Friday, February 21, 2014

കണ്ണേ മടങ്ങുക



കണ്ണേ മടങ്ങുക



ഇത് വായിക്കുന്ന മാന്യ വായനക്കാരോട് രണ്ടു വാക്ക് :... ഇത്‌ ഞാന്‍ കണ്ട ജീവിതം ആണ്....


ദൂരെ ചുമ്മന്ന സൂര്യനെ നോക്കി നാസിയ വാതില്‍ പടിമേല്‍ ഇരുന്നു... സൂര്യനെ മറക്കാന്‍ വരുന്ന കാര്‍മേഘത്തെ അവള്‍ ഒരല്‍പം ദേഷ്യത്തോടെ നോക്കി.. റബ്ബര്‍ മരങ്ങള്‍ക്കപ്പുറം ടാറിട്ട റോഡിലേക്ക് അവള്‍ ഏന്തി വലിഞ്ഞു നോക്കി.... ഉപ്പ വരുന്നുണ്ടോ??? കണ്ണില്‍ ഒരു ഭീതിയുടെ നിഴല്‍ മിന്നി മറഞ്ഞു പോയി.... അവളെ തഴുകികൊണ്ട്‌ വന്ന കാറ്റു രണ്ടു മൂന്ന് മഴ തുള്ളികളാല്‍ അവള്‍ക്കു മുത്തമെകി കൊണ്ട് കടന്നു പോയി... " നാസിയ ..... ഇജ്ജു ഇബാടക്ക് പോരെ.. കുത്തിയിരുന്ന് ബല്ലതും പഠിക്കാന്‍ നോക്കുനുണ്ടോ... എട്ടാം ക്ലാസ്സില ഇപ്പ പഠിക്കണേ എന്നാ വല്ല വിചാരോം ഉണ്ടോ പെണ്ണെ ... പത്താം ക്ലാസ്സ്‌ ജയിക്കാത്ത പെണ്ണിനെ കെട്ടാന്‍ ഒരു രാജകുമാരനും വരില്ല ... "
ഉമ്മ ചീത്തയുടെ പൂരം തുടങ്ങിയപ്പോളെക്കും തന്നെ നാസിയ പുസ്തകം തുറന്നിരുന്നു.... കണക്കു പുസ്തകത്തിലെ സമവക്യങ്ങളിലെക്ക് അവള് തുറിച്ചു നോക്കി.... മനസ്സില്‍ ഉപ്പയുടെ മുഖം.... ചുവന്നു തുടുത്ത കണ്ണുമായി വേച്ചു വേച്ചു വരുന്ന തു അവള്‍ക്കെന്നും പേടി സ്വപ്നം ആയിരുന്നു... അതിനു ശേഷം തന്റെ മുന്നില്‍ നിന്ന് തന്നെ ഉമ്മയെ വഴക്കില്‍ തുടങ്ങി അവസാനം അടിച്ചു അടിച്ചു ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്ന ഉപ്പ.... അവസാനം ചോറിനോടൊപ്പം അല്‍പ്പം കണ്ണീരുംവിളമ്പി ഉമ്മ തന്നെ ഉറക്കും..... രാത്രിയുടെ ഒരു ഉറക്കത്തിനു വിരാമം ഇട്ടു കൊണ്ട് ഞെട്ടി ഉണരുമ്പോഴും ഉമ്മയുടെ ഏങ്ങലടി കൊണ്ട് നാല് ചുമരുകള്‍ തന്നെ തുറിച്ചു നോക്കുന്നതായി അവള്‍ക്കു തോന്നാറുണ്ട് ... ചുമരില്‍ എവിടെയൊക്കെയോ ചുവന്ന കണ്ണുകള്‍ ഉണ്ടായേക്കാം എന്നാ ഭയത്താല്‍ കണ്ണ് ഇറുക്കി അടക്കും..... ഇല്ല .. ഉപ്പ ഇനി ഇന്ന് വരില്ല... ഇനി ജാനുവിന്റെ വീട്ടില്‍ ആകും ഉറക്കം..... ഇത് അവള്‍ അവളുടെ കൂട്ടുകാരി ഫാത്തിമ ക്ലാസ്സിലരോടോ സ്വകാര്യം പറയുന്നത് കേട്ടതാണ്... " ങ്ങള്‍ക്ക് അറിയോ...ഞമ്മടെ നാസിയടെ ഉപ്പ ജാനുന്റെ വീട്ടിലത്രേ പൊറുതി  .... "....


