Thursday, June 3, 2010

ആര് നീ ലോകമേ....

ഒരുപാട് കാലത്തിനു ശേഷം അക്ഷരങ്ങളിലെക്കും കവിതയിലേക്കും ഉള്ള ഒരു തിരിച്ചു വരവാണ്.... തെറ്റുകള്‍ ഉണ്ടാകാം... പലതും അപൂര്‍ണമാകാം.. എങ്കിലും അവ ഞാന്‍ കുത്തി കുറിച്ചിടുന്നു ..... വീണ്ടും ആ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ഒരു തിരിച്ചു പോക്കിന് വേണ്ടി...





ആര് നീ ലോകമേ....
-------------------------
ഹൃദയ ചാപല്യത്തിനോര്മകള്‍
വറ്റി തെളിഞ്ഞുവോ
ഇന്നെന്‍ ബാല്യ സ്മരണകളില്‍...
ആര്ദ്രമാകുന്നോരാ കണ്‍ കൊണിലെന്നോ
ഒളിച്ചു വെച്ചോരാ രൌദ്രഭാവത്തിനും
മനം കുരുക്കുന്നോര പുഞ്ചിരിക്കുള്ളിലെ
വഞ്ചന ആദ്യമായ് അറിഞ്ഞൊരു നാളിനും
സ്വപ്നമെല്ലാം പാതി ദു:ഖമാണെന്ന -
തറിവ്വിന്‍ കയ്പ്പുനീര്‍ ശീലമായ്
തീര്‍ന്ന നിമിഷത്തിനും
സാക്ഷി ആയി മാറുന്ന തേതു കാമനകള്‍
ഇണനാഗമിഴയും ചുവന്ന തെരുവിന്റെ
അലിവറ്റ രീതിയുടെ അകമറിയുമ്പോഴും
അണയാന്‍ മടിച്ചു കരിന്തിരി ആയതും
കാരണമില്ലാത്ത കണ്ണുനീര്‍ ചാലിന്റെ
കാരണം തേടി അലഞ്ഞു നടന്നതും
ആര് നീ .. ആര് നീ ....
അറയില്ല ലോകമേ നിന്നെയെനിക്കി-
ന്നുമറിയാന്‍ കഴിഞ്ഞില്ല....
മുറിവുകള്‍ നക്കി ചുടു ചോര തെടുന്നോ-
രഭിനവ മുനിവര്യന്മാരെയും അറിയില്ല ഞാന്‍
പാഴ് മരുഭൂമിയില്‍ പടുമുള പൊട്ടിയ
ഞാനീ ജഗത്തിനു പരിചിതനെങ്കിലും
പാപനാശിനികളില്‍ പിഴുതെരിയുന്നോരെന്‍
ജന്മന്തരത്തിന്റെ ഹൃദയ ഭാരങ്ങള്‍



........... നിരഞ്ജന്‍



ഒരിക്കലും പൂര്‍ണമെന്നു ഞാന്‍ പോലും കരുതാത്ത വരികള്‍.... കൂട്ടി വായിക്കുമ്പോ എവിടയോ എന്തോ നഷ്ടപെടല്‍.... പക്ഷെ ഓരോ വരിയും അര്‍ഥ പൂര്‍ണവും......

3 comments:

  1. ആര് നീ .. ആര് നീ ....
    അറയില്ല ലോകമേ നിന്നെയെനിക്കി-
    ന്നുമറിയാന്‍ കഴിഞ്ഞില്ല....

    അറിയില്ല ലോകമേ എന്നല്ലേ?

    ReplyDelete
  2. നിന്നെയെനിക്കിന്നുമറിയാന്‍ കഴിഞ്ഞില്ല......................
    കൂട്ടി വായിക്കുമ്പോ എവിടെയോ എന്തോ നഷ്ടപ്പെടല്‍ ഉണ്ട്

    കൊള്ളാം അഖില്‍

    ReplyDelete
  3. Good, interesting

    ReplyDelete