Thursday, June 3, 2010

ഞാനും രാജകുമാരനും പിന്നെ എ.കെ-47 നും .....

രാത്രി ഏറെ ആയിരിക്കുന്നൂ..... കോളേജ് ജീവിതവും, ജോലിയും പിന്നെ എല്ലാറ്റിനും ഉപരി ഞങളുടെ പ്രണയവും സമ്മാനിച്ച എന്റെ ഒരുപാട് വൈകിയുള്ള ഉറക്കം ഇപ്പോളും അതെ പോലെ തന്നെ... പാതിരകൊഴി കൂവിയാലും ഉറക്കം വരില്ല(കൊച്ചി യില്‍ പാതിരാ കോഴി ഇല്ല കേട്ടോ...)... പകരം രാവിലെ പോത്ത് പോലെ ഉറങ്ങുകയും വേണം...... :)


പഠിക്കുന്ന സമയത്ത് ഉറക്കം വരാതെ കിടക്കുമ്പോള്‍ ഏറ്റവും വെറുപ്പിക്കുന്ന അധ്യാപകരുടെ വിഷയങ്ങള്‍ ആലോചിക്കും....അവരുടെ മുഷിപ്പിക്കുന്ന ക്ലാസുകള്‍ .... അല്ലെങ്ങില്‍ പുതുമണം പോകാത്ത ആ ടെക്സ്റ്റ്‌ ബുക്ക്‌ ഒന്ന് കയ്യില്‍ എടുക്കും....പിന്നെ ഒരു പത്തു മിനിറ്റ് മതി.... ഉറങ്ങാന്‍.....:)Networkingum, DataBase ഉം ഒക്കെ MCA പഠിക്കുമ്പോള്‍ ഉറങ്ങാന്‍ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്......

ഇപ്പൊ പുതിയ ഒരു ഉപായം ആണ് കണ്ടെതിയിരിക്കുന്നെ... കഥ കേള്‍ക്കണം.... അതിലും എനിക്ക് പ്രിയപ്പെട്ട വിഷയങ്ങള്‍ ഉണ്ട്..... ആനയും ഉറുമ്പും..., സരധാര്‍ജി , ടിന്റു മോന്‍ jokes, പിന്നെ രാജകുമാരനും ,രാജകുമാരിയും.....(ഇപ്പൊ നിങ്ങള്ക്ക് ഉറപ്പായില്ലേ എന്റെ വട്ടുകള്‍... :))

ഏട്ടന്‍ ഒരു നിമിഷ കഥ,കവിത കാരന്‍ ആയതു ഭാഗ്യം.... ഒരല്പ്പ സമയം മുന്‍പ് ഉറക്കത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട്‌ ആ നിമിഷ കഥ പിറന്നു വീണു....

"പണ്ട് പണ്ട് (ഞങളുടെ എല്ലാ കഥയും ഇങ്ങനെയേ തുടങ്ങു..) ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു ... അവന്‍ എല്ലാ യുദ്ധ തന്ത്രങ്ങളും അറിയുന്നവന്‍ ആയിരുന്നൂ... അവന്‍ specialize ചെയ്തിരിക്കുന്നത് A.K 47 നില്‍ ആണ്...."

"A.k 47 ഓ?? രാജകുമാരനോ??"

"കഥയില്‍ ചോദ്യം ഇല്ല... എന്റെ കഥയിലെ രാജകുമാരന്‍ അങ്ങിനെയേ.. നിനക്ക് കഥ കേള്‍ക്കണോ അതോ ഞാന്‍ നിര്താണോ...??"


"ശെരി പറയൂ..."

