Friday, September 17, 2010

തുരുത്ത് , കടല്‍ പിന്നെ ഒരു മനുഷ്യന്‍........

തുരുത്തിലെ ആ പൊത്തില്‍ കിടന്നു ആ മനുഷ്യന്‍ പുറത്തെ തിരമാലകളിലേക്ക് നോക്കി.... ആ തിരമാലകളുടെ ഭാഗമാവാന്‍ കഴിഞ്ഞെങ്കില്‍..... ആ പൊത്തിലെ മനുഷ്യരെല്ലാം വികാരങ്ങള്‍ ഒതുക്കി വെച്ചവര്‍ ആയിരുന്നൂ... സ്നേഹം, വേദന , സന്തോഷം എല്ലാം അവര്‍ പറയാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.... ആരും മനസ്സിലാക്കണമെന്നവര്‍ നിര്‍ബദ്ധം പിടിച്ചില്ല... ആ മനുഷ്യനെയും ജീവിതം അത് തന്നെ പഠിപ്പിച്ചു... എങ്കിലും അവന്‍ ആ പൊത്തിന്റെ അരികില്‍ വന്നു തിരമാലകളെ തലോടാന്‍ വെമ്പി നില്‍ക്കുമായിരുന്നു... ആ കടലിലെ മനുഷ്യര്‍ അവനെ നോക്കി ഹൃദ്യമായി ചിരിക്കും... കൈ കാട്ടി വിളിക്കും... അവരുടെ ചിരികളും സന്തോഷങ്ങളും ബഹളങ്ങളും എല്ലാം അവര്‍ പങ്കു വെക്കുന്നത് അവനു ആ തുരുത്തില്‍ ഇരുന്നെ കാണാമായിരുന്നു....
എന്നോ പെയ്ത ഒരു ഇടവപാതിയില്‍ കടലില്‍ തിരകള്‍ പൊങ്ങി ഉയര്‍ന്നപ്പോള്‍ അവന്‍ ആ കടലിന്റെ ഭാഗമായി.. ഒരു തിരമാലയുടെ മുകളില്‍ ഏറി അവനും ആ കടലിന്റെ ഭാഗമായി... ആ തിരമാലകളില്‍ ആ മനുഷ്യരെ പോലെ അവനും തുള്ളി ചാടി... അവന്റെ സന്തോഷഘോഷങ്ങള്‍ ആ തുരുത്തില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാക്കി... അവന്റെ സന്തോഷത്തില്‍ തുരുത്തിലെ പൊത്തില്‍ ഇരുന്നു അവിടുത്തെ മനുഷ്യര്‍ നിശബ്ദ സ്വരത്തില്‍ പങ്കു കൊണ്ട്... അവരെ കാണാന്‍ അവന്‍ പലപ്പോളും ആ തുരുത്തിനരികിലേക്ക് പതഞ്ഞു നുരഞ തിരമാലകില്‍ നിര്‍ത്തം ചെയ്തു പോകുമായിരുന്നു.... അവരുടെ ആ പഴഞ്ജന്‍ വികാരങ്ങളോട് അവനു അപ്പോള്‍ പുച്ഛം തോന്നുമായിരുന്നു..... (?)
പുതുമയുടെ നിറം മങ്ങി തുടങ്ങിയപ്പോള്‍ കൊടുംകാറ്റും പേമാരിയും ആഞ്ഞു വീശിയപ്പോള്‍ ആ കുത്തി മറയുന്ന തിരമാലകളില്‍ അവന്റെ കാല്‍ ഉറക്കാതെ ആയി... വികാര പ്രകടങ്ങള്‍ അന്യമായ അവന്റെ ഭൂതകാലം അവനെ ഭയാനകമായ രീതിയില്‍ ഭീതിയുടെ ചുഴികളില്‍ എത്തിച്ചു... പൊത്തില്‍ ജീവിച്ച അവന്‍ എങ്ങനെ വെള്ളത്തില്‍ കാല്‍ ഉറക്കും അല്ലെ.....??
കടലിന്റെ അഗാധതയിലേക്ക്‌ വരെ അവന്‍ ഊളിയിട്ടു.... ഒരു കാല്‍ എങ്കിലും ചവുട്ടി കുതിക്കാന്‍.... കടലിലെ മനുഷ്യന്‍ ആകാന്‍.... പക്ഷെ ആ അഗാധതയില്‍ ഒന്നും അവനു ഒരു താങ്ങ് കിട്ടിയില്ല.... തിരമാലകളില്‍ ഏറി ഒരു അത്ഭുതം സംഭവിച്ചെങ്കിലും തന്റെ തുരുത്തില്‍ എത്തിയിരുന്നെങ്കില്‍ ..... പക്ഷെ അവനു അതും അന്യമായിരുന്നു... അല്ലെങ്കില്‍ അവന്‍ അത് ആഗ്രഹിച്ചില്ല.... അവന്‍ കടലിലെ മനുഷ്യരെ സ്നേഹിച്ചു പോയിരുന്നു.... കടലിലെ മനുഷര്‍ക്ക്‌ തുരുത്തും അതിലെ വികാരങ്ങളും അന്യമായിരുന്നു..... തിരമാലകളുടെ രൌദ്രഭാവം കുറയുമ്പോള്‍ അവന്‍ നിര്തം ചവുട്ടി രസിപ്പിച്ചു.... ഇടയിലെപ്പോഴെക്കെയോ ആരും കാണാതെ കരഞ്ഞു....അവന്റെ ചില വികാരങ്ങള്‍ അപ്പോളും തുരുത്തിലെ മനുഷ്യന്റെ ആയിരുന്നു....... പിന്നെ ഒഴുക്കിനനുസരിച്ച് നീന്തി നീന്തി......
അടികുറിപ്പ് :- വികാര പ്രകടനങ്ങള്‍ അന്യമായ സാഹചര്യങ്ങളില്‍ ജീവിച്ച മനുഷ്യന്‍.... അതും അല്ലെങ്കില്‍ അത് വളരെ വേണ്ടപെട്ടവരോട് മാത്രം കാണിച്ചു ശീലിച്ചവര്‍..... അവര്‍ വികാരങ്ങള്‍ ഒരുപാടു കാണിക്കുന്ന മനുഷ്യരുടെ കൂടെ ഒരു കടലില്‍ അകപെട്ടാല്‍....??

2 comments:

  1. Life is beautiful*
    (* Conditions apply)

    ReplyDelete
  2. me too wondering about situation of peoples as mentioned on the Conclusion Part of article

    ReplyDelete