Wednesday, September 15, 2010

ഒറ്റ കണ്ണന്‍

ഒരു കണ്ണുകൊണ്ട് ലോകത്തെ മുഴുവന്‍ തുറിച്ചു നോക്കി കൊണ്ടവന്‍ നെടുവീര്‍പ്പിട്ടു .... രണ്ടു കണ്ണും അടച്ചു തഴുതിട്ടു മാനുഷിക മൂല്യങ്ങളെ പടി അടച്ചു പിണ്ഡം വെച്ച ഈ ലോകത്തേക്ക് അവന്‍ ഒറ്റ കണ്ണു കൊണ്ട് പലകുറി അമ്പരപ്പിക്കാന്‍ ആഗ്രഹിച്ചു..... അപ്പോളൊക്കെ അടച്ചു കിടന്ന മറു കണ്ണു അവനെ വിലക്കി..... ബാല്യകാലത്തെ ചുക്കി ചുളിഞ്ഞ ഏതോ മഞ്ഞു കാലത്ത് , "മാതൃഭൂമി" ദിനപത്രത്തില്‍ "കണ്ണേ മടങ്ങുക " എന്ന തലകെട്ടോടെ വന്ന മെഡിക്കല്‍ കോളേജിലെ ഒന്‍പതാം wardile ആ വൃദ്ധ വയോധികന്റെ ആത്മാവ് മാത്രം ശേഷിക്കുന്ന ആ പടം കുറെ നാള്‍ അവന്റെ ഉറക്കം കെടുത്തിയപ്പോള്‍ അവനു രണ്ടു കണ്ണും ഉണ്ടായിരുന്നു... പിന്നെയെന്നോ ജീവിതമെന്ന യാഥാര്‍ത്ഥ്യം അവനെ ചിലന്തി വലകളാല്‍ മുറുക്കിയപ്പോ സ്വന്തമായ് ഇഴ ചേര്‍ത്ത് ഞെരിഞ്ഞെടുത്ത നൂലില്‍ അള്ളിപിടിച്ച് അവന്‍ ലോകത്തോട്‌ ആര്‍ത്തു അട്ടഹസിച്ചു....." ഇനി ഞാനും ഉണ്ട് ഈ ലോകത്തേക്ക് ......!!!!!"


ആ യാത്ര അവനെ ഒറ്റകണ്ണന്‍ ആക്കി.... ബന്ധങ്ങളുടെ അടിത്തറ ഇളകുമ്പോള്‍ അവന്‍ ആ ഒറ്റ കണ്ണു കൂടി അടച്ചു.... സഹോദരിയെ പലകുറി വ്യഭിചാര ശാലയ്ക്ക് മുന്നില്‍ കണ്ടപ്പോളും അവനു കണ്ണു ഇല്ലായിരുന്നു.... റോഡരികില്‍ വാഹനം ഇടിച്ചു തെറിപ്പിച്ച ശുനകനെ കണ്ണീരോടെ നോക്കിയിരുന്ന അവന്റെ ആ കുട്ടി കണ്ണുകള്‍ ഇപ്പോള്‍ ചതഞ്ഞു അരഞ്ഞ മനുഷ്യ ജീവനെ കാണാതെ " കണ്ണേ മടങ്ങുക " എന്ന വാക്കില്‍ അലിഞ്ഞു ചേര്‍ന്നു ....അമ്മയുടെ വാര്‍ദ്ധക്യവും , അച്ഛന്റെ വിയര്‍പ്പും അവന്‍ ചൂഷണം ചെയ്തുകൊണ്ടേ ഇരുന്നു.... പണം എന്നതിലപ്പുറം ഒന്നും ഇല്ല എന്ന തത്വം അവന്റെ യൌവ്വനത്തെ പുളകം കൊള്ളിച്ചു.... അന്നും അവന്‍ അന്ധന്‍ ആയിരുന്നു.....

കൊഴിയാറായ ഒരു ഇതള്‍ മാത്രം ഉള്ള പനിനീരിനെ അനുസ്മരിപ്പിച്ചു കൊണ്ട് അവന്‍ വൃദ്ധ സാധനത്തിന്റെ പടി വാതിലിലൂടെ പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി ... യാത്രയുടെ അവസാന യാമങ്ങളില്‍ ജീവിത ചക്രം തിരിഞ്ഞു മറിഞ്ഞു വന്നപ്പോള്‍ അവന്‍ ഒറ്റ കണ്ണന്‍ ആയിരുന്നു ..... രണ്ടു കണ്ണും തുറക്കാന്‍ അവന്‍ ഭയപെട്ടു.... രണ്ടു കണ്ണും തുറന്നു പോയാല്‍ തന്റെ ഭൂതകാല ചെയ്തികള്‍ തന്നെ ഭ്രാന്തന്‍ ആക്കുമെന്നവന്‍ ഉറച്ചു വിശ്വസിച്ചു.... അവനില്‍ നിന്നും പൊഴിഞ്ഞു വീണ പുതിയ തലമുറ ജനിച്ചതെ അന്ധന്‍മാര്‍ ആയി ആയിരുന്നു......അവരുടെ ബാല്യം മുതല്‍ അവരുടെ കണ്ണില്‍ അന്ധകാരം തളം കെട്ടി ..... അത് ഈ ലോകത്തെ മുഴുവനായും മറച്ചു വെച്ചു....


ഒരു നെടുവീര്‍പ്പോടെ ഒറ്റ കണ്ണന്‍ ചുവരിലേക്ക് നോക്കി....... ഒറ്റ കണ്ണുമായി നില്‍ക്കുന്ന മയില്‍ പീലിക്കു അപ്പുറം പുഞ്ചിരിയോടെ സാക്ഷാല്‍ ഭഗവാന്‍ കണ്ണന്‍ അവനെ സ്വാഗതം ചെയ്തു ..... ഇന്നത്തെ ലോകത്തെ യാതനകള്‍ക്ക് നേരെ ഇതേ പുഞ്ചിരിയോടെ കാണുന്ന അട്ത്യേഹതോട് ഒറ്റ കണ്ണന്‍ ഒരു ചോദ്യം എറിഞ്ഞു.... "എന്നെ ഒറ്റ കണ്ണന്‍ ആക്കിയ , ഇന്നത്തെ ലോകത്തെ മുഴു അന്ധന്‍മാര്‍ ആക്കിയ അങ്ങു ഒറ്റക്കണ്ണന്‍ ആണോ ?? "

2 comments:

  1. I dont agree with the views of Ottakannan. Most of the people around ottakannan may be blind and also dumb, but which is not fair to neglect people with three eyes and two hearts, eye of goodness and heart of kindness. You can see and meet them, only if you OPEN your Ottakkannu.

    ReplyDelete
  2. A hard hitting and harsh reminder of the way we deal with life in kerala (i dont hav an idea regarding other states)! Most people think only about their own "molecules"!

    ReplyDelete