Tuesday, November 28, 2017

നിഴൽകൂത്ത്

നിഴൽകൂത്ത് 
**************

മൗനം മുഴങ്ങുന്ന ഇരുളിൽ ആണിന്നു  ഞാൻ ... അക്ഷരങ്ങൾക്ക് പോലും  മനസ്സിലെ പൂപ്പൽ ബാധിച്ച പോലെ ..
കണ്ണിന്റെ  ഞെരമ്പുകളിൽ ഇപ്പൊ ചെമപ്പ് നിറം മങ്ങിയിരിക്കുന്നു ... വീടിന്റെ മുകളിലെ  അറയിൽ ആനന്ദ് മേഘങ്ങളാൽ  മറക്കപ്പെടുന്ന ചന്ദ്രനെ  നോക്കിയിരുന്നു ..

സുഗതകുമാരിയുടെ രാത്രി മഴ ചുമരിലെ സ്‌പീക്കറിലൂടെ പെയ്തിറങ്ങുന്നു ... ചുമരിനു ചുറ്റും പുസ്തകങ്ങൾ മാത്രം ...  ഇതവൾടെ സ്വപ്നം ആയിരുന്നു ..
കൗമാരത്തിലും യൗവനത്തിലും അക്ഷരങ്ങൾ കുഴിച്ച മൂടിയ അവളുടെ വലിയ സ്വപ്നം ..

" ആനന്ദ് ..ഒരുനാൾ ഈ ലോകത്തു എന്റെ എല്ലാ കടമകളും ചെയ്‌തു തീർത്തു എനിക്കെന്റേതായ ഒരു ലോകത്തിലേക്ക് ഒതുങ്ങണം .. ഒരു വലിയ ഹാൾ.. എപ്പോളും കവിതകൾ മാത്രം മുഴങ്ങുന്ന സ്‌പീക്കറുകൾ .. ഹാളിനെ ചുറ്റിമുഴുവൻ അലമാറകൾ .. അവിടെ മുഴുവൻ പുസ്തകങ്ങൾ..മുകളിൽ നിറയെ ചില്ലോടുകൾ ... മുറിയിൽ ഒരു ചാരുകസേര  മാത്രം ... അതിൽ  കിടന്നു മുകളിലേക്ക് നോക്കുമ്പോ എനിക്ക് നിലാവ് കാണണം .. മഴനൂലുകളുടെ  പ്രണയവും ഇടിമിന്നലിന്റെ രൗദ്രതയും കാണാൻ .. അക്ഷരങ്ങളെ പ്രണയിച്ചു  പ്രണയിച്ചു  അങ്ങിനെ കിടക്കണം .. ഒരുപക്ഷെ  എന്റെ അവസാന ശ്വാസം ആ സമയത്താണെങ്കിൽ  അതാകും ഏറ്റവും വലിയ സന്തോഷം .."

ചിലപ്പോൾ അവൾ പ്രാന്ത് പുലമ്പുന്ന പോലെ തോന്നിയിട്ടുണ്ട് ..  പക്ഷെ അവൾ എന്തെന്ന് അറിയുന്ന ഓരോ നിമിഷവും ഞാനറിഞ്ഞ സത്യം അവളിൽനിന്നൊരു പറച്ചുനടൽ  എനിക്കിനി ഉണ്ടാകില്ലെന്നായിരുന്നു ...
 അവളെന്റെ ആരാണ് ? ഒരുപാട് തവണ സംസാരിച്ച വിഷയം ..
 " നമ്മുടെ ബന്ധത്തെ പ്രണയമെന്നോ കാമമെന്നോ സൗഹൃദമെന്നോ ഒന്നും വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ആനന്ദ് ..നിന്റെ എല്ലാമായി  ആരുമല്ലാതെ ഇരിക്കാൻ ഞാൻ ഇഷ്ടപെടുന്നു .. തിരിച്ചും ... നമുക്കിങ്ങനെ പരസ്പരം ഒരു ബന്ധവുമില്ലാത്ത ബന്ധം ആയി തുടരാം ..എന്റെ വട്ടുകൾക്ക് കൂട്ടാകാൻ ഒരാൾ .. അത്രയും മാത്രം !"

അവളെന്നെ വേരുകൾ പടർന്നു പടർന്നു ഒടുവിൽ  അവളിൽ മാത്രമാകുക ആയിരുന്നു ഞാൻ .. അവളുടെ സ്വപ്നങ്ങൾക്ക് പിറകെ  അവളെക്കാൾ മുന്നിൽ ...
ഇടക്കെപ്പോളോ വലിയ ഒരു  നിശബ്ദത നൽകി അവൾ ഒഴിഞ്ഞു മാറി.. പിന്നെയുള്ള ഒരേ ഒരു മെസ്സേജ് ഇതായിരുന്നു ...
കീമോ കഴിഞ്ഞു .. ഇനിയൊരു പുനർജ്ജനി അറിയില്ല ...
പണ്ടെന്നോ നമ്മൾ കേട്ട് കരഞ്ഞ പാട്ടിലെ വരികൾ എന്നെ വേട്ടയാടുന്നു ..

"മരണമെത്തുന്ന നേരത്ത നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ ....
ഒടുവിലായക ത്തേക്കെടുക്കുന്ന  ശ്വാസത്തിൽ നിന്റെ ഗന്ധമുണ്ടാകുവാൻ "

ഒടുവിൽ ഒന്നുമുണ്ടായില്ല .. യാത്രപോലും പറയാതെ ഒരു യാത്ര ...
പട്ട് വിരിച്ചു  നാക്കിലയിൽ കിടത്തിയ അവളുടെ മുഖം ഒന്ന് കണ്ടു .. തിരിഞ്ഞു നടന്നു .. അവസാന ശ്വാസം വരെയും കാത്തിരുന്നു കാണും .. അവളുടെ ജീവിതത്തിൽ വേരൂന്നി  ഇപ്പൊ ഞാൻ ..


മുറിയിലാകെ "നന്ദി"യിലെ വരികൾ  മുഴങ്ങുന്നു  " ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കി ഏറെ ഏകനായ്
 കാത്തു വെക്കുവാൻ ഒന്നുമില്ലാതെ
തീർത്തു ചൊല്ലുവാൻ അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ ....."

ദൂരെ നിലാവ് പെയ്തിറങ്ങി മാഞ്ഞിരുന്നു ..

Preeja Akhil



കടപ്പാട് ..  വരികൾ  "നന്ദി " _സുഗതകുമാരി
" മരണമെത്തുന്ന നേരത്തു " -റഫീഖ് അഹമ്മദ്

1 comment:

  1. നല്ല കവിതകൾ ആണ് ഇതിൽ

    ഞാനും നിങ്ങടെ നാട്ടുക്കാരൻ ആണ്

    താൽ പര്യം ഉണ്ടെങ്കിൽ ഞാൻ അടങ്ങിയിട്ടുള്ള കുറച്ച് നല്ല കവിത കഥ എഴുതുകയ്യും പാട്ടു പാടുകയ്യും ഒക്കെ ചെയ്യുന്ന ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ട് join chayan ഇഷ്ടമുണ്ടെങ്കിൽ

    9747871304 എന്റ്റെ നംബറിൽ ബന്ധപ്പെടുക

    ReplyDelete