എന്റെ മനസിലൂടെ ഒബാമയും, ബുഷും, ബിന്‍ ലാദനും, എന്തിനു പറയുണൂ നമ്മുടെ സാക്ഷാല്‍ വീരപ്പന്‍ വരെ കടന്നു പോയി... ഏട്ടന്റെ ഭാവന അങ്ങിനെ ആണ്.... എവിടെയാ ചെന്ന് നില്‍ക്കുക എന്ന് പറയാന്‍ പറ്റില്ല... ശെരിക്കും ഒരു ആധുനിക സാഹിത്യകാരന്‍... (പക്ഷെ കലയെ ,മലയാളത്തെ നശിപ്പിക്കാറില്ല കേട്ടോ...)..... എല്ലാ ദിവസവും കഥയുടെ ആദ്യം മാത്രമേ ഞാന്‍ കേള്‍ക്കാറുള്ളൂ.... അവസാനം ഉണ്ടാകരുണ്ടോ എന്ന് പോലും എനിക്ക് അറയില്ല....

കഥ തുടരുകയാണ്.....

"ഒരു ദിവസം രാജകുമാരന്റെ കഴിവ് തീര്‍ച്ചയാക്കാന്‍ ഗുരു തിരുമാനിച്ചു....ആരും കാണാതെ രാജകുമാരന്‍ വരുന്ന വഴിയില്‍ ഗുരു വാളുമായി കാത്തു നിന്ന്...........................................................


...................................
.................................
.......................................
"



"ട്ടെ ട്ട്ട്ടെ ട്ടെ..........................."

ഇന്ന് ഞാന്‍ അവസാനം കേട്ട് ഞെട്ടി എണീച്ചു.... രാജകുമാരന്‍ ഗംഭീര വെടിവെയ്പ്പ്......."അങ്ങനെ പത്തു കല്ലിങ്കും, പത്തു മതിലും, പത്തു നിലവറയും, പത്തു വാതിലും തള്ളി തുറന്നു , ഭടന്മാരെ ഒക്കെ തോക്ക് കൊണ്ട് വെടി വെച്ച് വീഴ്ത്തി രാജകുമാരിയും കൊണ്ട് പുറത്തു കടന്നു..... അത് കണ്ട രാജാവിന്റെ കണ്ണ് നിറഞ്ഞു... രാജകുമാരിയെ രാജകുമാരനു കല്യാണം കഴിച്ചു കൊടുക്കാന്‍ രാജാവ് തിരുമാനിച്ചു.. അങനെ അവര്‍ സുഖം ആയി ജീവിച്ചു...... അപ്പൊ ഗുഡ് നൈറ്റ്‌.... കഥ തീര്‍ന്നു"

ഏട്ടന്‍ പറഞ്ഞു നിര്‍ത്തി...

എന്റെ മനസ്സില്‍ ആ വെടി ഒച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അത് A.K-47 നില്‍ നിന്നും ആണ്...
പക്ഷെ ഈ പത്തിന്റെ കണക്കു എന്താ?? രാജാവ് കഥയില്‍ എപ്പോ വന്നു?? രാജകുമാരിയെ രാജകുമാരന്‍ എപ്പോ ആദ്യമായി കണ്ടു ?? ആര് രാജകുമാരിയെ തടവിലാക്കി?? ഒബാമ? ബുഷ്‌?? അതോ ഇനി വേറെ ആരെങ്കിലുമോ??
കുറെ ചോദ്യങ്ങള്‍ മാത്രം അവശേഷിച്ചു..... ഇപ്പൊ ഏട്ടനോട് ചോദ്യം ചോദിച്ചാല്‍ പിന്നെ ഇനി ഒരിക്കലും കഥ കേള്‍ക്കേണ്ടി വരില്ല.... കുറച്ചു നേരം ആലോചിച്ചു കിടന്നു.. അപ്പൊ തോന്നി ഇത് ഒന്ന് കുത്തി കുറിക്കാന്‍......


അപ്പൊ ഗുഡ് നൈറ്റ്‌... കഥ തീര്‍ന്നു.... :)


അനാമിക....

1 comment:

  1. കഥ തീര്‍ന്നു..................തീര്‍ന്നയിരുന്നോ അറിഞ്ഞില്ല

    ReplyDelete