"ഉപ്പാക്ക് പ്രാന്താണോ ഉമ്മ ??" അവള്‍ പലപ്പോളും ചോദിക്കുമായിരുന്നു..... ഒരു തേങ്ങി കരച്ചില്‍ ,അല്ലെങ്കില്‍ ഒരു മൌനം അതുമല്ലെങ്കില്‍ "ഇജ്ജ് പണി നോക്ക് മോളെ.." എന്നാ പല്ലവി മാത്രമായിരുന്നു മറുപടി....


അകലെ നിന്നും മുറിഞ്ഞു കൊണ്ടുള്ള ശബ്ദം ഇടിവെട്ടോടെ വരുന്നു.... അത് കേട്ട മാതിരി ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ഉണ്ടായി.... "ഡീ പാത്തുമ്മാ.... ഇജ്ജു ഇബടെ വാടീ.... ഇനക്ക് പൈസ തരാന്‍ പറ്റോ ഇല്ലയോ...?"

ഉമ്മ അകത്തു നിന്നും അത് കേട്ടതായി പോലും ഭാവിച്ചില്ല.... " നസിയ , തോരക്കടി വാതില്..."
വാതിലില്‍ കനത്തില്‍ അടി തുടങ്ങി.... ഉമ്മ വന്നു വാതില്‍ തുറന്നു.... ഭയന്ന് വിറച്ചു നാസിയ മറവില്‍ നിന്ന്......

പൈസക്ക് വേണ്ടിയുള്ള അടിപിടി ആണ്.... ഉമ്മ പറയുന്നത് കേട്ട്..."ഞമ്മക്ക് പ്രായായ ഒരു പെണണു ള്ളതാ ... പൈസ ഞാന്‍ തരില്ല... ഇത് അവളുടെ നിഖാഹിനു ഉള്ളതാ.... രണ്ടു വര്ഷം ആകുമ്പോളേക്കും അവളെ  നല്ല ഒരു മാപ്പിളയുടെ കൂടെ വിടാന്‍ ഉള്ളതാ.... ഞമ്മടെ ഗതികേട് അവക് വാരരുതെന്ന ഒരു പ്രാര്‍ത്ഥന മാത്രേ ഇക്കുല്ല്"... ഉമ്മ പൈസ കൊടുക്കാന മട്ടില്ല.... ഉപ്പ ഒരു ആക്രോശത്തോടെ തന്റെ അടുത്തേക്ക് ഓടി വരുന്നത് പേടിച്ചരണ്ട മിഴികളോടെ അവള്‍ നോക്കി....

"ഇവക്കു മാപ്പിളയോ ... ഇബടെ വടി"........... തന്നെ പിടിച്ചു കൊണ്ട് പോയി ഉപ്പ വാതിലടച്ചതു അവള്‍ക്കു ഓര്മ യുണ്ട്.... പുറത്തു ഉമ്മയുടെ നിലവിളിയും വാതിലില്‍ തുറക്കാന്‍ കരഞ്ഞു പറയണതും അവള്‍ കേട്ടു ...



ബോധം വന്നപ്പോ പിച്ചി ചീന്തിയ വസ്ത്രങ്ങളുമായി മെഡിക്കല്‍ കോളേജില്‍..... വേദന.... ഉമ്മ ആരോടോ പറയുന്നത് അവള്‍ കേട്ടു ... " എന്റെ പടച്ചോനെ ...ജമ്മല്‍ എന്ത് പെഴച്ചു... ഉപ്പ തന്നെ സ്വന്തം മകളെ ഇങ്ങനെ ചെയ്യാന്നു ബച്ചാ... എത്ര ഞാനു നെലോളിച്ചിട്ടും വാതില് തോരന്നില്ല.... കുറച്ചു കഴിഞ്ഞു വാതില് തൊറന്നു കണ്ടപ്പോ ചോരയില്   കുളിചെന്റെ മോളു .. ബോധമില്ലാതെ.... " 

രാജകുമാരനെ സ്വപ്നം കണ്ടു പിതാവിനാല്‍ ബലാത്സംഗം ചെയ്യപെട്ട നസിയ ചുറ്റും നടക്കുന്നത് എന്തെന്ന് പോലും നേരം വണ്ണം അറിയാതെ മിഴികളടച്ചു..... അപ്പോളും അവളുടെ കുഞ്ഞു ചുണ്ടുകള്‍ മന്ത്രിക്കുക യായിരുന്നു "ഉപ്പാക്ക് പ്രാന്താണോ ഉമ്മ......??"





അടികുറിപ്പ് :- നസിയ ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ആണ്...സ്വന്തം പിതാവിനല  ജീവതം തകര്ന്ന ഒരു മകള .... അത് സ്വന്തം കണ്ണാൽ കാണേണ്ടി വന്ന അമ്മ ......






No comments:

Post a Comment