Thursday, June 24, 2010

പാതി വഴിയില്‍ ...

അനുരാഗ മലരുകള്‍ വിരിയുമീ
രാവില്‍ അറിയുന്നു ഞാന്‍
നിന്‍ നെഞ്ചകം എന്നെ
കൊതിക്കുന്നതായ്...
രാഗാര്‍ദ്ര മായെന്‍ മനവും
തുടിക്കുന്നുവോമാലെ നിന്‍
മൃദുലമാം കരങ്ങളെ തഴുകുവാന്‍ ...
നിന്‍ നീല മിഴികളും മധുരമാം
കൊഞ്ചലും ലോലമാം ഭാവവും
അഗ്നിയായ് എന്നില്‍ പടരുന്നതറിയുന്നുവോ നീ...


നീര്‍ അറ്റ ഭൂമിയായ്‌ മാറിയോ
ഇന്ന് ഞാന്‍ ...
ഒരു കുഞ്ഞു കവിതയായ്
നിന്നില്‍ പിറന്ന ഞാന്‍ ...
ആരോരുമറിയാതെ തേങ്ങി കരയുന്നു...
ജീവിത പാതിയിലെവിടെയോ
കാല്‍ തെന്നി വീഴുന്നു നിന്‍ വിരഹത്തിന്‍ ചുടു കണ്ണ് നീരില്‍
അക്ഷര തെറ്റുകള്‍ കൂടുന്നു എന്നില്‍
വരികള്‍ ഓടി ഒളിക്കുന്നു എവിടെയോ...
ഈണങ്ങള്‍ മറന്നു പോകുന്ന്നു ഞാന്‍
രാഗങ്ങള്‍ എങ്ങോ മയങ്ങി വീഴുന്നു....
നിന്‍ സാമീപ്യം ഇല്ലാതെ
ഇല്ല....
ഇനിയില്ല ഒരു കവിതയുമെന്നില്‍




---------നിരഞ്ജന്‍

No comments:

Post a Comment