്കാന്‍ കൊടുത്ത വെള്ളത്തിന്‌ പകരം ആയി എന്റെ അമ്മു (My Best Friend and Class mate) അവളുടെ വീട്ടില്‍ പറയതെ സ്കൂള്‍ വിട്ടപ്പോ എന്റെ വീട്ടിലേക്കു കൂടെ പോന്നു.. പാവം അവളുടെ വീട്ടുകാര്‍ അവളെ അന്വേഷിച്ചു കുറെ നടന്നു...

അത് ഒരു സംഭവം ആയിരുന്നൂ.. ഇനി കിണറ്റിലും കുളത്തിലും മാത്രമേ അവര്‍ തിരയാന്‍ ഉണ്ടായിരുന്നുള്ളൂ.. അപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും എന്റെ വീട്ടില്‍ മുളക് ദോശ തിന്നു ഇരിക്കുക ആയിരുന്നൂ.... അത് കഴിഞ്ഞപ്പോ അച്ഛന്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കി...

"കുട്ടി മോളുടെ കൂടെ സ്കൂള്‍ വിട്ടപ്പോ പോന്നതാ.. ഇനി അവളെ തല്ലുക ഒന്നും അരുത്..." എന്നും പറഞ്ഞു പോന്നൂ..

പിന്നെ എന്നും ഞങളുടെ വീട്ടുകാര്‍ ഇത് പറഞ്ഞു ഇരിക്കും.... ഞങളുടെ ഇരുപതാം വയസിലും അവര്‍ ഞങ്ങളെ കാണുമ്പോ പറയുമായിരുന്നു...

സ്കൂളില്‍ പുതിയതായി വന്ന അജയ് എന്ന പയ്യന്റെ പിന്നാലെ കല്ലുകളും ആയി സ്കൂള്‍ മുഴുവനും ഓടിച്ച കേസില്‍ വളരെ പ്രധാനപെട്ട ഒരു ആള്‍ ഞാന്ന്‍ ആയിരുന്നൂ..... :)

(തുടരും)

എന്നെ കുറിച്ച് രണ്ടു വാക്ക്....

ഇത് എന്നെ കുറിച്ചാണ് ..... എന്റെ ചിന്തകളെ കുറിച്ച്... പലര്‍ക്കും ഇത് വട്ടായി തോന്നാം... അങ്ങിനെ ഉള്ളവര്‍ക്ക് മുന്നില്‍ സ്നേഹപൂര്‍വ്വം ..........

Anamika